കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നുണകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള സംഘപരിവാര്‍ നീക്കങ്ങളെ കരുതിയിരിക്കണം' കുറിപ്പ്

  • By Aami Madhu
Google Oneindia Malayalam News

ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി നുണകളാണ് സംഘപരിവാര്‍ ബിജെപി ഗ്രൂപ്പുകളില്‍ ദിവസവുമെന്നോണം പ്രചരിക്കുന്നത്. അക്കൂട്ടത്തിലേക്ക് അടുത്ത് തന്നെ ചേര്‍ക്കപ്പെട്ടേക്കാവുന്ന ഒരു ഫോട്ടോ ഷൂട്ടും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.

കാട്ടില്‍ വെച്ച് അയ്യപ്പ വിഗ്രഹം കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ഇരുമുടികെട്ടുള്ള ആളെ പോലീസ് ബൂട്ടിട്ട് ചവിട്ടുന്ന ഫോട്ടോയാണത്. എന്നാല്‍ ഇത്തരം ഫോട്ടോ ഷൂട്ടുകള്‍ കേരളത്തില്‍ വേരുപിടിപ്പിക്കാന്‍ ഉള്ള സംഘപരിവാര്‍ ശ്രമങ്ങളാണെന്ന് വ്യക്തമാക്കുകയാണ് മിനേഷ് രാമനുണ്ണി. മിനേഷിന്‍റെ പോസ്റ്റ് ഇങ്ങനെ

 പലതിന്‍റേയും സൂചന

പലതിന്‍റേയും സൂചന

കാട്ടിൽ വെച്ച്‌ അയ്യപ്പ വിഗ്രഹം കൈയിൽ പിടിച്ച്‌ നിൽക്കുന്ന തലയിൽ ഇരുമുടിക്കെട്ടുള്ള ഭക്തനെ പൊലീസ്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ സ്റ്റിൽസ്‌ സംഘികളിൽ നിന്ന് ലീക്കായി പ്രചരിക്കുന്നത്‌ കണ്ടല്ലോ. ഒറ്റ നോട്ടത്തിൽ തന്നെ സംഗതി കൃത്രിമമാണു എന്നു തോന്നുന്നത്‌ കൊണ്ട്‌ സ്റ്റ്രീമിലെ സകലരും ട്രോളുന്നത്‌ കണ്ടു. ആ ഫോട്ടോ പലതിന്റേയും സൂചനയാണു.

 നുണകള്‍

നുണകള്‍

വരാൻ പോകുന്ന മണ്ഡലകാലത്തിലേക്കായി സംഘപരിവാറിന്റെ പ്രചാരണ വിഭാഗം വൻ തോതിൽ സോഷ്യൽ മീഡിയക്കുള്ള നുണകളുടെ കണ്ടന്റ്‌ തയ്യാറാക്കുന്നു എന്നു തന്നെയാണു അതിൽ നിന്നും മനസിലാക്കേണ്ടത്‌.
ആക്രമിക്കുന്ന ദൃശ്യമായി മാറും
ഇന്നു കേരളത്തിൽ പരിഹസിക്കപ്പെട്ട അതേ ഫോട്ടൊ നാളെ ശബരി മലയിൽ എന്തെങ്കിലും പൊലീസ്‌ നടപടിയുണ്ടായാൽ ഉത്തരേന്ത്യൻ സോഷ്യൽ മീഡിയയിൽ കമ്മ്യൂണിസ്റ്റ്‌ ജിഹാദി പോലീസുകാർ ഹിന്ദുവായ ഭക്തനെ ആക്രമിക്കുന്നതിന്റെ ദൃശ്യമായി മാറും.

