മുരളീധരൻ 'കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി'; വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. 'കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ് മന്ത്രി'യെ പോലെയാണ് മുരളീധരൻ പെരുമാറുന്നതെന്നും അത്തരത്തിലൊരു വകുപ്പ് തന്നെ കേന്ദ്രസർക്കാരിന് കീഴിലുണ്ടോയെന്ന് സംശയമുണ്ടെന്നും റിയാസ് പരിഹസിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'കേരള സംസ്ഥാന വികസനമുടക്കി വകുപ്പ് എന്നൊരു പുതിയ വകുപ്പ് കേന്ദ്രസർക്കാരിന് കീഴിലുണ്ടോയെന്ന് സംശയമുണ്ട്. അങ്ങനെയാണ് വി മുരളീധരന്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഉള്ള രണ്ട് വര്‍ഷത്തെ മുരളീധരന്റെ പ്രസ്താവനകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാകും. കേരളത്തിന്റെ വികസനം മുടക്കുവാനും സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള ഏതെങ്കിലും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളില്‍ സന്തോഷം രേഖപ്പെടുത്തുന്ന തരത്തിലുമുള്ള പ്രസ്താവനകളാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

സില്‍വര്‍ ലൈനിനെതിരെ പരസ്യമായി അദ്ദേഹം പ്രതികരിക്കുന്നത് നമ്മള്‍ കണ്ടു. കേരളത്തിൽ ജനിച്ചു വളര്‍ന്ന മലയാളിയാണ് അദ്ദേഹം. ഇവിടുത്തെ ജനസാന്ദ്രതയെ കുറിച്ചും വാഹന പെരുപ്പത്തെകുറിച്ചും ഗതാഗതക്കുരുക്കിനെ കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാം. എന്നാലും അദ്ദേഹം സില്‍വര്‍ ലൈനിനെതിരെ പരസ്യമായി നിലപാട് സ്വീകരിച്ച് തുടർച്ചയായി പ്രതികരിച്ചു.
ദേശീയപാത വികസനം മുടക്കാന്‍ അദ്ദേഹം ശ്രമം നടത്തി. ദേശീയപാതാ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സർക്കാർ പണം മുടക്കിയത് കേരളത്തിലാണ്,5,600 കോടി രൂപ.എന്നാല്‍ അത് അങ്ങനെയല്ല എന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ അദ്ദേഹം നടത്തി. അത് അങ്ങനെയല്ലെന്ന് കേരളത്തിലെ ജനം തിരിച്ചറിഞ്ഞു. ദേശീയപാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ എന്തുകൊണ്ട് അദ്ദേഹം പരസ്യമായി അഭിനന്ദിക്കുന്നില്ല എന്ന് ചോദിക്കുന്നില്ല. പക്ഷേ എന്തിനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാദങ്ങള്‍ സ്വീകരിക്കുന്നത്.
ഇന്ത്യയില്‍ 65 ലക്ഷത്തിലധികം ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക സംസ്ഥാനം കേരളമാണ്. ആ പെന്‍ഷന്‍ തുക കേന്ദ്രഫണ്ട് ആണെന്ന് പറഞ്ഞ് തെറ്റിധരിപ്പിക്കാൻ നോക്കി. നാല്‍പതിനായിരം കോടി രൂപ കേന്ദ്ര ബജറ്റില്‍ വെട്ടിക്കുറച്ചപ്പോള്‍ അദ്ദേഹം ആഹ്ലാദ നൃത്തമാടി. ഇപ്പോള്‍ വീണ്ടും 8,000 കോടി വെട്ടിക്കുറച്ചു. ഈ വെട്ടിക്കുറച്ചത് കേരളത്തിലെ ജനങ്ങള്‍ക്ക് നേരെയുള്ള വെട്ടല്‍ ആണ്. കേരളത്തിലെ ജനങ്ങള്‍ നേരിടാന്‍ പോകുന്ന പ്രയാസത്തെ മനസ്സിലാക്കി അതിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം അതിലും സന്തോഷം പ്രകടിപ്പിക്കുകയാണ് അദ്ദേഹം. അതുകൊണ്ടുതന്നെയാണ് അദ്ദേഹം കേരള സംസ്ഥാന വികസനം മുടക്കല്‍ വകുപ്പ് മന്ത്രി എന്ന നിലയിലാണ് അറിയപ്പെടേണ്ടത്', റിയാസ് പറഞ്ഞു.












Click it and Unblock the Notifications