കണ്ണിലൂടെ.. വായയിലൂടെ.. അകത്ത് കടക്കാം; ശരീരം മുഴുവന്‍ അറിഞ്ഞ് പഠിക്കാം!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ വിശദീകരിക്കുന്ന മെഡിക്കല്‍ എക്‌സിബിഷന്‍ മെഡെക്‌സിന് വന്‍ തിരക്ക്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ജനുവരി രണ്ട് മുതല്‍ മെഡക്‌സ് എക്‌സിബിഷന്‍ നടക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ത്രീഡി, ആനിമേഷന്‍ തുടങ്ങി കാഴ്ചക്കാര്‍ക്ക് നേരിട്ട് സംവദിക്കാവുന്ന രീതിയിലാണ് ഇത്തവണ പ്രദര്‍ശന വസ്തുക്കള്‍ സജ്ജീകരിച്ചിരിക്കുന്നത്. ജനുവരി 31ന് പ്രദര്‍ശനം അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തത്.

ആരോഗ്യസര്‍വ്വകലാശാല യൂണിയന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. കാഴ്ചക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ നേരിട്ട് സംവദിക്കാന്‍ സാധിക്കുന്ന പ്രദര്‍ശന വസ്തുക്കളാണ് ഇത്തവണത്തെ പ്രത്യേകത. നേത്രഗോളം, ആമാശം, തുടങ്ങിയ അവയവ മാതൃകകളുടെ ഉള്‍ഭാഗങ്ങളിലൂടെ കയറിയിറങ്ങി ശരീരപഠനം എളുപ്പമാക്കുന്ന ഇന്‍സറ്റലേഷനുകളും പ്രദര്‍നത്തിലുണ്ട്. രാവിലെ ഒന്‍പത് മുതല്‍ രാത്രി പത്ത് വരെയാണ് പ്രദര്‍ശനം.

 വീഡിയോകള്‍

വീഡിയോകള്‍

ത്രീഡി ഉള്‍പ്പെടെ പത്തിലേറെ ആനിമേഷന്‍ വീഡിയോകള്‍, വൈദ്യശാസ്ത്രത്തിന്റെ ചരിത്രനേട്ടങ്ങള്‍, എന്നിവയും എക്‌സിബിഷനിലൂടെ അറിയാം.

 സന്ധി മാറ്റിവെക്കല്‍

സന്ധി മാറ്റിവെക്കല്‍

സന്ധി മാറ്റിവയ്ക്കല്‍ ചികിത്സയില്‍ ഏറ്റവും പുതുമ നിറഞ്ഞ സിആര്‍ മുട്ടുകളും സിറാമിക് ഇടുപ്പുകളും ഇവിടെ പ്രദര്‍ശനത്തിന് സജ്ജമാക്കിയിട്ടുണ്ട്.

 നട്ടെല്ല് രോഗം

നട്ടെല്ല് രോഗം

ഗുരുതര നട്ടെല്ലു രോഗങ്ങള്‍ക്കുപയോഗിക്കുന്ന പെഡിക്കള്‍ സ്‌ക്രൂകള്‍, ഡിസ്‌ക്, തേയ്മാനം സംഭവിച്ച ഡിസ്‌കുകള്‍ നീക്കം ചെയ്ത് കൃത്രിമ കേജുകള്‍ ഘടിപ്പിക്കുന്ന രീതി എന്നിവ ഇവിടെ നിന്നും വിശദമായി അറിയാന്‍ സാധിക്കും.

 വളവുകളും ചതവുകളും

വളവുകളും ചതവുകളും

നട്ടെല്ലിനുണ്ടാകുന്ന വളവുകളുടെ ചികിത്സാ രീതികളെ സസൂക്ഷ്മം മനസിലാക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ട്.

 പൊട്ടലുകള്‍

പൊട്ടലുകള്‍

പൊട്ടലുകളില്‍ ഘടിപ്പിക്കുന്ന ഇംപ്ലാന്റുകള്‍ പിടിപ്പിച്ച ഗ്ലാസ് മോഡലുകളാണ് മറ്റൊരാകര്‍ഷണം.

 പാദ വൈകല്യങ്ങള്‍

പാദ വൈകല്യങ്ങള്‍

കൈകാലുകള്‍ക്ക് നീളം കുറഞ്ഞവര്‍ക്ക് നീളം കൂട്ടാന്‍ ഉപയോഗിക്കുന്ന ഇലിസറോവ് ചികിത്സാ രീതികളുടെ സങ്കേതിക വശങ്ങള്‍ മനസിലാക്കാനുള്ള വീഡിയോ പ്രദര്‍ശനവും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാദ വൈകല്യങ്ങളെ പരിചയപ്പെടുത്തുന്ന വിഭാഗമാണ് മറ്റൊരാകര്‍ഷണം.

 ഫോറന്‍സിക് പരിശോധന

ഫോറന്‍സിക് പരിശോധന

ഒരിക്കലും ആവര്‍ത്തിക്കരുതെന്ന് കേരളം പ്രാര്‍ഥിക്കുന്ന ഒരു ദുരന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലും പ്രദര്‍ശന നഗരിയിലുണ്ട്. സൗമ്യവധക്കേസില്‍ അവലംബിച്ച ഫൊറന്‍സിക് പരിശോധന രീതികളുടെ പുനരാവിഷ്‌ക്കരണം ആരുടെയും കണ്ണ് നനയിപ്പിക്കും.

 നിങ്ങള്‍ക്ക് കാണാം

നിങ്ങള്‍ക്ക് കാണാം

ഒരിക്കലും കാണാന്‍സകഴിയില്ലെന്ന് സ്‌കൂളില്‍ നിന്നും നിങ്ങള്‍ പഠിച്ച ബാക്ടീരികളെ നിങ്ങള്‍ക്ക് കാണാം. ഒരു കോളനി തന്നെ മെഡക്‌സിലുണ്ട്.

 ഗേറ്റ്‌ട്രെയിനിങ് പ്രോസ്‌തെറ്റിക്

ഗേറ്റ്‌ട്രെയിനിങ് പ്രോസ്‌തെറ്റിക്

ഗേറ്റ്‌ട്രെയിനിങ് പ്രോസ്‌തെറ്റിക് വിഭാഗത്തിലെ ജീവനക്കാര്‍ നിര്‍മ്മിച്ച ഇരുപതടി ഉയരമുള്ള കാല്‍ മെഡെക്‌സ് 2017 ആകര്‍ഷണത്തില്‍ ഒന്നാണ്.

 നേരിട്ട് സംവദിക്കും

നേരിട്ട് സംവദിക്കും

ആരോഗ്യരംഗത്തെ അശാസ്ത്രീയതകള്‍ക്കും തട്ടപ്പികള്‍ക്കുമെതിരെ ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനാണ് മെഡെക്‌സ് സംഘടിപ്പിക്കുന്നത്. കാഴ്ചക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍ നേരിട്ട് സംവദിക്കാന്‍ സാധിക്കുന്ന പ്രദര്‍ശന വസ്തുക്കളാണ് ഇത്തവണത്തെ പ്രത്യേകത.

 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍

മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഷിജു മജീദിന്റെ നേതൃത്വത്തില്‍ നിരവധി വിദ്യാര്‍ത്ഥി വോളന്റിയര്‍മാര്‍ സംശയ നിവാരണത്തിനായി പ്രദര്‍ശനം കാണാനെത്തുന്നവരെ സഹായിക്കാനുമുണ്ട്.

English summary
Medex exhibition in Trivandrum Medical College
Please Wait while comments are loading...