കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായി കേസ്; റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെങ്കിൽ കർഷന നടപടിയെന്ന് ഇ ചന്ദ്രശേഖരൻ!

Google Oneindia Malayalam News

തിരുവനന്തപുരം: കൂടത്തായി കൊസക്കേസിലെ പ്രതി ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടിയെടുക്കുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ. വ്യാജ വില്‍പത്രം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി വ്യക്തമാക്കി.

ജോളിയുടെ കോയമ്പത്തൂർ യാത്ര എന്തിന് വേണ്ടി?അറസ്റ്റിന് തൊട്ടു മുമ്പും പോയി,അന്വേഷണം കോയമ്പത്തൂരിലേക്ക്ജോളിയുടെ കോയമ്പത്തൂർ യാത്ര എന്തിന് വേണ്ടി?അറസ്റ്റിന് തൊട്ടു മുമ്പും പോയി,അന്വേഷണം കോയമ്പത്തൂരിലേക്ക്

വ്യാജ വിൽപ്പത്രം തയ്യാറാക്കിയ കേസിൽ അന്വേഷണം നേരിടുന്ന തഹസിൽദാർ ജയശ്രീയാണ്. എന്നാൽ സംഭവം നടക്കുമ്പോൾ താൻ ഡെപ്യൂട്ടേഷനിൽ തിരുവനന്തപുരത്തായിരുന്നുവെന്നാണ് ജയശ്രീ ക്രൈംബ്രാഞ്ചിന് മുമ്പാകെ മൊഴി നൽകിയിരിക്കുന്നത്. തഹസില്‍ദാര്‍ ജയശ്രീയുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നാണ് സൂചന.

 E Chandrasekharan

ജോളിക്കായി വ്യാജ വില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ച പേരില്‍ അന്വേഷണം നേരിടുന്ന തഹസില്‍ദാര്‍ ജയശ്രീയുടെ വീട്ടില്‍ കഴിഞ്ഞ അ‍ഞ്ച് വര്‍ഷമായി ജോലി ചെയ്യുന്ന ലക്ഷ്മിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മില്‍ നല്ല ബന്ധമായിരുന്നെന്നും തഹസില്‍ദാരുടെ ഗൃഹപ്രവേശനചടങ്ങിലുൾപ്പെടെ ജോളി പങ്കെടുത്തിരുന്നുവെന്ന് ലക്ഷ്മി പറഞ്ഞായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

ജയശ്രീയുടെ മകളെയും ജോളി കൊല്ലാൻ ശ്രമിച്ചെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ജയശ്രീ കുടുംബ സുഹൃത്തായിരുന്നു. ജയശ്രീയുടെ വീട്ടിലെ ചടങ്ങുകളില്ലൊം ജോളിയോടൊപ്പം പങ്കെടുത്തിട്ടുണ്ടെന്ന് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവും വ്യക്തമാക്കിയിട്ടുണ്ട്.

English summary
Minister E Chandrasekharan's comments about Koodathi murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X