'ആരുടെ വണ്ടിയാണ്,വണ്ടിക്ക് കടലാസ്സുണ്ടോ എന്നൊന്നും പരിശോധിച്ച് കയറാൻ കഴിയില്ല': മന്ത്രി റിയാസ്
കോഴിക്കോട്: റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് കരാറുകാരന്റെ വാഹനത്തിൽ കയറിയ സംഭവത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വണ്ടിയുടെ ആർ സി ബുക്ക് പരിശോധിക്കേണ്ടത് മന്ത്രിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
പരേഡിൽ ഉപയോഗിക്കുന്ന വാഹനത്തിൽ മന്ത്രിയുടെ റോൾ എന്താണെന്നും അദ്ദേഹം ചോദിച്ചു. അതൊരു അധോലോക രാജാവിന്റെ വണ്ടി ആയാൽ പോലും മന്ത്രിയുടെ ഉത്തരവാദിത്തം ആവുന്നത് എങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. എല്ലാ നടപടികളും പാലിച്ചിട്ടുണ്ടെന്നാണ് കളക്ടർ മറുപടി തന്നതെന്നും ചോര കുടിക്കാനുള്ള ചിലരുടെ ആഗ്രഹമാണ് വിവാദത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

PC: Screegrab From Video Shared By Muhammed Riyas/ FB
റിപ്പബ്ലിക്ക് ദിന പരേഡായാലും സ്വാതന്ത്ര്യദിന പരേഡായാലും പങ്കെടുക്കുന്ന മന്ത്രിമാർ എത്ര് സമയത്ത് പുറപ്പെടണം എത്ര സമയത്ത് എത്തണം എന്നതിന് കൃത്യമായ നിശ്ചിയിക്കപ്പെട്ട സമയമുണ്ട് അത് പ്രകാരമാണ് എത്തിയത്. അങ്ങനെ വരുമ്പോൾ പതാക ഉയർത്തിക്കഴിയുമ്പോൾ ഒരു വാഹനം ഉണ്ടാവുമല്ലോ. അതിന്റെ ആർ സി ബുക്ക് പരിശോധിക്കാൻ എന്തായാലും മന്ത്രിക്ക് ഉത്തരവാദിത്തം ഇല്ല,
എങ്ങനെയുള്ള വണ്ടിയാണ്, എന്ത് വണ്ടിയാണ്. ആരുടെ വണ്ടിയാണ്, അയാളുടെ പേരെന്താണ്, ആ വണ്ടിക്ക് കടലാസ്സുണ്ടോ എന്നൊന്നും പരിശോധിച്ച് ഒരു മന്ത്രിക്ക് അതിൽ കയറാൻ കഴിയില്ല. അതൊക്കെ ജില്ലാ ഭരണ കൂടവും പോലീസൊക്കെ ചെയ്ത് ചെയ്യേണ്ട കാര്യമാണ്, മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് വെസ്റ്റ് ഹില്ലിസെ വിക്രം മൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിന പരേഡിൽ മന്ത്രി മുഹമ്മദ് റിയാസിന് അഭിവാദ്യം സ്വീകരിക്കാനായാണ് പോലീസ് കരാറുകാരന്റെ വാഹനം ഏർപ്പെടുത്തിയത്. മാവർ സ്വേദശി വിപിൻ ദാസിന്റെ ഉടമസ്ഥതയിലുള്ള കൈരളി കൺസ്ട്രഷൻ എന്ന് പേര് എഴുതിയ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.
സാധാരണ നിലയിൽ പോലീസിന്റെ തുറന്ന ജീപ്പിലാണ് റിപ്പബ്ലിക് ദിനത്തിൽ പരേഡിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കാനായി ഉപയോഗിക്കാറുള്ളക്. എ ആർ ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡിനാണ് ഇതിന്റെ ചുമതല. കോഴിക്കോട് തുറന്ന ജീപ്പ് ഇല്ലാത്തതിനാലാണ് സ്വാകാര്യ വാഹനം ഉപയോഗിക്കേണ്ടി വന്നതെന്ന് സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.












Click it and Unblock the Notifications