Get Updates
Get notified of breaking news, exclusive insights, and must-see stories!

പത്തനംതിട്ടയില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി

പത്തനംതിട്ട: കേരളത്തിലും പെണ്‍കുട്ടികളോട് കാണിക്കുന്ന ക്രൂരത ചെറുതല്ല. അടൂരില്‍ രണ്ട് സ്‌കൂള്‍ കുട്ടികളെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ നിന്നുള്ള ഞെട്ടല്‍ മാറുന്നതിനു മുന്‍പുതന്നെ വീണ്ടും സമാനസംഭവം ഉണ്ടായിരിക്കുകയാണ്. പത്തനംതിട്ട തണ്ണിത്തോടിലാണ് സംഭവം നടന്നത്. ഭിന്നശേഷിയുള്ള പെണ്‍കുട്ടിയെ അഞ്ച് പേര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

നെല്ലിക്ക വാങ്ങി തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയാണ് ഈ അക്രമം നടന്നത്. ഒരാളുടെ പേരില്‍ മാത്രമാണ് പോലീസ് ഇപ്പോള്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, തന്നെ ഒന്നിലധികം പേര്‍ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്. പ്രതികളെ രക്ഷപ്പെടുത്താനാണ് കോന്നി സിഐ ശ്രമിക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

rape

26കാരിയെയാണ് സമീപവാസികള്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അഞ്ചു വയസുകാരിയുടെ മാത്രം മാനസിക വളര്‍ച്ചയെ പെണ്‍കുട്ടിക്കുള്ളൂവെന്നാണ് പറയുന്നത്. പ്രതികളെ വ്യക്തമായി പെണ്‍കുട്ടിക്കറിയാം, എല്ലാ പേരുകളും വ്യക്തമായി പോലീസിനോട് പെണ്‍കുട്ടി പറഞ്ഞിട്ടുമുണ്ടത്രേ.

പെണ്‍കുട്ടിയുടെ കൂടെ ഒരു വൃദ്ധയായ സ്ത്രീ മാത്രമേയുള്ളൂ. പെണ്‍കുട്ടി പറഞ്ഞ ആളുകളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്ത കോന്നി സിഐ ബിഎസ് സജിമോനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+