ആ വിവാഹം നടക്കില്ലെന്ന്!! തടഞ്ഞു, വേണമെങ്കില്‍ ഒരു വര്‍ഷം കഴിഞ്ഞ് കഴിക്കാന്‍ അനുമതി

  • Written By:
Subscribe to Oneindia Malayalam

വര്‍ക്കല: തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തുന്നത് തടഞ്ഞു. വര്‍ക്കലയിലാണ് സംഭവം. ചെറുന്നിയൂര്‍ വടശേരികോണം സ്വദേശിനിയായ 17 കാരിയുടെ വിവാഹമാണ് ശൈശവ വിവാഹ നിയമപ്രകാരം തടഞ്ഞത്.

ഇന്ത്യ-പാക് പോരാട്ടം 50 ഓവര്‍ ഉണ്ടാവില്ല!! ആരാധകര്‍ക്ക് നിരാശ...ഇതാണ് കാരണം!! കഴിഞ്ഞ തവണയും....

ബ്രിട്ടനില്‍ മുസ്ലിം നിരോധനം വരുന്നു; അക്രമികള്‍ അല്ലാഹ് എന്ന് വിളിച്ചു? മൂന്ന് പേരെ വധിച്ചു

1

ഞായറാഴ്ചയാണ് പെണ്‍കുട്ടിയും ചെമ്മരുത്തി മാവിന്‍മൂട് സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. പെണ്‍കുട്ടി ജനിച്ചത് മെയ് 3, 2000ത്തിലാണ്. അച്ഛന്‍ നേരത്തേ മരിച്ച പെണ്‍കുട്ടിക്കു അമ്മ മാത്രമേയുള്ളൂ.

2

ശൈശവ വിവാഹ നിരോധന ഓഫീസര്‍ രമ്യക്കാണ് 17 കാരിയുടെ വിവാഹത്തെക്കുറിച്ചു രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിക്ക് 17 വയസ്സ് മാത്രമേ ആയിട്ടുള്ളൂവെന്നു കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിക്കും യുവാവിനുമെതിരേ നടപടകളൊന്നും എടുത്തിട്ടില്ല. പെണ്‍കുട്ടിക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ വിവാഹിതാരാവാമെന്ന് ഓഫീസര്‍ അറിയിച്ചു.

English summary
17 year old girls' marriage restrain in trivandrum.
Please Wait while comments are loading...