കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ പ്രായം ഉയര്‍ത്തല്‍: ബിജെപി ശ്രമിക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്ന് ഷിബു ബേബി ജോണ്‍

Google Oneindia Malayalam News

തിരുവനന്തപുരം : പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ് ആക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ആര്‍ എസ് പി നേതാവും മുന്‍ മന്ത്രിയുമായ ഷിബു ബേബി ജോണ്‍ പറഞ്ഞു . ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ ഇത്ര തിടുക്കത്തില്‍ ഈ ബില്ലുമായി ബിജെപി മുന്നോട്ട് പോകുന്നത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തമാണെന്ന് ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു .

രണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തിരണ്ടും കല്‍പ്പിച്ച് താലിബാന്‍!! അഫ്ഗാന് 20 വര്‍ഷത്തിനിടെ സ്വന്തം ബജറ്റ്... വരുമാനം വെളിപ്പെടുത്തി

ഇന്ത്യയിലെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമനിര്‍മാണത്തിനു ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും . എന്നാല്‍ അത്തരമൊരു സമൂഹത്തില്‍ ഈ നിയമത്തിന്റെ പ്രായോഗികത കൂടി പരിശോധിക്കണ്ടേതാണ് . നടപ്പിലാക്കാന്‍ കഴിയാത്ത ഒരു നിയമനിര്‍മാണത്തിന്റെ ഉദ്ദേശശുദ്ധി കൂടി പരിശോധിക്കേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു . ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം .

1

പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 വയസ് ആക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാന്‍ പോകുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് സമാഗതമായിരിക്കെ ഇത്ര തിടുക്കത്തില്‍ ഈ ബില്ലുമായി ബിജെപി മുന്നോട്ട് പോകുന്നത് സദുദ്ദേശത്തോടെയല്ല എന്ന് വ്യക്തമാണ്. ഒരു മതവിഭാഗത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്നു എന്ന് വരുത്തിതീര്‍ത്ത് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് ബിജെപി ശ്രമിയ്ക്കുന്നത്.

2

എന്നാല്‍ യഥാര്‍ത്ഥ്യമെന്നത് ഇത് പട്ടികജാതിക്കാര്‍ അടക്കമുള്ള സാമൂഹ്യവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന എല്ലാവരെയും ബാധിയ്ക്കുന്ന പ്രശ്‌നമാണ് എന്നതാണ്. 18 വയസില്‍ തന്നെ പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചു വിടുന്ന പ്രവണത എല്ലാ വിഭാഗങ്ങളിലും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നിലവില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ എല്ലാം ബിജെപി ആഗ്രഹിച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നത്.

3

18 വയസ് വോട്ടവകാശമുള്ള ഇന്ത്യയില്‍ 18 വയസില്‍ വിവാഹിതരായാല്‍ എന്താണ് എന്ന ചോദ്യമാണ് ചിലര്‍ ഉയര്‍ത്തുന്നത്. 18 വയസില്‍ വോട്ടവകാശം ഉണ്ടെങ്കിലും തദ്ദേശ സ്ഥാപനത്തിലേക്ക് മല്‍സരിക്കാന്‍ 21 ഉം നിയമസഭ / ലോകസഭയിലേക്ക് മല്‍സരിക്കാന്‍ 25 വയസും വേണ്ട നാടാണ് നമ്മുടേത് എന്ന് മറക്കരുത്. ഈ ആധുനിക കാലത്തെ വൈവാഹിക ജീവിതത്തിനാവശ്യമായ പക്വത 18 വയസിലുണ്ടാകുന്നില്ലെന്ന വസ്തുത പലപ്പോഴും നമുക്ക് കാണാന്‍ സാധിച്ചിട്ടുമുണ്ട്.

4

ചെറിയ പ്രായത്തില്‍ പെണ്‍കുട്ടി കളെ വിവാഹം കഴിപ്പിച്ചയക്കല്‍ സ്ത്രീധനപ്രശ്‌നങ്ങള്‍, സ്ത്രീകളുടെ സാമ്പത്തിക അസ്വാതന്ത്ര്യം എന്നിവ നിലനില്‍ക്കുന്ന ഇന്ത്യയിലെ സവിശേഷ സാമൂഹിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമനിര്‍മാണത്തിനു ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ അത്തരമൊരു സമൂഹത്തില്‍ ഈ നിയമത്തിന്റെ പ്രായോഗികത കൂടി പരിശോധിക്കണ്ടേതാണ്. നടപ്പിലാക്കാന്‍ കഴിയാത്ത ഒരു നിയമനിര്‍മാണത്തിന്റെ ഉദ്ദേശശുദ്ധി കൂടി പരിശോധിക്കേണ്ടി വരും.

5

ബി ജെ പിയുടെ കെണിയില്‍ തലവെച്ചുകൊടുക്കാതിരിക്കാനുള്ള ജാഗ്രത എല്ലാ സംഘടനകളും കാണിക്കണം. വേണ്ടത്ര ചര്‍ച്ചകളില്ലാതെ ദുരുദ്ദേശങ്ങളോടെയുള്ള നടപ്പാക്കല്‍ ഗുണത്തെക്കാളേറെ ദോഷമായിരിക്കും സൃഷ്ടിക്കുക. നിയമത്തിന്റെ ഗുണദോഷങ്ങള്‍ തിരിച്ചറിഞ്ഞു കൃത്യമായ ചര്‍ച്ചകളോടെ ജനാധിപത്യപരമായി ബില്ല് തയ്യാറാക്കിയാല്‍ മാത്രമാണ് വിവാഹപ്രായം 21 ആയി ഉയര്‍ത്തുന്നതിലുള്ള ഗുണം പെണ്‍കുട്ടികള്‍ക്ക് ലഭിക്കുകയുള്ളു. അതിന് ഭരണകൂടം സ്വാര്‍ത്ഥ ലാഭേച്ഛകള്‍ മാറ്റിവച്ച് സ്ത്രീശാക്തീകരണത്തിനായി ആത്മാര്‍ത്ഥത കാട്ടേണ്ടതുണ്ട് - ഷിബു ബേബി ജോണ്‍ കുറിച്ചു.

Recommended Video

cmsvideo
ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് മഹിളാ സംഘടന | Oneindia Malayalam

English summary
Marriage age Bill: RSP Leader Shibu Baby John says BJP is trying for political gain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X