കോണ്‍ഗ്രസിലേക്ക് മടങ്ങില്ല; തന്റെ പേര് ഹൈക്കമാന്‍ഡ് ഒഴിവാക്കിയതാവും: എവി ഗോപിനാഥന്‍
പാലക്കാട്: കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച തീരുമാനം പിന്‍വലിക്കില്ലെന്ന് മുതിര്‍ന്ന നേതാവും പാലക്കാട് ഡി സി സി മുന്‍ പ്രസിഡന്റുമായ എവി ഗോപിനാഥ്. പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചതില്‍ ദുഃഖമില്ല, കോണ്‍ഗ്രസ് വിട്ട തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ പി സി സിയുടെ പുതിയ ഭാരവാഹിപ്പട്ടിക പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു എവി ഗോപിനാഥിന്റെ പ്രതികരണം.
പാര്‍ട്ടിക്ക് പുറത്ത് പോയെങ്കിലും എവി ഗോപിനാഥിനെ വൈസ് പ്രസിഡന്റായി ഉള്‍പ്പെടുത്തിയേക്കുമെന്ന ആഭ്യൂഹം ഉണ്ടായിരുന്നു. പാര്‍ട്ടി വിട്ടെങ്കിലും കെ പി സി സി പ്രസിഡന്റ് കെ സുധാകരനോടുള്ള അടുപ്പം അദ്ദേഹം തുടര്‍ന്നിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഭാരവാഹി പട്ടിക പുറത്ത് വന്നപ്പോള്‍ എവി ഗോപിനാഥ് അതില്‍ ഇടം പിടിച്ചിരുന്നില്ല.

കെ പി സി സി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചത് എ ഐ സി സി നേതൃത്വമാണ്. കെ പി സി സി നല്‍കിയ പട്ടികയില്‍ നിന്നും തന്റെ പേര് വെട്ടിയതാകാനും സാധതയുണ്ട്. കോണ്‍ഗ്രസ് നേതൃത്വവും താനുവുമായി പാര്‍ട്ടിയിലേക്ക് തിരികെ വരുന്നതിനെ കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. അതിനാല്‍ തന്നെ പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നതായി കരുതുന്നില്ലെന്നും എവി ഗോപിനാഥ് കൂട്ടിച്ചേര്‍ത്തു.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

പാലക്കാട് ജില്ലയിലെ പുതിയ ഡി സി സി നേതൃത്വം തനിക്കെതിരായ നിലപാട് സ്വീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. അവരെ ഞാന‍് എതിര്‍ത്തിട്ടില്ല. പാര്‍ട്ടി വിട്ട തീരുമാനം തികച്ചും വ്യക്തിപരമായിരുന്നു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനോടും ഇന്നുവരെ തന്റെ തീരുമാനത്തോടൊപ്പം നില്‍ക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് പ്രാഥിക അംഗത്വത്തില്‍ നിന്നു പോലും രാജിവെച്ചയാളാണ് ഞാന്‍. അതുകൊണ്ട് തന്നെ പാര്‍ട്ടിയുടെ ആഭ്യന്തര വിഷയം അന്വേഷിക്കാന്‍ താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. താന്‍ രാജിക്കത്ത് നല്‍കിയെങ്കിലും അത് സ്വീകരിച്ചതായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഇതുവരെ മാധ്യമങ്ങളോട് പറഞ്ഞാതി അറിവില്ല. കോണ്‍ഗ്രസ് വിട്ടെങ്കിലും കെ സുധാകരനുമായുള്ള വ്യക്തി ബന്ധത്തിന് തടസ്സമുണ്ടാകാന്‍ സാധ്യതിയില്ലെന്നും പറഞ്ഞ എവി ഗോപിനാഥ് ഷാഫി പറമ്പിലിനെ പരിഹസിക്കുകയും ചെയ്തു.

പെരിങ്ങോട്ടു കുറിശ്ശിയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതിനെ പരിഹസിച്ചായിരുന്നു ഷാഫി പറമ്പിലിനുള്ള എവി ഗോപിനാഥിന്റെ മറുപടി. നേരത്തേ തന്നെ കേഡറായവരെ സെമി കേഡറാക്കുകയാണ് കോൺഗ്രസുകാരെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഇപ്പോൾ പെരിങ്ങോട്ടുകുറിശ്ശിയിൽ നേതാക്കളുടെ പാദസ്പർശം ഏൽക്കാറില്ലെന്നും അതിനാൽ അവിടം ധന്യമാണ്. പാര്‍ട്ടി കേഡറായതു കൊണ്ടാവാം തന്നെ മാറ്റി നിർത്തിയതെന്നും കേഡർ സിസ്റ്റമുള്ള സ്ഥലം സെമി കേഡറാക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു

ഡി സി സി പുനഃസംഘടനയിൽ തന്നെ തഴഞ്ഞെന്ന് ആരോപിച്ചായിരുന്നു എവി ഗോപിനാഥ് പാര്‍ട്ടി വിട്ടത്. കോൺഗ്രസിന്‍റെ മുന്നോട്ടുള്ള യാത്രക്ക് താൻ ഒരു തടസമാണെന്ന് തോന്നുന്നതിനാല്‍ ഞാന‍് രാജിവെക്കുന്നുവെന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്. എന്നാല്‍ രാജി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാതിരുന്ന സുധാകരന്‍ അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.
ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു












Click it and Unblock the Notifications