' ചേട്ടാ... ആറ് വർഷം കഴിഞ്ഞു നമ്മളിങ്ങനെ കെട്ടിപ്പിടിച്ചിട്ട്'; മണിയുടെ ഓർമ്മകളിലൂടെ രാമകൃഷ്ണൻ
തൃശൂർ: മലയാളികളുടെ മനസ്സിൽ നിന്നും കലാഭവൻ മണി മായില്ല. മറക്കില്ല. അത് ഏങ്ങനെയാണ്. ആ ചിരിയും ശബ്ദവും എല്ലാം വേറിട്ടതാണ്. ഇന്ന് കലാഭവൻ മണി ഓർമ്മയായിട്ട് ആറ് വർഷം തികയുന്നു.
ഓർമ്മ ദിവസത്തിൽ ചേട്ടന്റെ ചിത്രത്തിനൊപ്പം വികാര നിർഭരമായ കുറിപ്പും പങ്കിട്ടിരിക്കുകയാണ് സഹോദരൻ രാമകൃഷ്ണൻ. മണിയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രമാണ് രാമകൃഷ്ണൻ പോസ്റ്റ് ചെയ്തിരിക്കുന്നത്.
' ചേട്ടാ... ആറ് വർഷം കഴിഞ്ഞു നമ്മളിങ്ങനെ കെട്ടിപ്പിടിച്ചിട്ട്' എന്ന അടിക്കുറിപ്പോടെയാണ് കലാഭവൻ മണിയുടെ അനിയനായ രാമകൃഷ്ണൻ ചിത്രം പങ്കുവച്ചിരിക്കുന്നത്.

രാമകൃഷ്ണൻ പങ്കിട്ട കുറിപ്പ് ഇങ്ങനെ ;-
ഇത് കുന്നിശ്ശേരി കുടുംബം. ചുരുക്കി പറഞ്ഞാൽ നിങ്ങൾ നെഞ്ചിലേറ്റിയ കലാകാരനായ കലാഭവൻ മണിയുടെ കുടുംബം. 5 സഹോദരിമാരും 3 ആൺമക്കളും അവരുടെ മക്കളും പേരക്കുട്ടികളും ഒക്കെയായിരുന്ന സന്തോഷത്തോടെ ജീവിച്ച നിറ കുടുംബം. അതൊക്കെ പഴയ കഥ. ഞങ്ങളുടെ ഗൃഹനാഥൻ ഞങ്ങളിൽ നിന്ന് വേർപെട്ടിട്ട് മാർച്ച് 6 - ന് 6 വർഷം തികയുന്നു. മണിയേട്ടനെ സ്നേഹിച്ചിരുന്നവർക്ക് ഈ നഷ്ടത്തിന്റെ വേദന പറഞ്ഞാൽ തീരാത്തതാകുമ്പോ പിന്നെ ഞങ്ങളുടെ കുടുംബത്തിന്റെ കാര്യം പറയേണ്ടതില്ലല്ലോ.

2016 മാർച്ച് ആറിന് ഇടപ്പള്ളി അമൃത ആശുപത്രിയിൽവച്ചായിരുന്നു മണിയുടെ അന്ത്യം. ചേനത്തുനാട്ടിലെ പാഡിയിൽ അബോധാവസ്ഥയിൽ ആയിരുന്ന കലാഭവൻ മണിയെ സുഹൃത്തുക്കളും മറ്റുമാണ് ആശുപത്രിയിൽ എത്തിച്ചത്. വിഷം അകത്തു ചെന്നതാണ് മരണ കാരണം. ആന്തരികാവയവ പരിശോധാ ഫലം പുറത്തു വന്നിരുന്നു. ക്രൈംബ്രാഞ്ചും സി ബി ഐയും കേസ് അന്വേഷിച്ചെങ്കിലും മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. എങ്കിലും ബന്ധുക്കളെപ്പോലെ തന്നെ ലക്ഷക്കണക്കിന് ആരാധകരുടെ മനസിലും ഇപ്പോഴും സംശയം ബാക്കി കിടക്കുകയാണ്.

അതേസമയം, ദാരിദ്യവും ജീവിതവും കല കൊണ്ട് മറികടന്ന വ്യക്തിയാണ് ഇദ്ദേഹം. രാമന്‍ - അമ്മിണി ദമ്പതികളുടെ ഏഴ് മക്കളില്‍ ആറാമനായാണ് ജനനം. സാമ്പത്തികമായ ഇല്ലായ്മകളുടെ ദുരിതം കണ്ടു വളര്‍ന്ന ബാല്യമാണ് മണിയ്ക്ക് ഉളളത്. സ്പോര്‍ട്സ് ആയിരുന്നു പണ്ടു മുതൽ അദ്ദേഹത്തിന് ഇഷ്ട മേഖല. സംസ്ഥാന തലത്തില്‍ പല ഇനത്തിൽ പങ്കെടുക്കുകയും സമ്മനത്തിന് അർഹനും ആയിട്ടുണ്ട്. സ്കൂള്‍ വേദികളില്‍ തന്നെ ഗായകനായും മോണോ ആക്റ്റ് കലാകാരനായും മികവ് പുലർത്തി. പഠനമൊഴികെ എല്ലാത്തിലും മിടുക്കനാണ് മണി.

1991- 92 കാലഘട്ടത്തിലാണ് പേരിനുമുന്നില്‍ പിന്നീട് അഭിമാനത്തോടെ ചേര്‍ത്ത കലാഭവനില്‍ മണി എത്തുന്നത്. ഡയലോഗുകള്‍, ബെന്‍ ജോണ്‍സന്‍റെ സ്ലോ മോഷന്‍ ഓട്ടം എന്നിങ്ങനെ ചില സ്വന്തം നമ്പറുകളുമായിട്ടായിരുന്നു രംഗ പ്രവേശം. സിബി മലയിലിന്‍റെ സംവിധാനത്തില്‍ 1995ല്‍ പുറത്തെത്തിയ അക്ഷരം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിലെ അരങ്ങേറ്റം. ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയിരുന്നു മണിയുടെ കഥാപാത്രം.

എന്നാൽ, ഉടൻ തന്നെ ലോഹിതദാസിന്‍റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപം മണിക്ക് മികച്ച കരിയര്‍ ബ്രേക്ക് ആയി മാറി. രാജപ്പന്‍ എന്ന ചെത്തുകാരനായിരുന്നു കഥാപാത്രം. അതേസമയം, വിനയന്‍ സംവിധാനം ചെയ്ത ചില ചിത്രങ്ങളിലെ നായക വേഷങ്ങളിലൂടെയാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരുടെ മനസിലെ സ്ഥാനം മണിയ്ക്ക് കിട്ടിയത്.
Recommended Video

കരുമാടിക്കുട്ടനും വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമൊപ്പെ ബോക്സ് ഓഫീസിലും തരംഗം തീര്‍ത്ത ചിത്രങ്ങൾ ആണ്. തമിഴ് സിനിമ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഗായകന്‍ എന്ന നിലയ്ക്ക് കലാഭവന്‍ മണി സൃഷ്ടിച്ച സ്വാധീനം വളരെ വലുതാണ്. നാടന്‍പാട്ട് എന്നുകേട്ടാല്‍ മലയാളി ആദ്യം ഓര്‍ക്കുന്ന ഇദ്ദേഹത്തിനെയാണ്.












Click it and Unblock the Notifications