കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഷേലിനെ അയാള്‍ പള്ളിയുടെ മുന്നിലിട്ട് തല്ലി..ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊന്നുകളയുമെന്ന് ഭീഷണിയും!!

  • By അനാമിക
Google Oneindia Malayalam News

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്ന ക്രോണിന് മേല്‍ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നത്. ക്രോണിന്റെ മാനസിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മിഷേല്‍ ആത്മഹത്യ ചെയ്തത് എന്നാണ് പോലീസ് പറയുന്നത്.

Read Also: താനൂര്‍ ഭീതിയില്‍..കുടുംബങ്ങളുടെ കൂട്ടപലായനം..!! വീടുകളും വാഹനങ്ങളും തല്ലിത്തകര്‍ത്ത് പോലീസ് !!

Read Also: ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മിണ്ടരുത്...!! മിണ്ടിയാല്‍ ഇതാണ് അനുഭവം..!! എഴുത്തുകാരന് മേല്‍ കരിയൊഴിച്ചു!

ക്രോണിനില്‍ നിന്നും മിഷേലിന് ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നിരുന്നുവെന്നാണ് വിവരങ്ങള്‍. മിഷേലിന്റെ മരണം ആത്മഹത്യയല്ലെന്ന് കുടുംബം പറയുമ്പോഴും അതേയെന്നാണ് പോലീസ് വാദം.

കടുത്ത മാനസിക പീഡനം

ക്രോണിനുമായി മിഷേലിന് പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇയാള്‍ നല്ലവനല്ലെന്ന് മനസ്സിലാക്കിയതോടെ ബന്ധം ഉപേക്ഷിക്കാന്‍ മിഷേല്‍ ശ്രമിച്ചിരുന്നു. ഇതോടെ ക്രോണിനില്‍ നിന്നും കടുത്ത മാനസിക പീഡനമാണ് മിഷേലിന് നേരിടേണ്ടി വന്നത്.

മിഷേലിനെ തല്ലി

ഒരു തവണ കലൂര്‍ പള്ളിയുടെ മുന്നില്‍വെച്ച് മിഷേലിനെ ക്രോണിന്‍ തല്ലിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മിഷേലിന്റെ കൂട്ടുകാരിയാണ് ഇത് സംബന്ധിച്ച് മൊഴി നല്‍കിയത്. മാത്രമല്ല ഇയാള്‍ മിഷേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

കൊല്ലുമെന്ന് ഭീഷണിയും

ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊന്നുകളയും എന്നായിരുന്നു മിഷേലിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. മാത്രമല്ല നാലാം തിയ്യതി ഇത്തരം ഭീഷണിയുമായി 57 മെസ്സേജുകളും അഞ്ചാം തിയ്യതി 32 ഭീഷണി മെസ്സേജുകളും ഇയാള്‍ മിഷേലിന് അയച്ചു.

ചില തീരുമാനങ്ങൾ..

മെസ്സേജുകള്‍ വഴിയുള്ള ഭീഷണി കൂടാതെ ഫോണിലും ഇയാള്‍ ഭീഷണി മുഴക്കി. ആറ് തവണയോളം ഇയാള്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്ന് താന്‍ ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് മിഷേല്‍ ക്രോണിനോട് പറഞ്ഞിരുന്നു.

ആത്മഹത്യയ്ക്കുള്ള മുന്നൊരുക്കം

തന്റെ തീരുമാനം എന്താണെന്ന് തിങ്കളാഴ്ച അറിയാമെന്നും മിഷേല്‍ അന്ന് ക്രോണിനോട് പറഞ്ഞിരുന്നു. ഇത് ആത്മഹത്യ ചെയ്യാനുള്ള തീരുമാനമായിരുന്നുവെന്നാണ് പോലീസ് നിഗമനം. ചോദ്യം ചെയ്യലില്‍ ക്രോണിന്‍ ഇത്തരം കാര്യങ്ങള്‍ സമ്മതിച്ചിട്ടുണ്ട്.

കടുത്ത സംശയരോഗി

ക്രോണിന്‍ കടുത്ത സംശയ രോഗിയാണെന്ന് മിഷേല്‍ കൂട്ടുകാരികളോട് പറഞ്ഞിരുന്നു. പള്ളിയുടെ മുന്നില്‍വെച്ച് തല്ലിയതോടെയാണ് ക്രോണിനുമായുള്ള അടുപ്പം ഉപേക്ഷിക്കാന്‍ മിഷേല്‍ തീരുമാനിച്ചത്. എന്നാല്‍ പലവട്ടം മാപ്പ് പറഞ്ഞ് ക്രോണിന്‍ ബന്ധം നിലനിര്‍ത്തി.

ചതിക്കിരയായി മറ്റു പെൺകുട്ടികളും

ഛത്തിസ്ഗഡിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ക്രോണിന്‍ മറ്റു രണ്ട് പെണ്‍കുട്ടികളേയും പ്രണയിച്ച് വഞ്ചിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്. ഇത് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.

കാണാതായ ദിവസം..

കാണാതായ ദിവസം മിഷേല്‍ അമ്മയേയും അടുത്ത കൂട്ടുകാരികളേയും ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കുകയും ചെയ്തു. അന്ന് മിഷേല്‍ സന്തോഷവതിയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പ്രശ്നങ്ങൾക്ക് കാരണമിതാണ്

പിറവം സ്വദേശിയാണ് അറസ്റ്റിലായ ക്രോണിന്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി മിഷേലിനെ തനിക്ക് പരിചയമുണ്ടെന്നും മിഷേല്‍ തന്നില്‍ നിന്നും അകലാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ക്രോണിന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ക്രോണിൻ ബന്ധുവല്ലെന്ന്

അതേസമയം ക്രോണിനെ തങ്ങള്‍ക്കറിയില്ലെന്നാണ് മിഷേലിന്റെ അച്ഛന്‍ ഷാജി പറയുന്നത്. മിഷേലിന്റെ ബന്ധുവാണ് ക്രോണിന്‍ എന്നാണ് പോലീസ് വാദം. അങ്ങനെയൊരു ബന്ധു തങ്ങള്‍ക്കില്ലെന്ന് മിഷേലിന്റെ കുടുംബവും പറയുന്നുവെന്നത് ദുരൂഹമാണ്.

English summary
More revealations on Michael Shaji death from the side of police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X