പീഡന പരാതി ഒതുക്കാൻ ശ്രമം: മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കി മന്ത്രി എകെ ശശീന്ദ്രന്‍
തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടുവെന്ന ആരോപണം വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന് വിശദീകരണം നല്‍കി മന്ത്രി എകെ ശശീന്ദ്രന്‍. തന്റെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട വിഷയം ആയത് കൊണ്ടാണ് പരാതിക്കാരിയുടെ അച്ഛനെ ഫോണില്‍ വിളിച്ച് സംസാരിച്ചത് എന്നും പീഡന പരാതി പിന്‍വലിക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല എന്നുമാണ് എകെ ശശീന്ദ്രന്റെ വിശദീകരണം.
എന്‍സിപിയുടെ സംസ്ഥാന നിര്‍വാഹക സമിതി അംഗമായ പത്മാകരന് എതിരെയാണ് കൊല്ലം സ്വദേശിനിയായ യുവതി പീഡന ശ്രമം ആരോപിച്ചത്. ഈ യുവതിയുടെ അച്ഛനെ മന്ത്രി ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്ത് വന്നിട്ടുണ്ട്. പ്രശ്‌നം നല്ല രീതിയില്‍ പറഞ്ഞ് തീര്‍ക്കണം എന്നാണ് പരാതിക്കാരിയുടെ അച്ഛനോട് ഫോണ്‍ സംഭാഷണത്തിനിടെ മന്ത്രി ആവശ്യപ്പെടുന്നത്.

Recommended Video
ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ മന്ത്രിയും സര്‍ക്കാരും വെട്ടിലായിരിക്കുകയാണ്. സമീപകാലത്തായി സംസ്ഥാനത്ത് സ്ത്രീ സുരക്ഷ വലിയ ചര്‍ച്ചാ വിഷയമായി ഉയര്‍ന്ന് വന്നിരിക്കേയാണ് സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി തന്നെ പീഡന പരാതി ഒത്ത് തീര്‍പ്പാക്കാനുളള ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പീഡന പരാതിയാണ് എന്ന് താന്‍ അറിഞ്ഞിരുന്നില്ല എന്നാണ് ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫോണ്‍ വിളിച്ചതിന് ശേഷമാണ് പീഡന പരാതിയാണ് എന്ന് അറിയുന്നത്. പ്രയാസമില്ലാതെ വിഷയം തീര്‍ക്കണം എന്ന് താന്‍ പറഞ്ഞത് പാര്‍ട്ടി പ്രശ്‌നമാണ് എന്ന് കരുതിയാണ് എന്നും മന്ത്രി പറയുന്നു.












Click it and Unblock the Notifications