കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപി ഓഫീസിലേക്ക് നുഴഞ്ഞ് കയറാനാണ് മഹിജ ശ്രമിച്ചത്, ബിജെപിയുടെ ചട്ടുകമായി! വിമർശിച്ച് എംഎം മണി

0 ലക്ഷം രൂപ നല്‍കി, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചു, സുപ്രീംകോടതിയില്‍ അടക്കം കേസുമായി സര്‍ക്കാര്‍ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

  • By മരിയ
Google Oneindia Malayalam News

കണ്ണൂര്‍: ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും എതിരെ നടന്ന പോലീസ് നടപടിയെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി എം എം മണി. ജിഷ്ണുവിന്റെ അമ്മ മഹിജയെ കോണ്‍ഗ്രസും ബിജെപിയും ആയുധമാക്കിയിരിയ്ക്കുകയാണെന്ന് എം എം മണി വിമര്‍ശിച്ചു.

MM mani

പോലീസിന് വീഴ്ച പറ്റിയിട്ടില്ല. ഡിജിപി ഓഫീസിന് മുന്നില്‍ തടിച്ച കൂടിയവരെ അറസ്റ്റ് ചെയ്തു എന്നത് സ്വാഭാവിക നടപടി ക്രമമാണ്. അവരോട് സഹാനുഭൂതി ഉണ്ടെന്നും എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.

Mahija

ജിഷണുവിന്റെ കുടുംബത്തിനായി എല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. 10 ലക്ഷം രൂപ നല്‍കി, ആവശ്യപ്പെട്ട വക്കീലിനെ നിയമിച്ചു, സുപ്രീംകോടതിയില്‍ അടക്കം കേസുമായി സര്‍ക്കാര്‍ പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.മഹിജയെ കാണാന്‍ മുഖ്യമന്ത്രി ചെല്ലാനിരുന്നതാണ്, എന്നാല്‍ പ്രതികളെ മുഴുവന്‍ പിടിച്ചിട്ട് ചെന്നാല്‍ മതിയെന്നായിരുന്നു അവരുടെ പ്രതികരണം. ഡിജിപി ഓഫീസിലേക്ക് നുഴഞ്ഞു കയറി കുഴപ്പം ഉണ്ടാക്കുകയല്ലെ അവര്‍ ചെയ്തത് എന്നും എം എം മണി ചോദിച്ചു.

English summary
Minister MM Mani against Jishnu Pranoy's Mother Mahija.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X