കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവേകിന്റെ കഥകേട്ട് കണ്ണുനിറഞ്ഞു; കയ്യിലെ സ്വർണ വളയൂരി നല്‍കി മന്ത്രി ബിന്ദു...

Google Oneindia Malayalam News

തൃശൂര്‍: മന്ത്രി ബിന്ദു ജനപ്രിയയായ മന്ത്രിയാണ്. ഇപ്പോള്‍ മന്ത്രിയുടെ നല്ല മനസ്സിന്റെ മറ്റൊരു കഥയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നത്. വൃക്കരോഗിയായ യുവാവിന്റെ ചികിത്സാ സഹായസമിതിയുടെ യോഗത്തില്‍ എത്തിയ മന്ത്രി തന്റെ സ്വര്‍ണവളയൂരി നല്‍കിയ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്.

കൊമ്പുകുഴല്‍ കലാകരന്‍ വന്നേരിപറമ്പില്‍ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിലായിരുന്നു മന്ത്രി തന്റെ സ്വര്‍ണവളയൂരി നല്‍കിയത്. അപ്രതീക്ഷിത സഹായം കണ്ടു എല്ലാവരും ഞെട്ടിപ്പോയി, വള നല്‍കിയതിന് പിന്നാലെ നന്ദിവാക്കുകള്‍ക്കോ അഭിനന്ദനത്തിനോ നില്‍ക്കാതെ മന്ത്രി മടങ്ങുകയും ചെയ്തു.

bindu

ഇദിനെ തേടി രാഹുലിന്റെ ആ പെരുന്നാള്‍ സമ്മാനം മലപ്പുറത്തെത്തി.....ഇദിനെ തേടി രാഹുലിന്റെ ആ പെരുന്നാള്‍ സമ്മാനം മലപ്പുറത്തെത്തി.....

വൃക്കകള്‍ തകരാറിലായതോടെ ജീവന്‍ രക്ഷിക്കാന്‍ ശസ്ത്രക്രിയയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാതെ വിഷമിക്കുന്ന വിവേകിന്റെ കഥ അറിഞ്ഞപ്പോള്‍ വേദിയിലിരുന്ന് മന്ത്രിയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതിന് പിന്നാലെ മന്ത്രി തന്റെ കയ്യിലെ വളയൂരി നല്‍കുകയായിരുന്നു. വിവേകിന്റെ സഹോദരന്‍ വിഷ്ണു പ്രഭാകരനോട് വിവേകിന് ആരോഗ്യം വേഗം വീണ്ടെടുക്കാന്‍ കഴിയട്ടെയെന്ന് അറിയിച്ചാണ് മന്ത്രി മടങ്ങിയത്.

സഹായസമിതി ഭാരവാഹികളായ പികെ മനുമോഹന്‍, നസീമ കുഞ്ഞുമോന്‍, സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ വള ഏറ്റുവാങ്ങി. വിവേകിന്റെ മാതപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴല്‍കലാകാരനാണെങ്കിലും മറ്റു ജോലികള്‍ കൂടി ചെയ്ത് ആണ് വിവേക് കുടുംബം പുലര്‍ത്തുന്നത്.

എന്തുകൊണ്ട് രാജി വെയ്ക്കാന്‍ ഗോതാബയ ജൂലൈ 13 തിരഞ്ഞെടുത്തു? ആ ദിവസത്തിന്റെ പ്രത്യേകത ഇതാണ്എന്തുകൊണ്ട് രാജി വെയ്ക്കാന്‍ ഗോതാബയ ജൂലൈ 13 തിരഞ്ഞെടുത്തു? ആ ദിവസത്തിന്റെ പ്രത്യേകത ഇതാണ്

നേരത്തെ, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം മിസ്റ്റര്‍ കേരളയായി തിരഞ്ഞെടുക്കപ്പെടാന്‍ സാധിച്ചിരുന്ന പ്രവീണ്‍ നാഥിന് മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് പരീശീലനത്തിന് അനുവദിച്ച് ഉത്തരവിനും വലിയ അഭിനന്ദനമാണ് ലഭിച്ചത്.

'ഇപ്പോള്‍ പ്രയാസം വന്നത്. കേരള ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് പ്രത്യേക മത്സരം കൊണ്ടുവരാന്‍ കഴിഞ്ഞവര്‍ഷം ആദ്യമായി തീരുമാനിച്ചതുകൊണ്ട് ആദ്യം തൃശൂര്‍ ജില്ലയിലും തുടര്‍ന്ന് സംസ്ഥാനതലത്തിലും പ്രവീണ്‍ നാഥിന് സ്വര്‍ണ്ണം നേടാനായി. മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിലും അങ്ങനെ പ്രവീണ്‍ നാഥ് ഇടംപിടിച്ചു.

പെരുന്നാള്‍ ആശംസകളുമായി ദില്‍ഷ..നിങ്ങള്‍ ഇപ്പോഴാണ് കൂടുതല്‍ സുന്ദരിയായതെന്ന് ആരാധകര്‍.. കാണാം പുത്തന്‍ ചിത്രങ്ങള്‍

ദേശീയതലത്തിലെ മത്സരത്തിനിറങ്ങാന്‍ സാമ്പത്തികമായിരുന്നു പ്രവീണ്‍ നാഥിനു മുന്നിലുണ്ടായ തടസ്സം. ശ്രദ്ധയില്‍പ്പെട്ടതും, ആ തടസ്സം നീക്കാന്‍ കഴിഞ്ഞുവെന്നതില്‍ എത്രയും സന്തോഷിക്കുന്നു. ഭക്ഷണം,താമസം, പരിശീലകരുടെ ഫീസ് തുടങ്ങിയവ ഉള്‍പ്പെടെ ഒരു മാസത്തേക്ക് 32,000 രൂപ നിരക്കില്‍ ഏഴുമാസത്തേക്കുള്ള പണം (2,24,000 രൂപ) പ്രവീണിന് അനുവദിച്ച് ഉത്തരവിട്ടു,' മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
ബി ജെ പിയെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഇ ഡിയെ നേരിടേണ്ടി വരും |*Kerala

English summary
Minister Dr Bindu offered her bangles for the treatment of a kidney patient
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X