കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മീശയ്ക്കെതിരായ ആക്രമണം.. പ്രതിഷേധത്തില്‍ കഴമ്പുണ്ടെന്ന് മാതൃഭൂമി മാനേജിങ് എഡിറ്റര്‍

  • By Desk
Google Oneindia Malayalam News

ഹിന്ദു സ്ത്രീകളെ അപമാനിക്കുന്നു എന്ന് ആരോപിച്ചാണ് എഴുത്തുകാരന്‍ എസ് ഹരീഷിന്‍റെ 'മീശ' എന്ന നോവലിന് നേരെ ഹിന്ദു വര്‍ഗീയവാദികള്‍ വന്‍ സൈബര്‍ ആക്രമണം അഴിച്ചുവിട്ടത്. നോവലിന്‍റെ രണ്ടാമത്തെ ലക്കത്തില്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് രണ്ട് കഥാപാത്രങ്ങള്‍ നടത്തുന്ന സംഭാഷണമാണ് സംഘപരിവാറിനെ ചൊടിപ്പിച്ചത്.

ഇതോടെ മാതൃഭൂമി അഴ്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വരികയായിരുന്ന നോവല്‍ താന്‍ പിന്‍വലിക്കുകയാണെന്ന് എഴുത്തുകാരന്‍ എസ് ഹരീഷ് വ്യക്തമാക്കി. എന്നാല്‍ വിഷയത്തില്‍ മാതൃഭൂമി സമ്മര്‍ദ്ദം ചെലുത്തിയ പിന്നാലെയാണ് നോവല്‍ പിന്‍വലിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. അത് ശരിവെയ്ക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹരീഷിന്റെ മീശയിലെ പരാമര്‍ശങ്ങള്‍ സ്ത്രീകളെ അവഹേളിക്കുന്നതെന്ന് മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പിവി ചന്ദ്രന്‍ പറഞ്ഞതായി മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് രാമചന്ദ്രനാണ് വെളിപ്പെടുത്തിയത്.

തുടക്കം മുതല്‍

തുടക്കം മുതല്‍

ഹരീഷ് വിഷയത്തില്‍ സംഘികളുടെ ശക്തമായ സൈബര്‍ ആക്രമണങ്ങള്‍ ഉയര്‍ന്നെങ്കിലും വിഷയത്തില്‍
മാനേജ്മെന്‍റ് എന്തെങ്കിലും രീതിയില്‍ വിശദീകരണവുമായി രംഗത്ത് വന്നില്ലെന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിതുറന്നിരുന്നു. കൂടാതെ നോവല്‍ പിന്‍വലിച്ച പിന്നാലെ മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും വിമര്‍ശനത്തിന് വിധേയമായിരുന്നു.

സംഘടനകള്‍

സംഘടനകള്‍

"ചില സംഘടനകളുടെ ആക്രമണ ഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള നീക്കത്തേയും തുടര്‍ന്ന് എഴുത്തുകാരന്‍ നോവല്‍ പിന്‍വലിച്ചു." സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്നാണ് എന്നെഴുതാന്‍ എന്തുകൊണ്ടാണ് മാതൃഭൂമിക്ക് മുട്ടിടിച്ചതെന്നായിരുന്നു വിമര്‍ശനം

പിന്തുണച്ചു

പിന്തുണച്ചു

അതേസമയം മാതൃഭൂമി നോവല്‍ പിന്‍വലിക്കാന്‍ ഹരീഷിന് മേല്‍ യാതൊരു സമ്മര്‍ദ്ദവും ചെലുത്തിയിട്ടില്ലെന്ന് മാതൃഭൂമി ആഴ്ചപതിപ്പ് ജീവനക്കാരന്‍ വെളിപ്പെടുത്തിയാതായി റിപ്പോര്‍ട്ടുകള്‍ വന്നു. ഹരീഷ് തന്നെയാണ് നോവല്‍ പിന്‍വലിക്കുകയാണെന്ന് വ്യക്തമാക്കി മാതൃഭൂമിക്ക് കത്തയച്ചത്. മാതൃഭൂമി ആഴ്ചപതിപ്പിന്‍റെ പത്രാധിപ സമിതി ഹരീഷിന് എല്ലാ പിന്തുണയും നല്‍കിയിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍.

പ്രസീദ്ധീകരിക്കും

പ്രസീദ്ധീകരിക്കും

നോവല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഹരീഷ് മാതൃഭൂമിക്ക് അയച്ച കുറിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. ഇതോടെ മാതൃഭൂമിക്ക് നേരെ ഉയരുന്ന തെറ്റിധാരണകള്‍ മാറും എന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്.

വ്യക്തിപരം

വ്യക്തിപരം

എന്നാല്‍ നോവലിലെ പ്രസ്താവനകള്‍ അമ്പലത്തില്‍ പോകുന്ന തന്റെ ഭാര്യയും മകളുമടക്കമുള്ള സ്ത്രീസമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് പിവി ചന്ദ്രന്റെ പറഞ്ഞതായി മാധ്യമപ്രവര്‍ത്തകനായ രാജീവ് രാമചന്ദ്രനാണ് ഫേസ്ബുക്കില്‍ കുറിച്ചു.

പറഞ്ഞത്

പറഞ്ഞത്

എഴുത്തില്‍ തിരുത്തല്‍ വേണമെന്ന് എഴുത്തുകാരനോട് Request ചെയ്യാന്‍ ആഴ്ചപ്പതിപ്പിന്‍റെ ചുമതലക്കാരനായ അസിസ്റ്റന്‍റ് എഡിറ്ററെ ചുമതലപ്പെടുത്തിയിരുന്നതായും
അദ്ദേഹം പറയുന്നു. (അദ്ദേഹം ചുമതല നിര്‍വഹിച്ചോ എന്ന് എം ഇക്ക് അറിയില്ല)
മാതൃഭൂമിക്കെതിരെ ഉയരുന്ന ജനവികാരത്തില്‍ കഴമ്പുണ്ടെന്നും അത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നുമാണ് മാനേജിംഗ് എഡിറ്റര്‍ എന്നോട് പറഞ്ഞത് എന്നായിരുന്നു രാജീവ് രാമചന്ദ്രന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
mathrubhumi meesa issue pv chandrans responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X