വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് നിയമനം നടത്താൻ ശ്രമിച്ചു, വിഷയ വിദഗ്ദർ ഉപജാപം നടത്തി; പ്രതികരിച്ച് എംബി രാജേഷ്
പാലക്കാട്: കാലടി സര്‍വകലാശാലയില്‍ തന്റെ ഭാര്യയ്ക്ക് അസിസ്റ്റന്റ് പ്രാഫസറായി നിയമനം നല്‍കിയതുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ് രംഗത്ത്. ഇന്റര്‍വ്യൂ ബോര്‍ഡിലുണ്ടായിരുന്ന വിഷയ വിദഗ്ദരില്‍ മൂന്ന് പേരില്‍ ഒരാളുടെ താല്‍പര്യത്തിന് അനുസരിച്ച് മറ്റൊരാള്‍ക്ക് നിയമനം നല്‍കാനുള്ള ശ്രമമാണ് നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. ഈ മൂന്ന് പേരും ഉപജാപം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.

മൂന്ന് പേരുടെ വ്യക്തിപരമായ താല്‍പര്യത്തില്‍ നിന്നുണ്ടായ പ്രശ്‌നമാണ്, ഈ പ്രശ്‌നത്തെ പ്രതിപക്ഷം രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. നിയമനം നല്‍കാന്‍ ശ്രമിക്കുന്ന ആളുടെ ഒപ്പം ജോലി ചെയ്യുന്ന ആള്‍ക്ക് ജോലി നല്‍കാനാണ് ശ്രമം നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്റര്‍വ്യൂവില്‍ കൂടിയാലോചിച്ച് ഒരാള്‍ക്ക് നിയമനം നല്‍കാന്‍ തീരുമാനിച്ചു എന്നാണ് ഇവര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ പറയുന്നത്. അതു തന്നെ ക്രമ വിരുദ്ധമാണ്. 80 അപേക്ഷകരില്‍ നിന്ന് അക്കാദമിക യോഗ്യതകള്‍ നോക്കി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നിനിത. യോഗ്യതയുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും എംപി രാജേഷ് വ്യക്തമാതക്കി.
നിനിത അഭിമുഖത്തില്‍ പങ്കെടുക്കാതിരിക്കാനുള്ള ശ്രമം നടന്നു. ബോര്‍ഡിലുണ്ടായിരുന്ന മൂന്ന് പേരുടെ വ്യക്തി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മൂന്ന് തലത്തിലുള്ള ഉപജാപം നടന്നു. നിനിത പിഎച്ച്ഡി അപേക്ഷ സമര്‍പ്പിക്കുന്ന സമയത്ത് ലഭിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉന്നയിച്ചിരുന്നു. അത് തെറ്റാണെന്ന് വ്യക്തമാക്കി. പിഎച്ച്ഡിക്കെതിരായി കേസുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നു. അത് തെറ്റാണെന്ന് തെളിഞ്ഞു. ഇന്റര്‍വ്യൂവിലും ഇത്തരത്തിലുള്ള ശ്രമം നടന്നെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തുന്നതെന്നും രാജേഷ് പറഞ്ഞു.












Click it and Unblock the Notifications