മിഷേലിന്റെ മരണത്തിന് തൊട്ടുമുൻപ് നടന്നത് !! പള്ളിയില്‍ നിന്നും പോയതെങ്ങോട്ട് ?? ദൃശ്യങ്ങള്‍ പറയും !!
കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പോലീസിന്റെ ഈ നിലപാടിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം ലഭിച്ചതും. ഇതിന് പിന്നാലെ പുതിയ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
Read Also: നടിയെ മൃഗീയമായി ആക്രമിച്ച പള്‍സര്‍ സുനിയെ പിടിക്കാന്‍ വൈകിയത് ഈ പ്രമുഖന്‍ കാരണം!! ഫോണ്‍വിളി പാരയായി!
Read Also: മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!
കലൂര്‍ പള്ളിയില്‍ നിന്നിറങ്ങി ഗോശ്രീ പാലത്തിലേക്ക് മിഷേല്‍ പോകുന്ന പുതിയ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. ഹൈക്കോടതി ജംഗ്ഷനും ഗോശ്രീപാലത്തിനും ഇടയിലുള്ള പഴക്കടയ്ക്ക് സമീപത്തുകൂടെ അതിവേഗം മിഷേല്‍ മുന്നോട്ട് നടന്നുപോകുന്ന ദൃശ്യങ്ങളാണിവ.

കലൂര്‍ പള്ളിയില്‍ നിന്നും വൈകിട്ട് 6.20ന് പുറത്തിറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ ബന്ധുക്കള്‍ ശേഖരിച്ച് പോലീസിന് കൈമാറിയിരുന്നു. പുതിയതായി ലഭിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വൈകിട്ട് 7 മണിക്കുള്ളതാണ്.

ഗോശ്രീ പാലത്തിലൂടെ മിഷേല്‍ ഒറ്റയ്ക്ക് നടന്നുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങളില്‍ മിഷേലിന്റെ മുഖം വ്യക്തമല്ല. തലയില്‍ ഷാള്‍ ധരിച്ചിട്ടുണ്ട്. കാണാതാവുമ്പോഴുള്ള വസ്ത്രത്തിന്റെ നിറവും മറ്റും നോക്കിയാണ് പെണ്‍കുട്ടി മിഷേല്‍ ആണെന്ന് പോലീസ് ഉറപ്പിച്ചത്.

മിഷേലിന്റെ മരണത്തിന് തൊട്ടുമുന്‍പുള്ള ദൃശ്യങ്ങളാണ് ഇവയെന്ന് പോലീസ് പറയുന്നു. ഗോശ്രീ പാലത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മിഷേല്‍ നടന്നുപോകുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്ത് വന്നത്.

ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്‌ളാറ്റിന്റെ സിസിടിവി ക്യാമറയിലാണ് പുതിയ ദൃശ്യങ്ങള്‍ പതിഞ്ഞത്. മിഷേലിനെ പോലൊരു പെണ്‍കുട്ടിയെ അന്നേദിവസം പാലത്തില്‍ കണ്ടതായി വഴിയാത്രക്കാരനായ അമല്‍ എന്ന യുവാവ് മൊഴി കൊടുത്തിരുന്നു.

കഴിഞ്ഞ അഞ്ചാം തിയ്യതി രാത്രി 7.50തോടു കൂടി ഗോശ്രീ പാലത്തിന് മുകളില്‍ പെണ്‍കുട്ടിയെ കണ്ടുവെന്നാണ് അമലിന്റെ മൊഴി. പാലത്തിന്റെ മധ്യഭാഗത്തായാണ് പെണ്‍കുട്ടിയെ കണ്ടത്. അമലിന്റെ ബൈക്കിന്റെ അതേ ദിശയിലാണ് പെണ്‍കുട്ടിയും നടന്നുപോയത്.

മറുവശത്തുള്ള നടപ്പാതയിലൂടെ നടക്കാതെ അപകട സാധ്യതയുള്ള റോഡിലൂടെ പെണ്‍കുട്ടി നടന്നതിനാലാണ് താന്‍ ശ്രദ്ധിച്ചതെന്നും അമല്‍ പോലീസിനോട് പറഞ്ഞു. ഇതിനിടെ അമലിന് ഫോണ്‍ വന്നതിനാല്‍ പാലം കടന്ന ശേഷം ബൈക്ക് നിര്‍ത്തി.

ഫോണില്‍ സംസാരിച്ച് തിരിഞ്ഞ് നോക്കിയപ്പോള്‍ പെണ്‍കുട്ടിയെ കണ്ടില്ലെന്നും അമല്‍ വ്യക്തമാക്കുന്നു. പിന്നില്‍ വന്ന ബൈക്കുകാരനോട് സംഭവം പറഞ്ഞു. ശേഷം ഇരുവരും പാലത്തിന്റെ മധ്യഭാഗത്തെത്തി പെണ്‍കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.

കലൂര്‍ പള്ളിയില്‍ നിന്ന് മിഷേല്‍ എങ്ങനെ ഗോശ്രീ പാലത്തിലെത്തി എന്ന് വിശദീകരിക്കാന്‍ പോലീസിന് സാധിക്കുന്നില്ല. പുതിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പള്ളിയില്‍ നിന്നും പാലത്തിലേക്ക് മിഷേല്‍ നടന്നു പോവുകയായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

പാലത്തിന് സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. അതേസമയം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം ഗോശ്രീ രണ്ടാം പാലത്തില്‍ പരിശോധന നടത്തി. പെണ്‍കുട്ടിയെ കണ്ടെന്നു പറഞ്ഞ വൈപ്പിന്‍ സ്വദേശി അമലുമായെത്തിയാണ് പരിശോധന നടത്തിയത്.

മിഷേലുമായി അടുപ്പമുണ്ടായിരുന്ന ക്രോണിന്റെ ശല്യം സഹിക്കാന്‍ പറ്റാതെ മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്നും കൊച്ചി കായലിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ മിഷേലിന്റെ കുടുംബം ഇത് അംഗീകരിക്കുന്നില്ല.

മിഷേലിന്റെ പിറവത്തുള്ള വീട്ടിലെത്തി മാതാപിതാക്കളില്‍ നിന്നും മറ്റു ബന്ധുക്കളില്‍ നിന്നും ക്രൈംബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചു. മിഷേലിന്റെ ഫോണ്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. അതേസമയം ക്രോണിന്റെ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്ത് വിവരങ്ങള്‍ തിരിച്ചെടുക്കാന്‍ ശ്രമം നടത്തുന്നുണ്ട്.












Click it and Unblock the Notifications