മിഷേലിന്റെ മുഖത്ത് 'നഖം കൊണ്ട' പാട്? മരണത്തിന് മുമ്പ് എന്ത് സംഭവിച്ചു? പൂട്ടിക്കെട്ടും മുമ്പ് മറുപടി

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യ ആണെന്നാണ് പോലീസിന്റെ നിഗമനം. ആ രീതിയില്‍ തന്നെ കേസ് അവസാനിപ്പിച്ചേക്കും. ആത്മഹത്യാ പ്രേരണ കുറ്റത്തിന് ചിലപ്പോള്‍ ക്രോണിന്‍ അലക്‌സാണ്ടര്‍ ശിക്ഷിക്കപ്പെടുകയും ചെയ്‌തേക്കാം.

എന്നാലും ചില ചോദ്യങ്ങള്‍ക്ക് പോലീസ് ഉത്തരം തന്നേ മതിയാവൂ. ആ ചോദ്യങ്ങളില്‍ പലതും ഉന്നയിച്ചിട്ടുള്ളത് മിഷേലിന്റഖെ പിതാവ് ഷാജി വര്‍ഗ്ഗീസ് തന്നെയാണ്.

സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തിയ പെണ്‍കുട്ടിയും മിഷേലും ഒന്ന് തന്നെ ആണോ? ആ ദൃശ്യങ്ങളിലെ പെണ്‍കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങളാണോ മിഷേലിന്റെ മൃതദേഹം കണ്ടെത്തിയപ്പോള്‍ ഉണ്ടായിരുന്നത്? മിഷേലിന്റെ മുഖത്ത് കണ്ട ആ പാട് എന്തായിരുന്നു?

മിഷേല്‍ ആത്മഹത്യ ചെയ്യില്ല?

തന്റെ മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മിഷേലിന്റെ പിതാവ് ഷാജി വര്‍ഗ്ഗീസ് ആവര്‍ത്തിച്ച് പറയുന്നത്. ആത്മഹത്യ അല്ലെങ്കില്‍ പിന്നെ മിഷേലിന് സംഭവിച്ചത് എന്താണ്?

 മൃതദേഹം എങ്ങനെ അവിടെ എത്തി

കൊച്ചി കപ്പല്‍ ചാലില്‍ നിന്നാണ് മിഷേലിന്റെ മൃതദേഹം കണ്ടെത്തിയത്. അപ്രത്യക്ഷയായി ഏതാണ് 24 മണിക്കൂറിനകം തന്നെ മൃതദേഹം കണ്ടെത്തി. എങ്ങനെയാണ് മൃതദേഹം കപ്പല്‍ ചാലില്‍ എത്തിയത്?

ഗോശ്രീ പാലത്തില്‍ നിന്ന്

ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടി മിഷേല്‍ ആത്മഹത്യ ചെയ്തു എന്ന നിഗമനത്തിലാണ് പോലീസ്. എന്നാല്‍ ഗോശ്രീ പാലത്തില്‍ നിന്ന് ചാടിയാല്‍ മൃതദേഹം കപ്പല്‍ ചാലില്‍ എത്തുമോ?

ഷാജി വര്‍ഗ്ഗീസ് പറയുന്നത്

ഗോശ്രീ പാലത്തില്‍ നിന്ന് ഒരാള്‍ ചാടിയാല്‍ മൃതദേഹം കപ്പല്‍ ചാലില്‍ എത്താന്‍ ഒരു സാധ്യതയും ഇല്ലെന്നാണ് ഷാജി വര്‍ഗ്ഗീസ് പറയുന്നത്. അവിടത്തെ മത്സ്യത്തൊഴിലാളികളാണത്രെ ഷാജി വര്‍ഗ്ഗീസിനേട് ഇക്കാര്യം പറഞ്ഞത്. മകള്‍ നഷ്ടപ്പെട്ടപ്പെട്ട ഒരുപിതാവിന് സംശയം സൃഷ്ടിക്കാന്‍ ഇത് തന്നെ ധാരാളമാണ്.

