Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയിൽ പാവപ്പെട്ട രോഗികളെ വെട്ടിലാക്കി.. ഗൂഢാലോചനയ്ക്ക് പിന്നാലെ മഞ്ജു വാര്യർക്കെതിരെ ആരോപണം

ആലപ്പുഴ: അഭിനയത്തില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തും ഇടവേളയിലും തിരിച്ചുവരവിലും മലയാളികള്‍ ഒരുപോലെ സ്‌നേഹിച്ച നടിയാണ് മഞ്ജു വാര്യര്‍. സിനിമയ്ക്ക് പുറത്ത് വിവാഹ മോചനവും നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുമെല്ലാം നടി വാര്‍ത്തകളിലുണ്ട്.

അത് മാത്രമല്ല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവസാന്നിധ്യമാണ് ലേഡി സൂപ്പര്‍സ്റ്റാര്‍. എന്നാല്‍ മഞ്ജുവിന്റെ നല്ല പേരിന് കളങ്കം വരുത്തുന്ന ഒരു സംഭവമാണ് ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്.

ലേഡി സൂപ്പർസ്റ്റാർ

ലേഡി സൂപ്പർസ്റ്റാർ

മലയാളത്തില്‍ മറ്റ് നടിമാര്‍ക്ക് ഇല്ലാത്തത്രേം ഫാന്‍സ് അസ്സോസ്സിയേഷനുകള്‍ മഞ്ജു വാര്യര്‍ക്ക് ഉണ്ട്. ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകര്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കാറുമുണ്ട്. രാമലീല- ഉദാഹരണം സുജാത പോരില്‍ മഞ്ജുവിന് കട്ട സപ്പോര്‍ട്ടുമായി ഫാന്‍സുണ്ട്.

മെഡിക്കൽ ക്യാമ്പിൽ

മെഡിക്കൽ ക്യാമ്പിൽ

എന്നാല്‍ ആലപ്പുഴയിലെ ഫാന്‍സ് ലേഡി സൂപ്പര്‍സ്റ്റാറിനോട് അതൃപ്തിയിലാണ് ഉള്ളതെന്നാണ് വാര്‍ത്ത വന്നിരിക്കുന്നത്. ഫാന്‍സ് അസ്സോസ്സിയേഷന്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മഞ്ജു പങ്കെടുക്കാത്തത് ആണത്രേ കാരണം.

സുജാതയുടെ പ്രചാരണാര്‍ത്ഥം

സുജാതയുടെ പ്രചാരണാര്‍ത്ഥം

മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഉദാഹരണം സുജാതയുടെ പ്രചാരണാര്‍ത്ഥം ആയിരുന്നുവേ്രത മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. മഞ്ജു വാര്യര്‍ ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസ്സോസ്സിയേഷനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് മംഗളം പറയുന്നു.

നടിയെ വെച്ച് നോട്ടീസടിച്ചു

നടിയെ വെച്ച് നോട്ടീസടിച്ചു

മഞ്ജു വാര്യര്‍ ഉദ്ഘാടനകയായി പങ്കെടുക്കുമെന്നാണേ്രത അറിയിച്ചിരുന്നത്. ഇത് പ്രകാരം മഞ്ജുവിന്റെ പേരും ചിത്രവും അടക്കം ഉള്‍പ്പെടുത്തി ഫാന്‍സ് നോട്ടീസ് വിതരണവും നടത്തിയത്രേ. രോഗികളുടെ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കി

മഞ്ജു പിന്മാറിയെന്ന്

മഞ്ജു പിന്മാറിയെന്ന്

എന്നാല്‍ മഞ്ജു വന്നില്ല. പരിപാടിയുടെ തലേദിവസം മഞ്ജു വാര്യര്‍ വരില്ലെന്ന് അറിയിക്കുകയായിരുന്നുവത്രേ. തലേ ദിവസം അറിയിച്ചതിനാല്‍ ക്യാമ്പ് മാറ്റിയ വിവരം രജിസ്റ്റര്‍ ചെയ്ത രോഗികളാരും അറിഞ്ഞതുമില്ല.

വെട്ടിലായി രോഗികൾ

വെട്ടിലായി രോഗികൾ

ക്യാമ്പ് മാറ്റിയത് അറിയാതെ എത്തിയ പാവപ്പെട്ട രോഗികള്‍ ഇതോടെ നിരാശരായി മടങ്ങി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ വലിയ തുക പ്രതിഫലം നല്‍കി ഡോക്ടറേയും ഏര്‍പ്പാടാക്കിയിരുന്നുവത്രേ.

മരുന്നുകൾ പാഴായി

മരുന്നുകൾ പാഴായി

മഞ്ജു ഫാന്‍സ് അസ്സോസ്സിയേഷന്‍ അംഗമായ ഈ ഡോക്ടറുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചതെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഞ്ജു വരാതിരുന്നതോടെ ക്യാമ്പിലേക്ക് വാങ്ങിയ മരുന്നുകളും പാഴായി.

ഫാൻസ് പ്രതിഷേധത്തിൽ

ഫാൻസ് പ്രതിഷേധത്തിൽ

മഞ്ജുവിന് സ്വാഗതം പറയുന്ന ഫ്‌ളക്‌സുകളും ബോര്‍ഡുകളുമെല്ലാം ഫാന്‍സ് അസ്സോസ്സിയേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്നു. നടി പിന്മാറിയതോടെ ഫാന്‍സ് തികഞ്ഞ പ്രതിഷേധത്തിലായി.

ഫ്ളക്സുകൾ തകർത്തു

ഫ്ളക്സുകൾ തകർത്തു

പ്രതിഷേധത്തിന്റെ ഭാഗമായി മഞ്ജുവിന് വേണ്ടി സ്ഥാപിച്ച ഫ്‌ളക്‌സുകളെല്ലാം തകര്‍ത്തതായും മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മോഹന്‍ലാല്‍ ഫാന്‍സും ഫ്‌ളക്‌സ് സ്ഥാപിച്ചിരുന്നതായും മംഗളം വാര്‍ത്തയില്‍ പറയുന്നു.

ഇതും എതിർപ്രചാരണമോ

ഇതും എതിർപ്രചാരണമോ

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയതിന് പിന്നില്‍ മഞ്ജു അടക്കമുള്ളവര്‍ ആണെന്നാണ് ദിലീപും ഫാന്‍സും ആരോപിക്കുന്നത്. നടിയെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രചാരണവും നടക്കുന്നുണ്ട്. അത്തരം പ്രചാരണങ്ങളുടെ ഭാഗമാണോ ഇത്തരം വാര്‍ത്തകളെന്നും സംശയിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+