Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ആര്? കാസർ​ഗോഡ് ഉണ്ണിത്താൻ, ആറ്റിങ്ങലിൽ ത്രികോണ മത്സരം, 7 മണ്ഡലങ്ങളിലെ അഭിപ്രായ സർവേ

തിരുവനന്തപുരം: കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ അഭിപ്രായ സര്‍വേ പുറത്തുവിട്ട് മാതൃഭൂമി - പിമാര്‍ക്ക് സര്‍വേ. തിരുവനന്തപുരം, കാസർ​ഗോഡ്, ആറ്റിങ്ങൽ, ചാലക്കുടി, വയനാട്, കൊല്ലം മണ്ഡലങ്ങളിൽ യു ഡി എഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.

കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എം വി ജയരാജൻ ജയിക്കുമെന്നാണ് പ്രവചനം. അഭിപ്രായ സര്‍വേയില്‍ തിരുവനന്തപുരത്ത് ശശി തരൂരാണ് ഒന്നാമത്. ശശി തരൂരിന് 37 ശതമാനം വോട്ടും പന്ന്യന്‍ രവീന്ദ്രന് 34 ശതമാനം വോട്ടും കിട്ടുമെന്നാണ് സര്‍വേ പറയുന്നത്.

loskbsabha

ശശി തരൂരും പന്ന്യന്‍ രവീന്ദ്രനും തമ്മിലുള്ള വോട്ട് വ്യത്യാസം മൂന്ന് ശതമാനം മാത്രമാണ്. ബി ജെ പി മൂന്നാം സ്ഥാനത്ത് ആകുമെന്ന് പ്രവചനം. കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന്‍ നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. ആറ്റിങ്ങലില്‍ ശക്തമായ തിക്രോണ മത്സരം എന്നാണ് സര്‍വേ പറയുന്നത്. അടൂര്‍ പ്രകാശ് 36 ശതമാനം വോട്ട് നേടുമെന്നാണ് പ്രവചനം. വി . ജോയി 32 ശതമാനവും വി മുരളീധരന്‍ 29 ശതമാനം വോട്ട് നേടുമെന്നും പറയുന്നു.

ചാലക്കുടിയില്‍ ബെന്നി ബെഹന്നാന്‍ മുന്നില്‍ എത്തുമെന്നാണ് പ്രവചനം. ബെന്നി ബെഹന്നാന് 42 ശതമാനം വോട്ടും സി രവീന്ദ്രനാഥിന് 37 ശതമാനം വോട്ടും എന്‍ ഡി എയ്ക്ക് 19 ശതമാനം വോട്ടും പ്രവചിക്കുന്നു. കാസര്‍ഗോഡ് രാജ് മോഹന്‍ ഉണ്ണിത്താന് 41 ശതമാനം പിന്തുണയാണ് പറയുന്നത്. എം വി ബാലകൃഷ്ണന് 36 ശതമാനവും എം എല്‍ അശ്വിനിക്ക് 21 ശതമാനവും വോട്ടാണ് പ്രവചിക്കുന്നത്.

വയനാട്ടില്‍ ആനി രാജയ്ക്ക് 24 ശതമാനം വോട്ടും രാഹുല്‍ ഗാന്ധിക്ക് 60 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പ്രവചനം. എന്‍ ഡി യുടെ ഇതുവരെ പ്രവചിക്കാത്ത സ്ഥാനാര്‍ത്ഥിക്ക് 13 ശതമാനം വോട്ട് ലഭിക്കും എന്നാണ് പറയുന്നത്. കൊല്ലത്ത് പ്രേമചന്ദ്രന്‍ ജയിക്കുമെന്ന് പ്രവചനം.

13 ശതമാനം പിന്നാലാവും മുകേഷ് എന്നാണ് പ്രവചനം. യു ഡി എഫിന് 49 ശതമാനവും എല്‍ ഡി എഫിന് 36 ശതമാനവും എന്‍ ഡി എയ്ക്ക് 14 ശതമാനവുമാണ് പ്രവചിക്കുന്നത്. കണ്ണൂരില്‍ എം വി ജയരാജന്‍ ജയിക്കുമെന്നാണ് പ്രവചനം. എം വി ജയരാജന് 42 ശതമാനവും കെ സുധാകരന് 39 ശതമാനവും സി രാഘുനാഥിന് 17 ശതമാനം വോട്ടും ലഭിക്കുമെന്നാണ് പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+