ഒന്നും സംഭവിക്കാത്ത മൃതദേഹം

24 മണിക്കൂര്‍ കഴിഞ്ഞിട്ടാണ് മിഷേലിന്റെ മൃതദേഹം ലഭിക്കുന്നത്. അത്ര നേരം വെള്ളത്തില്‍ കിടന്നിട്ടും ശരീരത്തില്‍ അതിന്റെ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും ആരോപണം ഉണ്ട്.

നഖം കൊണ്ട് പാട്?

മിഷേലിന്റെ മൃതദേഹത്തില്‍ മുഖത്തിനടുത്തായി നഖം കൊണ്ട് പോറിയതുപോലെയുള്ള ഒരു പാടുണ്ടായിരുന്നതായും ആരോപണം ഉണ്ട്. മൂക്കിന് അടുത്തായാണ് ഈ പാട്. എങ്ങനെയാണ് ഈ പാട് വന്നത് എന്ന ചോദ്യവും പ്രസക്തമാണ്.

കൊച്ചി കായലിലെ മീനുകള്‍

പലപ്പോഴും വെള്ളത്തില്‍ വീണ് മരിച്ച മൃതദേഹങ്ങള്‍ മീനുകള്‍ തിന്ന് വികൃതമാകാറുണ്ട്. എന്നാല്‍ മിഷേലിന്റെ മൃതദേഹത്തില്‍ ഇത്തരത്തിലുള്ള പാടുകളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണത്തില്‍ സംശയം ഉണ്ടാകാന്‍ ഇതൊക്കെത്തനെ ധാരാളമല്ലേ...

മരിച്ചത് എപ്പോള്‍?

മിഷേലിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് സംബന്ധിച്ചും പിതാവ് ആക്ഷേപം ഉന്നയിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണ സമയം വ്യക്തമാക്കിയിട്ടില്ലെന്നാണ് ആക്ഷേപം. അങ്ങനെയെങ്കില്‍ മിഷേല്‍ മരിച്ചത് എപ്പോഴാണ്?

മൃതദേഹത്തില്‍

കപ്പല്‍ ചാലില്‍ നിന്ന് മൃതദേഹം കണ്ടെത്തുമ്പോള്‍ കാര്യമായ നിറവ്യത്യാസം പോലും ഉണ്ടായിരുന്നില്ല. സാധാരണഗതിയില്‍ മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നാല്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പോലും ആ മൃതദേഹത്തില്‍ പ്രകടമായിരുന്നില്ലെന്നാണ് ആരോപണം.

മത്സ്യത്തൊഴിലാളുകള്‍ പറയുന്നത്

കായലില്‍ മീന്‍പിടിക്കാന്‍ പോകുന്ന മത്സത്തൊഴിലാളികള്‍ പറഞ്ഞ കാര്യങ്ങളും പിതാവില്‍ സംശയം ജനിപ്പിച്ചിരുന്നു. വെള്ളത്തില്‍ ഇറങ്ങിയാല്‍ ഒരു പ്രത്യേക തരം പ്രാണിയുടെ ആക്രമണം ഉണ്ടാകാറുണ്ടത്രെ. അത് കാരണം മത്സ്യത്തൊഴിലാളികള്‍ കാലില്‍ ഗ്രീസ് പുരട്ടിയാണ് വെള്ളത്തില്‍ ഇറങ്ങാറുള്ളത്. എന്നാല്‍ മിഷേലിന്റെ ശരീരത്തില്‍ ഈ പറയുന്നതുപോലുള്ള ഒരു പ്രാണിയും കടിച്ചിട്ടില്ല.

സിസിടിവി ദൃശ്യങ്ങള്‍

ആദ്യ ദിവസങ്ങളില്‍ കണ്ടെടുക്കാതിരുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നീട് പെട്ടെന്നെങ്ങനെ പോലീസിന് കിട്ടി എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. കൊച്ചി നഗരത്തെ കുറിച്ച് കാര്യമായ അറിവില്ലാത്ത ആളായിരുന്നു മിഷേല്‍ എന്നും പറയുന്നു.

