കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനന്യയുടെ മരണത്തില്‍ സമഗ്ര അന്വേഷണത്തിന് സാമൂഹ്യനീതി വകുപ്പ്: 23ന് യോഗം വിളിച്ച് മന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യ കുമാരി അലക്‌സിന്റെ മരണം വിവാദമായതോടെ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് സാമൂഹ്യനീതി വകുപ്പ്. അനന്യയുടെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കുന്നതിനുമായി ജൂലൈ 23ന് ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗം ചേരുമെന്നും ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു അറിയിച്ചിട്ടുണ്ട്.

പുതിയ നീക്കവുമായി യദ്യൂരപ്പ: പുറത്ത് പോവാതിരിക്കാന്‍ പുതിയ നീക്കം? ബിജെപി പ്രതിസന്ധിയില്‍പുതിയ നീക്കവുമായി യദ്യൂരപ്പ: പുറത്ത് പോവാതിരിക്കാന്‍ പുതിയ നീക്കം? ബിജെപി പ്രതിസന്ധിയില്‍

അതോടൊപ്പം ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടപ്പാക്കുന്നതിന് മാര്‍ഗ്ഗരേഖ തയ്യാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ക്ലിനിക്കുകള്‍ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാന്‍സ് വിഭാഗത്തിന്റെ ശാരീരികവും മാനസികവും ആയ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സാധ്യതകളും ഇതോടൊപ്പം പരിശോധിക്കുമെന്നും മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് നേരെയുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

photo-2021-07-21-17-

സൗന്ദര്യം എപ്പോഴും പുഞ്ചിരിയോടെ നിലനിര്‍ത്തുക; വൈറലായി സ്റ്റാര്‍ മാജിക് താരം ലക്ഷ്മി നക്ഷത്രയുടെ ഫോട്ടോഷൂട്ട്

അതേസമയം കഴിഞ്ഞ ദിവസം മരിച്ച നിലയിൽ അനന്യയുടെ പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വസ്റ്റും നാളെ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. ഇതേ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും ഇൻക്വസ്റ്റും നടത്തുകയെന്നും പൊലീസ് അറിയിച്ചു. അനന്യ അലക്‌സിന്റെ മരണത്തില്‍ ആരോപണ വിധേയനായ ലിംഗമാറ്റ ശസ്ത്രത്രിയ നടത്തിയ ഡോക്ടറുടെ മൊഴിയെടുക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ഇതിനകം തന്നെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. അതേ സമയെ അനന്യയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അനന്യയെ ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപത്തെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ജില്ലയിലെ പെരുമണ്‍ സ്വദേശിയാണ് മരിച്ച അനന്യ.

ലിംഗമാറ്റ ശസ്ത്രക്രിയയില്‍ സംഭവിച്ച പിഴവ് മൂലം ഏറെ നാളായി ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അനന്യ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം തുറന്ന് പറഞ്ഞ് ക്ലബ് ഹൌസ് ചർച്ചകളിലും അടുത്ത കാലത്ത് പങ്കെടുത്തിരുന്നു. അനന്യ കടന്നുപോയ അവസ്ഥകളെക്കുറിച്ച് സുഹൃത്തുക്കളിൽ പലരും പിന്നീട് വെളിപ്പെടുത്തിയിരുന്നു.

എറണാകുളം റെനെ മെഡിസിറ്റിയില്‍ വെച്ച് നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയിൽ സംഭവിച്ച പിഴവിനെക്കുറിച്ച് നേരത്തെയും അനന്യ വിശദീകരിച്ചിരുന്നു. ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതായി ഡോക്ടര്‍ തന്നെ വെളിപ്പെടുത്തിയിരുന്നതായും അനന്യ പറഞ്ഞിരുന്നു. ശത്രക്രിയയ്ക്ക് വിധേയായതോടെ എഴുന്നേറ്റ് നിൽക്കാനോ തുമ്മാനോ മൂത്രമൊഴിക്കാനോ കഴിയുന്നില്ലെന്ന് അനന്യ തന്നെ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ആര്‍ജെയായ അനന്യ 2021ൽ നടന്ന കേരള നിയമസഭയിലേക്ക് ആദ്യമായി മത്സരിക്കാനൊരുങ്ങിയെങ്കിലും അവസാന നിമിഷം പിൻവാങ്ങുകയായിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലമായ മലപ്പുറം വേങ്ങരനിന്നും ഡിഎസ്ജെപി സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കാനാണ് അനന്യ നാമനിര്‍ദ്ദേശ പത്രിക നല്‍കിയത്. എന്നാല്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിയുമായി രംഗത്തെത്തിയെന്ന് ആരോപിച്ച് അനന്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിൽ നിന്ന് പിന്മാറുകയായിരുന്നു.

സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
Transgender activist Anannyah ends life unable to bear pain following $ex reassignment surgery

English summary
Minister Dr. R Bindu says Social and Justice department to frame guidelines for gender reassignment surgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X