കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖേദപ്രകടനം തച്ചങ്കരിയെ രക്ഷപ്പെടുത്തില്ല; മുഖ്യമന്ത്രി തീരുമാനിക്കും, തച്ചങ്കരി ഔട്ട് ...?

  • By Vishnu
Google Oneindia Malayalam News

തിരുവനന്തപുരം: വകുപ്പ് മന്ത്രിയോട് ഉടക്കി താരമാവാന്‍ ശ്രമിച്ച ഗതാഗത കമ്മീഷ്ണര്‍ ടോമിന്‍ ജെ തച്ചങ്കരിക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി. മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുത്ത പൊതുപരിപാടിയില്‍ച്ച് ജന്മദിന വിവാദത്തില്‍ പരസ്യമായി ഖേദം പ്രകടിപ്പിച്ചെങ്കിലും തച്ചങ്കരി രക്ഷപ്പെടില്ലെന്നുറപ്പായി. ഗതാഗത കമ്മീഷ്ണര്‍ സ്ഥാനത്ത് നിന്ന് തച്ചങ്കരിയ നീക്കണമെന്ന് എകെ ശശീന്ദ്രന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ഗതാഗതമന്ത്രിയുമായി ഉടക്കുകും ചെയ്തിരുന്നു തച്ചങ്കരി. ഹെല്‍മ്മറ്റില്ലാത്തവര്‍ക്ക് പെട്രോളില്ല നിയമമടക്കം ഗതാഗത വകുപ്പിലെ പരിഷ്‌കാങ്ങളൊന്നും മന്ത്രി അറിയുന്നില്ലെന്ന് വ്യാപകമായ പരാതിയുയര്‍ന്നു. ജനങ്ങളെ ബാധിക്കുന്ന വിഷയം പോലും മന്ത്രിയോട് ആലോചിക്കാതെ കമ്മീഷ്ണര്‍ നടപ്പാക്കിയതോടെയാണ് ഇരുവരും തമ്മില്‍ ഉടക്കിയത്.

Tomin J Thachankary

കോഴിക്കോട് നടന്ന ചടങ്ങില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനുളള വേദിയില്‍ വെച്ച് തച്ചങ്കരി ഹാപ്പി ബര്‍ത്ത്‌ഡേ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. ആര്‍ടി ഓഫിസുകളില്‍ മധുരം വിതരണം ചെയ്യാന്‍ ഉത്തരവിട്ടത് നല്ല ഉദ്ദേശത്തിലാണ്. എന്നാല്‍ അത് കേരളത്തിന്റെ മണ്ണില്‍ ഏറ്റില്ല. താന്‍ പുതുമകള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നയാളാണ്. എന്നാല്‍ ഇത് തെറ്റിദ്ധരിക്കപ്പെട്ടു. തന്റെ നടപടി തെറ്റായ സന്ദേശം നല്‍കിയെന്ന് ഗതാഗതമന്ത്രിയും മുഖ്യമന്ത്രിയും സൂചിപ്പിച്ചിരുന്നുവെന്നും തച്ചങ്കരി വ്യക്തമാക്കി.

Read Also: 'കാള്‍മി പ്ലീസ്' കണ്ട് ലഡുപൊട്ടി; ഫോണെടുത്ത ഡിജിപിക്ക് ചീത്തവിളി !!!

അതേസമയം തച്ചങ്കരിയുടെ പ്രസംഗം നടക്കുന്നതിനിടെ ഗതാഗതമന്ത്രി വേദി വിട്ടിറങ്ങുകയും ചെയ്തു. ചടങ്ങിലെ ഉദ്ഘാടന പ്രസംഗത്തില്‍ ഗതാഗതമന്ത്രി ഹെല്‍മറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന തച്ചങ്കരിയുടെ ഉത്തരവിനെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ചിരുന്നു. അധികാരം ഉപയോഗിച്ചും ജനങ്ങളോട് ഏറ്റുമുട്ടിയുമല്ല ഇത്തരം നിയമങ്ങള്‍ നടപ്പാക്കേണ്ടത്. ജനകീയ പങ്കാളിത്തത്തോടെ നിയമങ്ങള്‍ നടപ്പാക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യമെന്നും മന്ത്രി ശശീന്ദ്രന്‍ പരസ്യമായി തച്ചങ്കരിയെ എതിര്‍ത്തു. ഇതിന് പിന്നാലെയാണ് തച്ചങ്കരിയെ മാറ്റണമെന്ന് മന്ത്രി പിണറായിയോട് ആവശ്യപ്പെട്ടത്.

Read Also: രഹസ്യ സംഭാഷണം പുറത്ത് വിടാതിരിക്കാന്‍ രണ്ട് കോടി; കേന്ദ്രമന്ത്രി വികെ സിങ്ങിന്റെ ഭാര്യ പറഞ്ഞതെന്ത്?

എന്‍സിപി നേതൃത്വവും തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. വിവാദങ്ങള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ നിറംകെടുത്തും. ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്‍മാരുമായി മുന്നോട്ട് പോകാനാവില്ലെന്ന് മന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
A K Saseendran has requested Chief Minister Pinarayi Vijayan to remove Tomin Thachankary citing lack of co-ordination between them in taking crucial decisions .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X