ചുംബനക്കൂട്ടായ്മക്ക് പിന്തുണയുമായി മാതൃഭൂമി മുഖപ്രസംഗം
തിരുവനന്തപുരം: സദാചാര പോലീസിനെതിരെ നടത്തുന്ന ചുംബനക്കൂട്ടായ്മക്ക് പിന്തുണയുമായി മാതൃഭൂമി ദിനപത്രം. നവംബര്‍ 2 ന് പുറത്തിറങ്ങിയ പത്രത്തിന്റെ മുഖപ്രസംഗമാണ് കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഏതെങ്കിലും മാധ്യമ സ്ഥാപനം കൂട്ടായ്മക്ക് ഇത്തരത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നത് ആദ്യമാണ്. മാതൃഭൂമിയുടെ മുഖപ്രസംഗം കിസ്സ് ഓഫ് ലവ് പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു.

'ദുരാചാര ഗുണ്ടകളെ പ്രതിരോധിക്കേണ്ടതുണ്ട്' എന്ന തലക്കെട്ടിലാണ് മാതൃഭൂമിയുടെ മുഖപ്രസംഗം. സദാചാര പോലീസ് എന്നതിന് പകരം ദുരാചാര ഗുണ്ടകള്‍ എന്നാണ് മാതൃഭൂമി വിശേഷിപ്പിക്കുന്നത്.
ഇതാണ് മാതൃഭൂമിയുടെ മുഖ പ്രസംഗത്തിന്റെ തുടക്കം...
"ഇന്റര്‍നെറ്റ് ഇന്നൊരു സമരമുഖമാണ്. ഹര്‍ത്താലും ബന്ദും ക്‌ളാസ് ബഹിഷ്‌കരണവും വഴിതടയലുമൊക്കെ പതിറ്റാണ്ടുകളായി കണ്ടുശീലിച്ച് മടുത്ത മലയാളികള്‍ക്ക് ഇന്റര്‍നെറ്റില്‍ പുതിയ സാമൂഹിക കൂട്ടായ്മകള്‍ ആഹ്വാനംചെയ്യുന്ന പുതിയ സമരരീതികള്‍ അമ്പരപ്പും വിസ്മയവുമുണര്‍ത്തുന്നത് സ്വാഭാവികമാണ്. സദാചാരത്തിന്റെ പേരില്‍ തെരുവില്‍ മനുഷ്യര്‍ വേട്ടയാടപ്പെടുന്ന അവസ്ഥയ്‌ക്കെതിരെ ഇന്റര്‍നെറ്റ്വഴി ആഹ്വാനംചെയ്ത സമരമാണ് ചുംബനപ്രതിഷേധം. അതിനെതിരെ സദാചാരത്തിന്റെ പേരുപറഞ്ഞ് ദുരാചാര ഗുണ്ടകളും പോലീസും വനിതാകമ്മീഷനുമൊക്കെ ഒരേസമയം രംഗത്തെത്തിയതോടെ അതിപ്പോള്‍ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കയാണ്. ചുംബനസമരം നിയമവിരുദ്ധമെന്നുകണ്ടാല്‍ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവിന്റെ ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇതില്‍ എവിടെയാണ് നിയമവിരുദ്ധതയെന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല."
കേരളത്തില്‍ ഏറ്റവും പ്രചാരമുള്ള പത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മാതൃഭൂമി.












Click it and Unblock the Notifications