കേരളത്തില്‍ മതം തിരിച്ച് ആര്‍എസ്എസ് കണക്കെടുപ്പ്! മതസ്ഥാപനങ്ങളും പട്ടികയില്‍; കൊല്ലത്ത് ക്യാമ്പ്...

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: ആര്‍എസ്എസ് സംസ്ഥാനത്ത് മതാടിസ്ഥാനത്തില്‍ കണക്കെടുപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. കൊല്ലത്ത് സമാപിച്ച കാര്യകര്‍ത്താ വികാസ് വര്‍ഗിലാണ് ഈ കണക്കുകള്‍ ചര്‍ച്ച ചെയ്തത്. തേജസ് ദിനപ്പത്രമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

തോളില്‍ തട്ടിയ ചാമക്കാലയെ ഉണ്ണിത്താന്‍ ലോക്ക് ചെയ്തു! പിന്നെ നടന്നത് ഏറ്റുമുട്ടലും തെറിവിളിയും!

ലാലേട്ടന്‍റെ 'വില്ലന്‍' കാണാനെത്തി വാളുവെച്ചു! പിന്നെ തീയേറ്ററിനുള്ളില്‍ വില്ലത്തരം! അടിച്ചുപൊളിച്ചു

സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലെയും പ്രധാന ഭാരവാഹികള്‍ പങ്കെടുത്ത കൊല്ലത്തെ ക്യാമ്പില്‍ ഈ പട്ടിക അടിസ്ഥാനമാക്കി ചര്‍ച്ച നടന്നുവെന്നും വാര്‍ത്തയിലുണ്ട്. അഞ്ചു ദിവസം നീണ്ടുനിന്ന കാര്യകര്‍ത്താ വികാസ് വര്‍ഗ് കഴിഞ്ഞദിവസമാണ് സമാപിച്ചത്. എന്നാല്‍ സാമൂഹിക പരിവര്‍ത്തനത്തിന്റെ ഗതിവേഗം വര്‍ദ്ധിപ്പിക്കാനായാണ് ജില്ലാ-വിഭാഗ് കാര്യകര്‍ത്താക്കളുടെ ക്യാമ്പ് സംഘടിപ്പിച്ചെതെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ വിശദീകരണം.

ആദ്യ ദളിത് പൂജാരി യദു കൃഷ്ണൻ പൂജ മുടക്കിയെന്ന് ആരോപണം! യദുവിനെ പുറത്താക്കണമെന്ന് ശാന്തി യൂണിയൻ

നിര്‍ദേശങ്ങള്‍...

നിര്‍ദേശങ്ങള്‍...

കൊല്ലം കിളികൊല്ലൂര്‍ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ നടന്ന ക്യാമ്പിലേക്ക് ശേഖരിച്ചു കൊണ്ടുവരാന്‍ ആവശ്യപ്പെട്ട വിവരങ്ങളുടെ പട്ടികയാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

ഇങ്ങനെ...

ഇങ്ങനെ...

പ്രാന്ത കാര്യവാഹക് പി ഗോപാലന്‍കുട്ടി മാസ്റ്ററുടെ സര്‍ക്കുലറിലാണ് ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. താഴെ പറയുന്നവയെക്കുറിച്ച് വ്യക്തമായ കണക്കുകള്‍ നല്‍കണമെന്നാണ് ജില്ലാ ഭാരവാഹികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

മതം..

മതം..

ജാതി, മതം തിരിച്ചുള്ള ജനസംഖ്യാ കണക്കെടുക്കണമെന്നാണ് പ്രധാന നിര്‍ദേശം, ഇതോടൊപ്പം പിന്നോക്ക വിഭാഗങ്ങളുടെ കണക്കും, തൊഴില്‍ വിവരങ്ങളും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

മതസംഘടനകള്‍...

മതസംഘടനകള്‍...

പ്രദേശത്തെ സാമുദായിക സംഘടനകള്‍, പ്രാദേശിക ഭരണകൂടം, ജനപ്രതിനിധികള്‍ എന്നിവരെക്കുറിച്ചും വിവരം ശേഖരിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍...

വിദ്യാര്‍ത്ഥി ഹോസ്റ്റലുകള്‍...

പ്രദേശത്തെ വിവിധ മതസ്ഥാപനങ്ങളെക്കുറിച്ചും, വിദ്യാര്‍ത്ഥി ഹോസ്റ്റലുകളെക്കുറിച്ചും വിവരം ശേഖരിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.

ക്യാമ്പില്‍...

ക്യാമ്പില്‍...

ഈ കണക്കുകളെ അടിസ്ഥാനമാക്കിയാണ് കൊല്ലത്തെ ക്യാമ്പില്‍ ചര്‍ച്ച നടന്നതെന്ന് വിവരമുണ്ടെന്നും തേജസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പങ്കെടുത്തത്...

പങ്കെടുത്തത്...

സഹ സര്‍കാര്യവാഹക് സുരേഷ് സോണി, അഖില ഭാരതീയ സഹസമ്പര്‍ക്ക് പ്രമുഖ് അരുണ്‍കുമാര്‍ തുടങ്ങിയ പ്രമുഖ ആര്‍എസ്എസ് നേതാക്കള്‍ കൊല്ലത്തെ ക്യാമ്പില്‍ പങ്കെടുത്തിരുന്നു.

English summary
media report; rss conducted a survey across the kerala.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്