Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദി സർക്കാരിനും പിണറായി സർക്കാരിനും കേരള ജനത കൊടുക്കുന്ന മാർക്ക് എത്ര? അഭിപ്രായ സർവേ

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനം വിലയിരുത്തി മാതൃഭൂമി - ന്യൂസ് പി മാർക്ക് സർവേ. 25821 പേരാണ് സർവേയിൽ പങ്കെടുത്തത്. മാർച്ച് 3 മുതൽ മാർച്ച് 17 വരെയുള്ള കാലയളവിൽ ആണ് സർവേ നടത്തിയത്. ഈ സർഫേ ഫലമാണ് പുറത്തുവിട്ടത്.

കേന്ദ്ര സർക്കാരിന്റെ പ്രകടനത്തെ കേരളം എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് വളരെ നല്ലത് എന്ന് എട്ട് ശതമാനം പേരും നല്ലത് എന്ന് 22 ശതമാനം പേരും ഭേദപ്പെട്ടതാണെന്ന് 29 ശതമാനം പേരും പറഞ്ഞു. മോശം ആണെന്ന് 23 ശതമാനം പേരാണ് പറഞ്ഞത്. അഭിപ്രായമില്ലാത്തത് 18 ശതമാനം ആളുകൾക്കാണ്.

modi

പിണറായി വിജയൻ സർക്കാറിന്റെ പ്രകടത്തെ വളരെ നല്ലതെന്ന് 13 ശതമാനം പേരും നല്ലത് എന്ന് 29 ശതമാനം പേരും ഭേദപ്പെട്ടത് ആണെന്ന് 33 ശതമാനം പേരും പറയുന്നു മോശമാണെന്ന് 13 ശതമാനം പേരും അഭിപ്രായമില്ല എന്ന് 12 ശതമാനം പേരും പറയുന്നു.

ലോക്സഭയിലേക്ക് തിരഞ്ഞെടുപ്പ് ഏഴ ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഏപ്രിൽ 19 ന് തുടങ്ങുന്ന വോട്ടെടുപ്പ് ജൂൺ ഒന്നിനാണ് അവസാനിക്കുക. ഏപ്രിൽ 19 ന് ഒന്നാം ഘട്ടം, 26 ന് രണ്ടാം ഘട്ടം മേയ് ഏഴിനാണ് മൂന്നാം ഘട്ടം. 13 ന് നലാം ഘട്ടം മേയ് 20 ന് അഞ്ചാം ഘട്ടം. മേയ് 25 ന് ആറാം ഘട്ടം, ജൂൺ ഒന്നിന് ഏഴാം ഘട്ടം.

കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ 13 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ ഭാ​ഗമാണെങ്കിലും കേരളത്തിൽ യു ഡി എഫും എൽ ഡി എഫും തമ്മിലാണ് പ്രധാന മത്സരം. തിരുവനന്തപുരം , തൃശൂർ സീറ്റുകളിൽ ബി ജെ പി പ്രതീക്ഷ വെയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ 20 സീറ്റുകളിൽ മുന്നണികൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. 2019 ൽ 20 സീറ്റിൽ 19 സീറ്റ് യു ഡി എഫ് നേടിയിരുന്നു. ആലപ്പുഴയിൽ മാത്രമാണ് എൽ ഡി എഫ് വിജയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+