കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡ് നവീകരണത്തില്‍ വീഴ്ച; വടിയെടുത്ത് മന്ത്രി റിയാസ്, കരാറുകാരെ പുറത്താക്കി

Google Oneindia Malayalam News

തിരുവനന്തപുരം: ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് കരാറുകാരനെ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ ടെര്‍മിനേറ്റ് ചെയ്‌തെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡുമായി ബന്ധപ്പെട്ട പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി. പത്ത് വര്‍ഷത്തോളമായി ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്‍. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേര്‍ ഈ റോഡിന്റെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

2021 മേയ് മാസത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തി. 19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ നാളിതുവരെ 6 കിലോമീറ്റര്‍ ബിഎം പ്രവൃത്തി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു.

riyas

പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോള്‍ 'റിസ്‌ക് ആന്‍ഡ് കോസ്റ്റ്' വ്യവസ്ഥ പ്രകാരം കരാര്‍ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്‌ക് ആന്‍ഡ് കോസ്റ്റ് ടെര്‍മിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വല്‍ പ്രകാരമുളള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Minister PA Muhammad Riyas Says Eratupetta-Wagamon Road contractor terminated at risk and cost
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X