കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണെന്ന പ്രചാരണം ശ്രദ്ധ തിരിക്കാനെന്ന് മർക്കസ് സമ്മേളന പ്രമേയം

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: കേരളത്തില്‍ മുസ്‌ലിംകള്‍ അരക്ഷിതരാണ് എന്ന തരത്തിലുള്ള ചില സാമുദായിക സംഘടനകളുടെ പ്രചാരണം ഉത്തരേന്ത്യയിലെ ഗ്രാമങ്ങളില്‍ മുസ്‌ലിംകള്‍ അനുഭവിക്കുന്ന അതിക്രമങ്ങളെ ലഘൂകരിച്ച് അവതരിപ്പിക്കാനും യഥാർഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തെറ്റിക്കാനുമുള്ള ചിലരുടെ ശ്രമത്തിന്‍റെ ഭാഗമാണെന്ന് മര്‍കസ് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് കേരളത്തിലേക്കാണ് എന്നാണ് കണക്കുകള്‍. ഇതില്‍ ഭൂരിഭാഗവും ന്യൂനപക്ഷപിന്നാക്ക ജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. കേരളത്തിന്‍റെ സഹിഷ്ണുതാപൂര്‍ണമായ സമീപനത്തെയാണ് ഇത് കാണിക്കുന്നത്.

ട്വിറ്ററില്‍ യോഗി-സിദ്ധരാമയ്യ അങ്കം: പൊള്ള വാദങ്ങള്‍ നിരത്തി യോഗി, റേഷന്‍ കട സന്ദര്‍ശിക്കണമെന്ന്!

ഒറ്റപ്പെട്ട അതിക്രമങ്ങളെ സംഘപരിവാര്‍ നടത്തുന്ന വ്യവസ്ഥാപിതമായ അക്രമപരമ്പരകളുമായി സമീകരിക്കുന്നത് രാഷ്ട്രീയ അജ്ഞതയാണ്. എം.ടി. വാസുദേവന്‍ നായരെപ്പോലെയുള്ള മതേതരവിശ്വാസികള്‍ക്കെതിരേ ഈയിടെ നടന്ന പ്രചാരണങ്ങള്‍ ഇത്തരം മനോഭാവത്തിന്‍റെ തുടര്‍ച്ചയാണ്.

markaz1

ഐഎസ് റിക്രൂട്ട്‌മെന്‍റ് പോലുള്ള ഭീതിദമായ സംഭവങ്ങള്‍ സംസ്ഥാനത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും സമുദായത്തെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന സമീപനം സര്‍ക്കാറോ പൊതുസമൂഹമോ സ്വീകരിച്ചിട്ടില്ല എന്നത് അഭിനന്ദനാര്‍ഹമാണ്. സ്ഥാനത്തും അസ്ഥാനത്തുമുള്ള അപക്വമായ രാഷ്ട്രീയ സമീപനങ്ങള്‍ സമുദായത്തിന്‍റെ സുഗമമായ മുന്നോട്ടുപോക്കിനെ തടസപ്പെടുത്തുകയേയുള്ളൂ പ്രമേയം വ്യക്തമാക്കി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Markaz convention; Muslims in kerala are insecure

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്