മില്‍മയിലെ 38 വര്‍ഷത്തെ ചരിത്രം തിരുത്തി; കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഭരണം സിപിഎമ്മിലേക്ക്
കൊച്ചി: 38 വര്‍ഷത്തെ ചരിത്രം തിരുത്തി മില്‍മയില്‍ ആദ്യമായി ഇടതുമുന്നണി ഭരണം. മില്‍മ ഭരണ സമിതിയിലെ ചെയര്‍മാനായി കെഎസ് മണി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചിനെതിരെ ഏഴു വോട്ടുകള്‍ക്കാണ് കെഎസ് മണിയുടെ വിജയം. തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി നിലവില്‍ വന്ന 1983 മുതല്‍ കോണ്‍ഗ്രസാണ് ഭരണസമിതിയുടെ തലപ്പത്ത്. ആദ്യ ഭരണസമിതി മുതല്‍ കോണ്‍ഗ്രസ് നേതാവ് പ്രയാര്‍ ഗോപാലകൃഷ്ണനായിരുന്നു ഫെഡറേഷന്‍ ചെയര്‍മാന്‍. 2019 ല്‍ അദ്ദേഹം ഒഴിഞ്ഞപ്പോള്‍ പിഎ ബാലന്‍ മാസ്റ്റര്‍ പകരക്കാരനായി എത്തുകയും ചെയ്തു.
ഒരു ബാത്ത് ടവൽ മാത്രം; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
ഭരണത്തില്‍ എത്തുമ്പോഴെല്ലാം മില്‍മ ഫെഡറേഷന്റെ ഭരണം പിടിക്കാന്‍ സിപിഎം ശ്രമിക്കാറുണ്ടായിരുന്നു. ആ നീക്കത്തില്‍ ആദ്യമായി ഇത്തവണയാണ് സിപിഎം വിജയിക്കുന്നത്. പിഎ ബാലന്‍ മാസ്റ്റര്‍ മരിച്ചതിനെ തുടര്‍ന്നായിരുന്നു ബുധനാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. മില്‍മ മലബാര്‍ മേഖല യൂണിയന്‍ സുപിഎം നേരത്തെ പിടിച്ച് കഴിഞ്ഞിരുന്നു. ഈ മേഖലയില്‍ നിന്നും ഫെഡറേഷന് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി നാല് പേരുണ്ട്.

അഞ്ച് അംഗങ്ങള്‍ ഉള്ള എറണാകുളം മേഖലാ യൂണിയന്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ കൈവശമുള്ളത്. ഇവിടെ നിന്നുള്ള വ്യക്തിയായിരുന്നു ബാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ സ്ഥാനത്തേക്ക് ഭാസ്കരന്‍ ആദംകാവിലിനെ ചൊവ്വാഴ്ച തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം മേഖലാ യുണിയന്‍ ഭരണസമിത സര്‍ക്കാര്‍ നേരത്തെ പിരിച്ച് വിട്ടിരുന്നു. മൂന്ന് അംഗങ്ങളായിരുന്നു ഇവിടെ നിന്നും ഉണ്ടായിരുന്നത്. ഇവരുടെ വോട്ടവകാശം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
Recommended Video
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍












Click it and Unblock the Notifications