Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസ്ക് ഉപയോഗത്തിന്റെ കാര്യത്തില്‍ രാജ്യത്ത് വന്‍ ഇടിവ്; അപകടകരമായ സാഹചര്യം: കേന്ദ്രം

ദില്ലി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കുന്നതില്‍ അലംഭാവം കാണിക്കരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് മാസ്‌ക് ധരിക്കുന്നവരുടെ എണ്ണം കുറയുകയാണ്. ഇത് രോഗ വ്യാപനം വർദ്ധിപ്പിക്കുമെന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നതെന്നും കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലാവ് അഗർവാൾ പറഞ്ഞു. രാജ്യത്ത് മാസ്‌ക് ഉപയോഗം മുമ്പത്തേക്കാള്‍ വളരെ താഴ്ന്ന നിലയിലാണ്. ഇതോടെ ഇന്ത്യ "അപകടമേഖലയിൽ പ്രവേശിച്ചു" എന്നും സർക്കാർ മുന്നറിയിപ്പ് നല്‍കുന്നു.

രാജ്യത്ത് ഇതുവരെ 25 ഒമൈക്രോൺ കേസുകൾ കണ്ടെത്തിയതായും സർക്കാർ അറിയിച്ചു. ക്ലിനിക്കൽ ലക്ഷണങ്ങളിൽ ലഭ്യമായ ഡാറ്റ അനുസരിച്ച്, ഒമ്പത് കേസുകൾ രോഗലക്ഷണങ്ങളും 14 കേസുകള്‍ രോഗലക്ഷണമില്ലാത്തവയുമാണ്. രോഗം സ്ഥിരീകരിച്ച ഒമ്പത് പേർക്ക് വിദേശ യാത്രാ ബന്ധമില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇന്ത്യയിൽ ഒമിക്‌റോണുമായി കണ്ടെത്തിയ 14 പേർക്ക് പൂർണ്ണമായും വാക്സിനേഷൻ നൽകിയതായും വിവരങ്ങള്‍ കാണിക്കുന്നു. കോവിഷീൽഡ് (8), ഫൈസർ (5), സിനോവാക് (1) എന്നിങ്ങനെയാണ് വാക്സിനേഷന്‍ സ്വീകരിച്ചവരുടെ കണക്കുകള്‍.

pti

പുതിയ ഒമൈക്രോൺ വേരിയന്റിനെതിരായ വാക്‌സിനുകളുടെ ഫലപ്രാപ്തി ഇപ്പോഴും പരിശോധിച്ചുവരികയാണെന്ന് ഇന്ത്യയുടെ കോവിഡ് -19 ടാസ്‌ക് ഫോഴ്‌സ് മേധാവി ഡോ വി കെ പോളും വ്യക്തമാക്കി. എന്നിരുന്നാലും, മാസ്ക് ഉപയോഗം " ഏത് വേരിയന്റിനെതിരെയും ഫലപ്രദമാകുന്ന ഒരു സാർവത്രികവും സാമൂഹികവുമായ വാക്സിൻ ആണ്" - അദ്ദേഹം വ്യക്തമാക്കി.

പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

"നമ്മുടെ രാജ്യത്ത് ഇപ്പോൾ നടക്കുന്ന മാസ്‌ക് ഉപയോഗത്തിന്റെ ഒരു റിയാലിറ്റി പരിശോധനയിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്‌സ് ആൻഡ് ഇവാലുവേഷനിൽ നിന്നാണ് ഈ വിവരങ്ങള്‍ വരുന്നത്. കൊവിഡിന്റെ രണ്ടാമത്തെ തരംഗത്തിന് തൊട്ടുമുമ്പ്, മാസ്ക് ഉപയോഗം കുറഞ്ഞ നിലയിലായിരുന്നു. മെയ് മാസത്തിൽ കേസുകൾ നാടകീയമായി ഉയരാൻ തുടങ്ങിയപ്പോഴാണ് നമ്മള്‍ എല്ലാവരും വീണ്ടും മാസ്ക് അണിയാന്‍ തുടങ്ങിയത്. എല്ലാവരും ഭയത്തോടെ ഒരിക്കല്‍ കൂടി മാസ്ക് ധരിച്ചു " - ഡോ. പോള്‍ കൂട്ടിച്ചേർത്തു.

ഇപ്പോള്‍ വീണ്ടും മാസ്ക് ഉപയോഗം വളരെ കുറഞ്ഞു. ഇത് അപകടമാണ്. ഇന്ത്യയിൽ നിലവിൽ കേസുകളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട് ചെയ്യുമ്പോൾ തന്നെ കോവിഡ് കേസുകളുടെ 70 ക്ലസ്റ്ററുകളുടെ ആവിർഭാവം പോൾ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് 70 ക്ലസ്റ്ററുകൾ പുതുതായി രൂപപ്പെട്ടതായി നാം കണ്ടു. ഞങ്ങൾ അവയെക്കുറിച്ച് പരിശോധിച്ച് വരികയാണ്. ഡെൽറ്റ വേരിയന്റ് മൂലമാണ് ആ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടതെന്ന് മനസ്സിലായി. അതുകൊണ്ട് തന്നെ വാക്സിനേഷന്റെ രണ്ട് ഡോസുകളും വളരെ പ്രധാനപ്പെട്ടതാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, എന്നാൽ നമ്മൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലുടനീളവും യുഎസിന്റെ ചില ഭാഗങ്ങളിലും കേസുകൾ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പോളിന്റെ മുന്നറിയിപ്പ്. "ആഗോള സാഹചര്യം, പ്രത്യേകിച്ച് Omicron, R 0 എന്നിവയുടെ വ്യാപനത്താല്‍ വളരെ അസ്വസ്ഥമാണ്. ഒരു ദശലക്ഷം ജനസംഖ്യയിൽ 700 പുതിയ കേസുകളാണ് യുകെ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യം നമ്മള്‍ നേരിട്ടത്തിന്റെ ഇരട്ടിയാണിത്. ഇതൊരു ചെറിയ സംഖ്യയല്ല. ഡെല്‍റ്റ വ്യാപനമായിരുന്നു നമ്മള്‍ നേരിട്ടത്. എന്നാൽ ഇപ്പോള്‍ ഒമൈക്രോണും കൂടിയുണ്ട്. ഫ്രാൻസിലും രോഗികളുടെ എണ്ണത്തില്‍ വലിയ വ്യാപനം കാണുന്നു. അമേരിക്കയിൽ പ്രതിദിനം 4-5 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആഗോള സാഹചര്യത്തിൽ നിന്ന് നമ്മൾ പഠിക്കേണ്ടതുണ്ട്''- പോള്‍ കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+