ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: അട്ടപ്പാടിയിലെ ആദിവാസികളുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എകെ ബാലന്‍. പോഷകാഹാര കുറവ് മൂലംഅട്ടപ്പാടിയില്‍ ഒരു കുട്ടി പോലും മരിക്കാന്‍ ഇടയാകരുതെന്ന് വ്യക്തമാക്കിയ മന്ത്രി ഉദ്യോഗസ്ഥര്‍ ഇനി ഇത്തരം കാര്യങ്ങളില്‍ മറുപടി പറയേണ്ടിവരുമെന്നും കൂട്ടിചേര്‍ത്തു.
ജനകീയ നിരീക്ഷണ കേന്ദ്രങ്ങള്‍ ഉണ്ടായിട്ടും വിവരങ്ങള്‍ അറിയാന്‍ കഴിയുന്നില്ല. ഗ്രാമവികസന വകുപ്പും ഐടിഡിപിയും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങള്‍ മന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ജീവനക്കാരുടെ കൃത്യനിഷ്ഠ മെച്ചപ്പെട്ടതല്ല. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വന്‍ വീഴ്ചയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിറ്റി കിച്ചന്‍, ആരോഗ്യ മേഖല, തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മൂന്ന് കാര്യങ്ങള്‍ക്കായിരിക്കും ആദ്യഘട്ടത്തില്‍ മുന്‍ഗണനയെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications