എല്ലാത്തിനും തടസ്സം നിൽക്കുന്നത് പരിസ്ഥിതി വാദികൾ; ഒന്നും തുടങ്ങാനാകുന്നില്ലെന്ന് എംഎം മണി

  • By: അക്ഷയ്
Subscribe to Oneindia Malayalam

കണ്ണൂർ: ജലവൈദ്യുത പദ്ധതികൾ തുടങ്ങാൻ തടസ്സം നിൽക്കുന്നത് പരിസ്ഥിതി വാദികളെന്ന് വൈദ്യുതി മന്ത്രി എംഎം മണി. സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികൾ തുടങ്ങാനുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അത് മതപരിവർത്തനമല്ല; ഹൈക്കോടതിയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി... ലാത്തിച്ചാർജ്ജ്!!!

ഭൂമി ഉണ്ടെങ്കിലും പരിസ്ഥിതി വാദികൾ കാരണം വൈദ്യുതി പദ്ധതികൾ തുടങ്ങാനാവില്ലെന്നും മാണി കുറ്റപ്പെടുത്തി. എങ്കിലും സംസ്ഥാനത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തി ജലവൈദ്യുത പദ്ധതികൾ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി ചിലപ്പോൾ വേണ്ടെന്ന് വെക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

MM Mani

അതിപ്പിള്ളി പദ്ധതി സംബന്ധിച്ച് പല വിവാദങ്ങളും നിലനിൽക്കുന്നുണ്ട്. എൽഡിഎഫിൽ തന്നെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. വിഷയം സമവായത്തിലെത്തിയില്ലെങ്കിൽ അതിരപ്പിള്ളി പദ്ധതി വേണ്ടെന്ന് വെക്കാതെ നിവൃത്തിയില്ലെന്നും മന്ത്രി എംഎം മണി പറഞ്ഞു. അതിരപ്പിള്ളി വിഷയവുമായി ബന്ധപ്പെട്ട് സിപിഐ രൂക്ഷ വിമർശനങ്ങൾ സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.

അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വ്യവസായ മന്ത്രി എസി മൊയ്തീന്‍. സമയവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നും പാരിസ്ഥിതിക അനുമതിയുടെ കാലാവധി തീരുന്നത് സംബന്ധിച്ച് ആശങ്ക വേണ്ടെന്നും മൊയ്തീന്‍ പറഞ്ഞിരുന്നു. എല്ലാവരും യോജിച്ച് പ്രവര്‍ത്തിച്ചാല്‍ അതിരപ്പള്ളി ജലവൈദ്യുതി പദ്ധതി നടപ്പിലാക്കുമെന്ന് വൈദ്യൂതി മന്ത്രി എംഎം മണിയും നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

English summary
Minister MM Mani about Athirappilli Project
Please Wait while comments are loading...