ജൂൺ 30ന് കലക്ടർ എംഎൽഎക്ക് സ്വന്തമാകും; രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സൽക്കാരം!!

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: കെഎസ് ശബരീനാഥൻ എംഎൽഎയും തിരുവനന്തപുരം സബ്കലക്ടർ ഡോ. ദിവ്യ എസ് അയ്യരും തമ്മിലുള്ള വിവാഹം ജൂൺ 30ന്. തക്കല കുമാരസ്വാമി ക്ഷേത്രത്തിലാണു വിവാഹ ചടങ്ങുകൾ നടക്കുക. രാവിലെ 9.30നും 10.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിൽ കെഎസ് ശബരീനാഥൻ ഡോ. ദിവ്യ എസ് അയ്യരുടെ കഴുത്തിൽ താലി ചാർത്തും.

വിവാഹ ശേഷം രണ്ട് ദിവസം നീണ്ടു നിൽക്കുന്ന വിവാഹ സൽക്കാരമാണ് ഒരുക്കിയിട്ടുള്ളത്. വിവാഹത്തിന് ശേഷം അരുവിക്കര നിയോജക മണ്ഡലത്തിൽ വിവാഹ സൽക്കാരം നടക്കും. വിവാഹ ദിവസം വൈകുന്നേരം നാല് മുതൽ നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്‍ററിലും ജൂലൈ രണ്ടിനു വൈകിട്ട് നാലുമുതൽ ആര്യനാട് വി.കെ. ഓഡിറ്റോറിയത്തിലുമാണ് വിവാഹ സൽക്കാരമെന്ന് ബന്ധുക്കൾ അറിയിച്ചു.

Sabarinathan and Divya S Iyer

ഇരുവരും തങ്ങളഉടെ മേഖലകളിൽ തുടക്കകാരാണെങ്കിലും ഇതിനകം തന്നെ ജനശ്രദ്ധ പിടിച്ചു പറ്റിയവരാണ്. പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹ തീരുമാനത്തിലേക്കും കടക്കുകയായിരുന്നെന്ന് ശബരീനാഥൻ നേരത്തെ പറഞ്ഞിരുന്നു. തന്റെ മാതാപിതാക്കളുടെ പ്രണയത്തിന് മഞ്ചേരി സാക്ഷിയായതുപോലെ മഞ്ചേരി ഉൾപ്പെടുന്ന മലപ്പുറം തിരഞ്ഞെടുപ്പിനെടെയാണ് ഇരുവരുടെയും പ്രണയത്തിന്റെ തുടക്കം. തന്റെ ഫേസ്ബുക്ക് പേജിലൂടെ ശബരീനാഥൻ തന്നെയായിരുന്നു വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ പരിചയപ്പെടുത്തികൊണ്ട് പോസ്റ്റിട്ടത്.

English summary
Marriage of KS Sabarinathan MLA and Sub collector Diya S Iyer
Please Wait while comments are loading...