'ആണുങ്ങള്‍ക്ക് അല്ലെങ്കിലും അടുക്കള കാര്യത്തില്‍ ശ്രദ്ധയില്ല; ശോഭേച്ചിയെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രന് എതിരെ പരിഹാസവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. പ്രതിദിനം ഉയരുന്ന പാചകവാതക വില വർധനവിൽ ശോഭാ സുരേന്ദ്രന്റെ ഒരു പഴയ വീഡിയോ പങ്കിട്ടായിരുന്നു ആര്യാ രാജേന്ദ്രന്റെ പരിഹാസം നടത്തിയത്.
''അടുക്കളകളുടെ കാര്യം വലിയ കഷ്ടമാണ്. ഭക്ഷ്യസാധനങ്ങള്‍ വീട്ടമ്മമാര്‍ എങ്ങനെയെങ്കിലും കഷ്ടപ്പെട്ട് അടുക്കളയില്‍ എത്തിച്ചാലും അത് പാചകം ചെയ്യാന്‍ ഗ്യാസിന്റെ വില എന്താ. ഒരു ഇരട്ടിയോ, രണ്ട് ഇരട്ടിയോ അല്ല. മൂന്നിരട്ടിയിലധികം വില വര്‍ധിച്ചു.'' എന്നാണ് വീഡിയോയില്‍ ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നത്.
കുറച്ച് വർഷങ്ങൾ മുൻപ് ബി ജെ പി നേതാവ് ശോഭാ സുരേന്ദ്രൻ തന്റെ ഫേസ്ബുക്കില്‍ പങ്കിട്ടിരുന്ന വീഡിയോ ആയിരുന്നു ഇത്. കുതിച്ചുയരുന്ന പാചകവാതക വില വര്‍ധനവിനെ സൂചിപ്പിക്കുന്നതായിരുന്നു ഈ വീഡിയോ.

പാചകവാതക വില വര്‍ധനവില്‍ ആശങ്കപ്പെട്ടായിരുന്നു ശോഭയുടെ പ്രതികരണം. ഇതിന് എതിരെ ആയിരുന്നു മേയറുടെ പരിഹാസം എത്തിയത്. അതേസമയം, മേയർ ആര്യ രാജേന്ദ്രന്റെ പ്രതികരണം ഇങ്ങനെ; - ''ശോഭേച്ചിയ്ക്ക് മനസ്സിലായിട്ടും മോദിജിക്ക് മനസിലാകാത്തതാണ് വിഷമം. നമ്മള്‍ സ്ത്രീകള്‍ രംഗത്തിറങ്ങണം ശോഭേച്ചി. ഈ ആണുങ്ങള്‍ക്ക് അല്ലെങ്കിലും അടുക്കള കാര്യത്തില്‍ ശ്രദ്ധയില്ല.'' - എന്നാണ് മേയർ വ്യക്തമാക്കിയത്.
ഓഫ് റോഡ് റൈഡ്; നടൻ ജോജു ജോർജിനെതിരെ കേസ് എടുക്കണം; കെ എസ് യു രംഗത്ത്

അതേസമയം, പാചകവാതക വില വർധനവിനെതിരെ പ്രതികരിച്ച് സിപിഎം രംഗത്ത് വന്നിരുന്നു. 'പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിച്ചുകൊണ്ട് അടുക്കളതന്നെ പൂട്ടിക്കുന്നതിനുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് സി പി എം. ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ അധികാരത്തില്‍ വരുമ്പോള്‍ 405 രൂപയുണ്ടായിരുന്ന പാചകവാതക വില ആയിരം കടന്നിരിക്കുന്നു. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ 255 രൂപയാണ് വര്‍ധിച്ചത്.

