സ്ത്രീപീഡന പരാതി ഒതുക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍: ഫോണ്‍ സംഭാഷണം പുറത്ത്
ആലപ്പുഴ: സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍. പരാതിക്കാരിയായ യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച മന്ത്രി പ്രശ്നം 'നല്ല രീതിയില്‍' തീര്‍ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എകെ ശശീന്ദ്രനും പരാതിക്കാരിയുടെ അച്ഛനും തമ്മിലുള്ള ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്‍സിപി സംസ്ഥാന സമിതി അംഗവും വ്യവസായിയുമായ ജി പത്മാകരന് എതിരേയുള്ള പീഡന പരാതിയിലായിരുന്നു മന്ത്രിയുടെ ഇടപെടല്‍. പരാതിക്കാരിയുടെ അച്ഛനും എന്‍സിപി പ്രാദേശിക നേതാവാണ്.

പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന് മന്ത്രി പറയുമ്പോള്‍ അത് എങ്ങനെയെന്ന് ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ മന്ത്രി ഒഴിഞ്ഞു മാറുകയായിരുന്നു. ഗംഗ ഹോട്ടല്‍ മുതലാളി പത്മാകരന് എന്റെ മകളുടെ കൈക്ക് കയറി പിടിച്ച പരാതി തീര്‍ക്കാനാണോ സാര്‍ പറയുന്നത് പരാതിക്കാരിയുടെ അച്ഛന് ചോദിക്കുമ്പോള്‍ അതേയെന്നും മന്ത്രി പറയുന്നുണ്ട്.

പരാതിക്കാരിയുടെ അച്ഛന് എന്‍സിപി നേതാവാണെങ്കിലും മകള്‍ ബിജെപി പ്രവര്‍ത്തകയാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. 'സര് പറഞ്ഞാല്‍ പരാതി തീര്‍ക്കാം, പക്ഷെ അത് എങ്ങനെയെന്ന് കൂടി ശശീന്ദ്രന് സര് വ്യക്തമാക്കണം'- എന്നുകൂടി പരാതിക്കാരിയുടെ അച്ഛന് ഫോണിലൂടെ പറയുന്നത്.

പത്മാകരന് പുറമെ രാജീവ് എന്നയാള്‍ക്കെതിരേയും പരാതിയുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ് പത്മാകരന്. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സമയത്ത് പരാതിക്കാരി പത്മകരന്റെ ഹോട്ടലിന് മുന്നിലൂടെ പോയപ്പോള്‍ അദ്ദേഹം യുവതിയെ ഹോട്ടിലിലേക്ക് വിളിച്ച് കയറ്റി കൈക്ക് കയറി പിടിക്കുകയായിരുന്നു എന്നാണ് പരാതി.

അച്ഛന്റെ കൂടെ പ്രവര്‍ത്തിക്കുന്ന ആളായതിനാലാണ് കടയിലേക്ക് കയറി ചെന്നതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. പൊലീസില്‍ അന്ന് തന്നെ പരാതി നല്‍കിയെങ്കിലും നാണക്കേട് കൊണ്ട് വിവരം പുറത്ത് അറിയിച്ചില്ല. എന്നാല്‍ സമീപ കാലത്ത് യുവതിയെ അപമാനിക്കുന്ന രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരണം ഉണ്ടയതോടെയാണ് പരാതിയുമായി യുവതി വീണ്ടും രംഗത്ത് എത്തിയത്.

തനിക്കെതിരായ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ പത്മരാജനും രാജിവും ആണെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. ഈ പരാതിക്ക് പിന്നാലെയാണ് അച്ഛനെ വിളിച്ച് പ്രശ്നം പരിഹരിക്കണമെന്ന മന്ത്രി ആവശ്യപ്പെട്ടത്. കയ്യില്‍ പിടിച്ചത് സ്ത്രീപീഡന പരാതിയായി കണക്കാക്കണമെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്ന സാഹചര്യത്തില്‍ കൂടിയാണ് മന്ത്രിയുടെ ഇത്തരത്തിലുള്ളൊരു ഇടപെടല്‍.

മന്ത്രിയുടെ നിയമവിരുദ്ധമായ ഇടപെടലിനെതിരെ എന്‍സിപിക്ക് ഉള്ളില്‍ നിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മന്ത്രിയുടെ സംസാരത്തില്‍ ഭീഷണിയുടെ സ്വരം ഉണ്ടായെന്നാണ് പരാതിക്കാരിയുടെ അച്ഛന് വ്യക്തമാക്കുന്നത്. പരാതിയുമായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറയുന്നു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ഫോണ്‍ സംഭാഷണം ചോര്‍ന്നതിനെ പിന്നാലെയുള്ള എകെ ശശീന്ദ്രന്റെ പ്രതികരണം.
Recommended Video
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications