മണിയാശാന്‍ വീണ്ടും വെട്ടില്‍... ഇത്തവണ കുരുക്കിയത് ആ ചിത്രം, എന്നാലും കുറച്ചു കടന്നുപോയി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: വിവാദങ്ങളുടെ കൂട്ടുകാരനായ വൈദ്യുതി മന്ത്രി എംഎം മണി വീണ്ടും വിവാദത്തില്‍. ഇത്തവണ ഒരു ഫോട്ടോയാണ് മണിയാശാന് നാണക്കേടായത്. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ എന്ന പേരില്‍ മണിയുടെ ഓഫീസ് സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ട ചിത്രമാണ് വിവാദത്തിലായത്. ദക്ഷിണ കൊറിയിലെ സോളാര്‍ പാനലിന്റെ
ചിത്രമാണ് ഇതോടൊപ്പം നല്‍കിയത് എന്നതാണ് രസകരം. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് വയനാട്ടിലെ ബാണാസുര സാഗര്‍ റിസര്‍വോയറിലെന്ന് മണി പിന്നീട് ട്വീറ്റും ചെയ്തു.

ഇനിയില്ല എല്‍ ക്ലാസിക്കോ? ബാഴ്‌സയില്ലാത്ത സ്പാനിഷ് ലീഗ്... ദേശീയ ടീം തകരും!!

ദിലീപ് രക്ഷപ്പെടും? കാരണം മഞ്ജു വാര്യര്‍!! കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്...

1

കേരളം ഒരിക്കല്‍ക്കൂടി ഇന്ത്യക്കു വഴികാട്ടുന്നു, രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ നിലയം വയനാട്ടില്‍ എന്ന ഹാഷ് ടാഗോടെയാണ് മണിയാശാന്‍ ഇതു പ്രചരിപ്പിച്ചത്. ഈ ചിത്രത്തില്‍ അസ്വാഭാവികത കണ്ട ചിലരാണ് പിന്നീട് ഇതേക്കുറിച്ച് പരിശോധിച്ചത്. തുടര്‍ന്നാണ് ഇതു കൊറിയയിലെ സോളാര്‍ പ്ലാന്റിന്റെ ചിത്രമാണെന്ന് തെളിഞ്ഞത്. ഇതു വിവാദമായതോടെ നേരത്തേ ഉപയോഗിച്ച ചിത്രം പ്രതീകാത്മക ചിത്രം മാത്രമാണെന്ന് തിരുത്തല്‍ നല്‍കുകയും ചെയ്തു.

2

കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള വയനാട്ടിലെ സോളാര്‍ പ്ലാന്റില്‍ നിന്നും വര്‍ഷം തോറും 7.5 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. നവബംര്‍ പകുതിയോടെ ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം നടക്കുമെന്നാണ് വിവരം.

English summary
Minister M M Mani in new controversy

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്