'എസ്എഫ്‌ഐക്കാര്‍ ദേഷ്യക്കാരാണെന്നാണ് പറയാറുള്ളത്,പക്ഷെ സച്ചിനേട്ടന്‍ അങ്ങനല്ല': പ്രണയം പറഞ്ഞ് ആര്യയും സച്ചിനും
തിരുവനന്തപുരം: എസ് എഫ് ഐ ക്യാമ്പുകളിലെ സൗഹൃദമാണ് പ്രണയമായി വളര്‍ന്നതെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എം എല്‍ എയും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയുമായ സച്ചിന്‍ ദേവും. കേരള കൗമുദിയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. സച്ചിനാണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത് എന്ന് ആര്യ പറയുന്നു. ആര്യ മേയറാകുന്നതിനും മുന്‍പായിരുന്നു ഇതെന്ന് സച്ചിന്‍ പറയുന്നു. ഇങ്ങനെയൊരു താത്പര്യമുണ്ടെന്നും മുന്നോട്ട് പോകാന്‍ ആലോചിച്ചാല്‍ എന്താണ് അഭിപ്രായമെന്നും ആര്യയുടെ വീട്ടുകാരോട് താന്‍ ചോദിച്ചെന്നും സച്ചിന്‍ പറഞ്ഞു. നിങ്ങളുടെ സ്വാതന്ത്ര്യമാണ് എന്നായിരുന്നു ഇതിന് ആര്യയുടെ അച്ഛന്‍ തന്ന മറുപടി എന്ന് സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
ഇതിന് ശേഷമാണ് താന്‍ ഇക്കാര്യം തന്റെ വീട്ടില്‍ അറിയിച്ചതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് ഇരുവരും സ്വന്തം ഔദ്യോഗിക തിരക്കുകളിലേക്ക് എത്തിയെന്നും സച്ചിന്‍ പറഞ്ഞു. എന്ത് പ്രശ്നമുണ്ടെങ്കിലും തങ്ങള്‍ ഫോണില്‍ വിളിച്ച് സംസാരിക്കാറുണ്ടെന്ന് ആര്യ പറയുന്നു. അടുപ്പമായശേഷം എല്ലാ കാര്യങ്ങളിലും വ്യക്തിപരമായി പിന്തുണ നല്‍കുന്നത് സച്ചിനേട്ടനാണ്. പൊളിറ്റിക്കല്‍ ഗൈഡന്‍സും ചേട്ടന്‍ നല്‍കാറുണ്ടെന്നും ആര്യ പറഞ്ഞു. തങ്ങളുടെ ബന്ധം പാര്‍ട്ടിക്കാരോട് അറിയിച്ചിരുന്നെന്നും പാര്‍ട്ടി അനുമതി എന്നത് മാധ്യമ വ്യാഖ്യാനമാണ് എന്നും സച്ചിന്‍ പറഞ്ഞു.

എസ് എഫ് ഐക്കാരായ ആണ്‍കുട്ടികള്‍ ദേഷ്യക്കാരാണെന്ന് പറയാറുണ്ടെന്നും എന്നാല്‍ സച്ചിന്റെ കാര്യത്തില്‍ അത് സത്യമല്ല എന്നും ആര്യ പറയുന്നു. വരുന്ന ചിങ്ങത്തില്‍ കല്യാണം നടക്കുമെന്നും വിവാഹവേദി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല എന്നും ഇരുവരും പറയുന്നു. മതാചരങ്ങളൊന്നും വിവാഹ ചടങ്ങില്‍ ഉണ്ടാകില്ല എന്നും ഇരുവരും പറഞ്ഞു. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും പക്ഷേ നിര്‍ബന്ധിക്കരുതെന്നും ആര്യ പറഞ്ഞു. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. എപ്പോഴും സന്തോഷമുളള വീടാണ് സച്ചിന്റേതെന്നും അച്ഛനും അമ്മയും സഹോദരിയുമെല്ലാം നല്ല തമാശ പറയുന്നവരാണെന്നും ആര്യ പറഞ്ഞു.

പ്രണയം വൈകാരികമായ അനുഭവമാണ് എന്നും തങ്ങള്‍ പ്രണയിച്ച് കൊണ്ടേയിരിക്കുകയാണെന്നും സച്ചിന്‍ പറയുന്നു. അതില്‍ യോജിപ്പുകളും വിയോജിപ്പുകളുമുണ്ടാകാമെന്നും ആര്യ വ്യക്തിപരമായ ഒരു തീരുമാനമെടുത്താല്‍ താനത് അംഗീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോയും യെസും ചേര്‍ന്നതാണ് പ്രണയം. ആര്യ പറയുന്ന നോയെ കൂടി അംഗീകരിക്കാന്‍ കഴിഞ്ഞാലേ തനിക്ക് ആര്യയെ സ്നേഹിക്കാന്‍ പറ്റുകയുള്ളൂവെന്ന് സച്ചിന്‍ ഒാര്‍മിപ്പിച്ചു. നോയും യെസും അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ ശരിക്കും പ്രണയിക്കാന്‍ സാധിക്കുകയുള്ളുവെന്നും സച്ചിന്‍ വ്യക്തമാക്കി.

രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യാ രാജേന്ദ്രന്‍. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം എല്‍ എയാണ് സച്ചിന്‍ ദേവ്. കഴിഞ്ഞ മാസം ആറാം തിയ്യതിയാണ് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ വെച്ച് ഇരുവരുടേയും വിവാഹ നിശ്ചയം നടന്നത്. സി പി ഐ എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് സച്ചിന്‍ ദേവ്. ആര്യ രാജേന്ദ്രന്‍ എസ് എഫ് ഐ സംസ്ഥാന സമിതി അംഗവും സി പി ഐ എം ചാല ഏരിയാ കമ്മിറ്റി അംഗവുമാണ്.

21 ാം വയസ്സിലാണ് ആര്യ തിരുവനന്തപുരം മേയറാവുന്നത്. തിരുവനന്തപുരത്തെ ഓള്‍ സെയിന്റ്‌സ് കോളേജില്‍ ബി എസ് സി ബിരുദ വിദ്യാര്‍ഥിയായിരിക്കുമ്പോഴാണ് ആര്യ മേയര്‍ സ്ഥാനത്തെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയാണ് സച്ചിന്‍ ദേവ്. സച്ചിന്‍ ദേവ് കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ഗവണ്‍മെന്റ് ലോ കോളേില്‍ നിന്നും എല്‍ എല്‍ ബി ബിരുദവും നേടിയിട്ടുണ്ട്.
ഇതാണല്ലേ ക്ലാസിക് ബ്യൂട്ടി....സ്വാസികയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications