മില്‍മ പാല്‍ വില ഉയര്‍ത്താന്‍ തീരുമാനിച്ചോ? മന്ത്രി ചിഞ്ചു റാണി പറയുന്നത് ഇങ്ങനെ, എല്ലാം പ്രചാരണം
തിരുവനന്തപുരം: വരുമാനം കൂട്ടാന്‍ പാല്‍ വില ഉയര്‍ത്തല്‍ പ്രായോഗിക സമീപനം അല്ലെന്നും സര്‍ക്കാര്‍ അക്കാര്യം ആലോചിച്ചിട്ടില്ലെന്നും മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. മറിച്ചുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണ്.
ഇന്ത്യയില്‍ പാല്‍ സംഭരണത്തില്‍ പരമാവധി വില നല്‍കുന്ന സംസ്ഥാനമാണ് കേരളം. പാല്‍ മിച്ചസംസ്ഥാനമെന്ന പദവിയുടെ തൊട്ടരികില്‍ നില്‍ക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അയല്‍ സംസ്ഥാനങ്ങളിലേക്കാള്‍ പാല്‍ സംഭരണവില കൂടുതലായതിനാല്‍ സംസ്ഥാനത്തേക്ക് പാല്‍ പുറമേ നിന്ന് വരുവാനുള്ള സാധ്യത ഏറെയാണ്. കര്‍ഷകരെ സംബന്ധിച്ചിടത്തോളം വരുമാനം കൂട്ടാന്‍ തീറ്റ ചെലവ് കുറയ്ക്കാനുള്ള നടപടിയാണ് അഭികാമ്യമെന്നും മന്ത്രി പറഞ്ഞു. വില കൂട്ടണമെന്ന് ഒരു നിര്‍ദേശവും സര്‍ക്കാരിന് മുന്നിലില്ല. മില്‍മ തങ്ങളോട് വിലവര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിഞ്ചു റാണി വ്യക്തമാക്കി. നേരത്തെ മില്‍മയുടെ നിര്‍ദേശങ്ങള്‍ വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
അതേസമയം പാല്‍വില ലിറ്ററിന് അഞ്ച് രൂപ കൂട്ടണമെന്നാണ് മില്‍മ ചെയര്‍മാന്റെ ആവശ്യം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും, കാലിത്തീറ്റ വില വര്‍ധിച്ചതിനാല്‍ ക്ഷീര കര്‍ഷകര്‍ ദുരിതത്തിലാണ്. വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുമെന്നും മില്‍മ ചെയര്‍മാന്‍ ജോണ്‍ തെരുവോത്ത് പറഞ്ഞിരുന്നു. നേരത്തെ അമുലും വില വര്‍ധിച്ചിരുന്നു. നിര്‍മാണ സാമഗ്രികളുടെയും ഇന്ധന വിലയുടെയും അടക്കം സാഹചര്യത്തിലാണ് വില കൂട്ടാന്‍ തീരുമാനിച്ചത്. ഇതും കണക്കിലെടുത്താണ് മില്‍മ ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് വെച്ചത്.
Recommended Video
പാല്‍വില കൂട്ടുമെന്ന മില്‍മ ചെയര്‍മാന്റെ വാദം വലിയ വിമര്‍ശനം വിളിച്ച് വരുത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ തല്‍ക്കാലം ഇല്ലെന്ന നിലപാട് എടുത്തത്. പക്ഷേ വൈകാതെ തന്നെ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുമെന്ന് ഉറപ്പാണ്. ഇതിനിടെ കെഎസ്ആര്‍ടിസിയുടെ ഉപയോഗശൂന്യമായ ബസ് മില്‍മ ബൂത്ത് തുടങ്ങാനായി വാടകയ്ക്ക് നല്‍കി. ബസ്സിന്റെ ഉള്‍ഭാഗം കോഫി ഷോപ്പിന് മാനമായി മോടി പിടിപ്പിച്ചു. പൊളിച്ച് വില്‍ക്കേണ്ടിയിരുന്ന ബസില്‍ നിന്ന് ഇനി കെഎസ്ആര്‍ടിസിക്കും മാസ വരുമാനം കിട്ടും.
6-ാം വിവാഹ വാർഷികം ആഘോഷിച്ച് അനു സിത്താരയും ഭർത്താവും... അറിയാം ഇരുപതാം വയസ്സിലെ ആ പ്രണയ കഥ...












Click it and Unblock the Notifications