വസ്ത്രത്തിന്റെ നിറം

ആദ്യ ഘട്ടത്തില്‍ പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ മിഷേല്‍ ധരിച്ച വസ്ത്രവും മൃതദേഹത്തില്‍ ഉണ്ടായിരുന്ന വസ്ത്രവും രണ്ടാണെന്ന സംശയം പലരും ഉന്നയിച്ചിരുന്നു. എന്നാല്‍ പോലീസ് പറയുന്നത് തിരിച്ചാണ്.

വസ്ത്രം മാറിയോ?

പള്ളിയില്‍ നിന്ന് ഇറങ്ങിയ മിഷേല്‍ ഹോസ്റ്റലിലേക്ക് പോയിട്ടില്ലെന്ന് ഉറപ്പാണ്. മിഷേല്‍ വസ്ത്രം മാറിയിരുന്നെങ്കില്‍ അത് എവിടെ നിന്നാണ് എന്ന ചോദ്യവും പ്രസക്തമാണ്. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഒരാള്‍ വസ്ത്രം മാറാനുള്ള സാധ്യതയും സംശിക്കേണ്ടി വരും.

എല്ലാം കൃത്യമാണെന്ന് പോലീസ്

എന്നാല്‍ ആരോപണങ്ങളൊന്നും ശരിയല്ലെന്ന നിലപാടിലാണ് പോലീസ്. സിസിടിവി ദൃശ്യങ്ങളിലെ പെണ്‍കുട്ടി ധരിച്ച വസസ്ത്രവും മിഷേലിന്‍രെ വസ്ത്രവും ഒന്ന് തന്നെ ആണെന്നാണ് പോലീസ് പറയുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടത്രെ.

ക്രോണിന്‍ അലസ്‌കാണ്ടര്‍

മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത് ആളാണ് ക്രോണിന്‍ അലസ്‌കാണ്ടര്‍. ഇയാളും മിഷേലും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്നാണ് കരുതന്നത്. അങ്ങനെയുള്ള വിവരങ്ങളാണ് ക്രോണിന്‍ പോലീസിനോട് പറഞ്ഞിട്ടും ഉള്ളത്.

ഒരുമിച്ചുള്ള ചിത്രങ്ങള്‍

ക്രോണിന്റെ ഫോണില്‍ നിന്ന് മിഷേലുമായി അടുത്തിടപഴകുന്നതിന്റെ ചിത്രങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ക്രോണിന്‍ തന്നെ പകര്‍ത്തിയ സെല്‍ഫി ചിത്രങ്ങളാണ് ഇവ.

സ്ഥിരം പ്രശ്‌നങ്ങള്‍

അടുത്തിടെയായി ക്രോണിനും മിഷേലും തമ്മില്‍ സ്ഥിരം പ്രശ്‌നങ്ങളായിരുന്നു എന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഷേല്‍ ക്രോണിനുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാണ് സൂചന.

ഭീഷണി, മര്‍ദ്ദനം, പീഡനം

ബന്ധം വേര്‍പെടുത്താന്‍ മിഷേല്‍ തീരുമാനിച്ചതിന് ശേഷം ക്രോണിന്റെ ഭാഗത്ത് നിന്ന് വലിയ തോതില്‍ മാനസിക പീഡനങ്ങളും ഭീഷണിയും ഉണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരിക്കല്‍ കലൂര്‍ പള്ളിയുടെ മുന്നില്‍ വച്ച് മിഷേലിനെ ക്രോണിന്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു

മിഷേലിന്റെ ഫോണും ബാഗും

മിഷേലിന്റെ ഫോണും ബാഗും ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കായലില്‍ തിരച്ചില്‍ നടത്താനായി നാവിക സേനയുടെ സഹായം തേടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതില്‍ നിര്‍ണായക വിവരങ്ങള്‍

മിഷേലിന്റെ ഫോണ്‍ ലഭിച്ചാല്‍ ഏറ്റവും നിര്‍ണായകമായ പല തെളിവുകളും ലഭിച്ചേക്കും എന്നാണ് കരുതുന്നത്. എന്നാല്‍ കായലില്‍ നിന്ന് ആ ഫോണ്‍ കണ്ടെടുക്കാന്‍ കഴിയുമോ എന്നതാണ് ചോദ്യം.

English summary
Michael Death Controversy: Controversial points raised by her father.
Please Wait while comments are loading...