കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പയംകുറ്റിമല, ലോകനാർകാവ് എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കാൻ മന്ത്രിയെത്തി

  • By Desk
Google Oneindia Malayalam News

വടകര :ടൂറിസം കേന്ദ്രമായ പയംകുറ്റിമലയിൽ വാന നിരീക്ഷണ കേന്ദ്രത്തിന്റെ സാധ്യത പരിശോധിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.പയംകുറ്റിമല,ലോകനാർകാവ് എന്നിവിടങ്ങളിലെ ടൂറിസം സാധ്യതകൾ മനസ്സിലാക്കാനെത്തിയതായിരുന്നു മന്ത്രി.സാധ്യതാ പഠനം നടത്താൻ ഡി.ടി.പി.സി,സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ചുമതലപെടുത്തുമെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.തുടർന്ന് പ്രൊജക്റ്റ് സമർപ്പിക്കാൻ ആവശ്യപ്പെടും.

അഴിയൂർ കോറോത്ത് റോഡിൽ തെരുവു നായ കടിച്ച് എട്ട് പേർക്ക് പരിക്കേറ്റുഅഴിയൂർ കോറോത്ത് റോഡിൽ തെരുവു നായ കടിച്ച് എട്ട് പേർക്ക് പരിക്കേറ്റു

ഇവിടെ പ്ലാനറ്റോറിയം സൗന്ദര്യ വൽക്കരിക്കാൻ നടപടി സ്വീകരിക്കും.വടക്കേ മലബാറിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കാൻ നടപടി സ്വീകരിച്ചു വരുന്നതായും,ലോകനാർകാവ് ടൂറിസത്തിന്റെ വികസനത്തിനായി 2009 ൽ തുടങ്ങി വെച്ച പ്രൊജക്റ്റ് പൂർത്തീകരിക്കാൻ പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. ലോകനാർകാവ്പാ-പയംകുറ്റിമല ടൂറിസം പദ്ധതിയ്ക്കായി 2006 ൽ ഏഴ് കോടി രൂപ അനുവദിച്ചിരുന്നു.5 കോടി രൂപ ചിലവഴിച്ച് വടകരയിൽ നിന്നും ലോകനാർകാവിലേക്ക് റോഡ് നിർമ്മിച്ചു.ഒന്നാം ഘട്ടം പണി പൂർത്തീകരിച്ചെങ്കിലും തുടർന്ന് വന്ന യുഡിഎഫ്.സർക്കാർ പദ്ധതി പാടെ ഉപേക്ഷിച്ചു.

kadakampally

ഇതോടൊപ്പം പയംകുറ്റിമലയുടെ വികസനത്തിന് ഒരു കോടി രൂപയുടെ പ്രൊജക്റ്റും സമർപ്പിച്ചിരുന്നു.എന്നാൽ ഒന്നാം ഘട്ടത്തിൽ പതിനാറ് ലക്ഷം രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ മാത്രമേ പൂർത്തീകരിക്കാൻ കഴിഞ്ഞുള്ളു.എന്നാൽ ഈ സർക്കാർ ഈ പദ്ധതിയോട് കാണിക്കുന്ന താൽപര്യം കടത്തനാടിന്റെ ടൂറിസം മേഖലയ്ക്ക് ചിറക് മുളയ്ക്കുമെന്ന പ്രതീക്ഷയിലാണ്.ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ എത്തിയ മന്ത്രിയോടൊപ്പം പാറക്കൽ അബ്ദുല്ല എം.എൽ.എ,വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.മോഹനൻ,മലബാർ ദേവസ്വം ബോർഡ് മെമ്പർ പി.പി.വിമല,എം.നാരായണൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ആർ ബാലറാം,ലോകനാർകാവ് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ വേണു,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു കൊടക്കാട്ട്,കെ.ഭാസ്കരൻ എന്നിവരും ഉണ്ടായിരുന്നു.

English summary
Minister came to study about tourism chances in payakuttimala and lokanarkavu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X