 നുണകളുടെ തുറന്ന യുദ്ധം

നുണകളുടെ തുറന്ന യുദ്ധം

അങ്ങനെയാണു എസ്‌ എഫ്‌ ഐക്കാരി ഷൈനിയെ പോലീസ്‌ അടിച്ച ചിത്രവും 2015ൽ യതീഷ്‌ ചന്ദ്ര ഒരു വൃദ്ധനെ അടിച്ച ചിത്രവുമൊക്കെ ആദ്യ തവണ നട തുറന്നപ്പോൾ പ്രചരിക്കപ്പെട്ടത്‌. ജനം ടി വി പോലെ ഉളുപ്പില്ലാതെ നുണ പ്രചരിപ്പിക്കുന്ന ഒരു മാധ്യമവും കൈയ്യിലുള്ളപ്പോൾ ഇനിയങ്ങോട്ട്‌ നുണകളുമായുള്ള തുറന്ന യുദ്ധമാവും മതേതര കേരളത്തിനു നേരിടേണ്ടി വരിക.

 വേട്ടക്കാര്‍

വേട്ടക്കാര്‍

പറയാനുള്ളത്‌ മുഴുവൻ ആഭ്യന്തര വകുപ്പിനോടും അതിന്റെ ചുമതലയുള്ള സി പി ഐഎമ്മിനോടുമാണു.ഇന്ത്യയിലൊട്ടാകെ നോക്കിയാൽ കേരളത്തിൽ മാത്രമാണു സംഘപരിവാരം ഇരയുടെ വേഷം ആടുന്നത്‌. ബാക്കിയെല്ലായിടത്തും അവർ കമ്മ്യൂണിസ്റ്റുകളുടേയും ദളിതുകളുടേയും ന്യൂന പക്ഷങ്ങളുടേയും വേട്ടക്കാരാണു.

 കരുത്ത് നേടുന്ന കാലം

കരുത്ത് നേടുന്ന കാലം

കേരളത്തിൽ അവർ ഇര വേഷം കെട്ടുന്നത്‌ ഇവിടെ അവർക്ക്‌ ഭരിക്കാനോ അധികാരം പിടിക്കാനുള്ള ജന പിന്തുണയോ ഇല്ലാത്തതു കൊണ്ടാണു. ജനങ്ങൾക്കിടയിൽ വ്യാപകമായി അവർ ഇറക്കുന്ന വെറുപ്പും നുണകളും വിശ്വസിച്ച്‌ നാളെ അവർ കരുത്ത്‌ നേടുന്ന ഒരു കാലം ഉണ്ടായേക്കാം.

 ഇല്ലാതായവര്‍

ഇല്ലാതായവര്‍

അന്നു മതനിരപേക്ഷ മനുഷ്യർ വ്യാപകമായിവേട്ടയാടപ്പെടാൻ തുടങ്ങും.ആൾക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖും ഗുൽബർഗ്ഗ സൊസൈറ്റിയിൽ ചുട്ടു കൊല്ലപ്പെട്ട ഇസ്‌ഹ്സ്ൻ ജഫ്രിയും ഗ്രെഹാം സ്റ്റെയിൻസും കൽ ബർഗിയും ഗൗരി ലങ്കേഷും മുതൽ ത്രിപുരയിൽ നിരന്തരം കൊല്ലപ്പെടുന്ന സഖാക്കൾ വരെ അവരുടെ വേട്ടയിൽ ഇല്ലാതായവരാണു.

 നിയമപരമായി

നിയമപരമായി

അതു കൊണ്ട്‌ കേരളത്തിൽ നുണകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള സംഘപരിവാറിന്റെ നീചമായ നീക്കങ്ങളെ നിയമ പരമായി നേരിടണം. ജനങ്ങളിൽ തെറ്റിദ്ധാരണ പുലർത്തുന്നവർക്ക്‌ നേരെ പഴുതടച്ച നിയമ നടപടിയാണു വേണ്ടത്‌.

 അലംഭാവം കാണിക്കരുത്

അലംഭാവം കാണിക്കരുത്

സൈബർ കുറ്റ കൃത്യങ്ങൾക്ക്‌ നിയമ സംവിധാനങ്ങൾ കാണിക്കുന്ന പൊതു അലംഭാവം ഈ വിഷയത്തിൽ കാണിക്കരുത്‌. നുണകളിലൂടെ അവർ മണ്ണിൽ വേരു പിടിച്ചാൽ പിന്നെ പ്രതിരോധിക്കാൻ പ്രയാസമാണു എന്ന് ഓർത്താൽ നല്ലത്‌

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

English summary
minesh ramanunnis facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X