ശനിയാഴ്ച മാത്രം 50 രൂപ കൂടിയെന്ന് സിപിഐഎം ചൂണ്ടിക്കാണിച്ചു. ''മാസങ്ങളായി ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി നല്‍കുന്നതും നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്തിടെ വാണിജ്യ സിലിണ്ടറിനുള്ള വിലയും കൂട്ടിയിരുന്നു. പെട്രോള്‍, ഡീസല്‍ വിലയും അടിക്കടിവര്‍ധിപ്പിക്കുകയാണ്. മണ്ണെണ്ണ വിലയും കുത്തനെ ഉയരുകയാണ്. 2020 മെയ് മാസത്തില്‍ 18 രൂപയായിരുന്ന മണ്ണെണ്ണ വില 84 രൂപയായിരിക്കുന്നു. രണ്ടുവര്‍ഷത്തിനിടെ 66 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.
കുഞ്ഞിനെക്കാൾ 'വാവയാണ്' പേർളി മാണി; പുതിയ ചിത്രങ്ങൾ വ്യത്യസ്തം; എല്ലാം വൈറൽ

2014 ല്‍ ബിജെപി ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഇന്ധന വില പിടിച്ചുനിര്‍ത്തുമെന്നത്.'' ''പിടിച്ച് നിര്‍ത്തിയില്ലെന്ന് മാത്രമല്ല, ജനത്തിന് അസഹനീയമാകും വിധം വിലകൂട്ടിക്കൊണ്ടിരിക്കുന്നു. എല്ലാ സബ്‌സിഡികളും വെട്ടിക്കുറക്കുകയെന്ന ആഗോളവല്‍ക്കരണ നയം പിന്തുടരുന്ന കോണ്‍ഗ്രസ്സിന്റേയും, ബിജെപിയുടേയും നയങ്ങളാണ് ഇത്തരമൊരു സ്ഥിതി വിശേഷം രാജ്യത്ത് സൃഷ്ടിച്ചത്. ആഗോളവല്‍ക്കരണ നയങ്ങളാരംഭിക്കുന്നതിന് മുമ്പ് 55.50 രൂപ നിലനിന്നിരുന്ന വിലയാണ് ഇപ്പോള്‍ ഇത്തരത്തില്‍ വര്‍ദ്ധിച്ചിരിക്കുന്നത്.

പാചകവാതകത്തിനുള്‍പ്പെടെ സബ്‌സിഡി നല്‍കാന്‍ പണമില്ലെന്ന് പറയുന്ന കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് ടാക്‌സ് ഇനത്തില്‍ മാത്രം 1.45 ലക്ഷം കോടി രൂപയാണ് എഴുതി തള്ളിയത്.'' ''അടുക്കളകള്‍ പൂട്ടിയാലും കോര്‍പ്പറേറ്റുളെ സഹായിക്കുക എന്ന നയങ്ങളുടെ തുടര്‍ച്ചയാണ് ഈ വര്‍ദ്ധനവ്. കോവിഡിന്റെ പിടിയില്‍ നിന്ന് കരകയറാന്‍ രാജ്യം പ്രയാസപ്പെടുമ്പോഴുള്ള വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണ്.'' ഇതിനെതിരെ സമൂഹത്തിന്റെ എല്ലാ കോണുകളില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഎം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം, മെയ് 1 - ന് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടിയിരുന്നു. 102.50 രൂപയായിരുന്നു വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 2253 രൂപയായിരുന്നു. വില ഉയർന്ന സാഹചര്യത്തിൽ സിലിണ്ടറുകൾക്ക് 2355.50 രൂപയാണ് നൽകേണ്ടി വരുന്നത്. അതേസമയം, അഞ്ച് കിലോ സിലിണ്ടറുകളുടെ വില 655 രൂപ ആയി ഉയർന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വലിയ രീതിയില്‍ കൂട്ടിയിരുന്നു.

അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. എന്നാൽ, ഏപ്രിൽ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എൽ പി ജി സിലിണ്ടറിന് 250 രൂപ വർധിപ്പിച്ചിരുന്നു. ഇതോടെ വില 2,253 - ൽ എത്തിയിരുന്നു. എന്നാൽ, മാർച്ച് ഒന്നിന് വാണിജ്യ എൽ പി ജി ക്ക് 105 രൂപ ഉയർത്തി. അതേസമയം, 2022 മാർച്ച 22 - ന് പാചക വാതക വില കൂട്ടിയിരുന്നു. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു കുറ്റി സിലിണ്ടറിന് 956 രൂപയായി മാറിയിരുന്നു. ആ ദിവസം അഞ്ച് കിലോഗ്രാമിന്റെ സിലിണ്ടറിന് 13 രൂപയും കൂട്ടിയിരുന്നു. എന്നാൽ, മാർച്ച് 22 - നും ഇന്ധന വിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു.