നിങ്ങൾ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല, കെഎം മാണിയെ കുറിച്ച് കേരളത്തിന് ബോധ്യമുണ്ട്: മന്ത്രി റോഷി അഗസ്റ്റിൻ
കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ എം മാണിയെ കുറിച്ച് കേരള ത്തിനും പൊതുസമൂഹത്തിനും ബോധ്യമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കെഎം മാണി അഴിമതിക്കാരനാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് റോഷി അഗസ്റ്റിന്റെ പ്രതികരണം. ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം വ്യക്തമാക്കും. നിങ്ങള്‍ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് രോഷത്തോടെ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ച നിലപാട് കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ നിലകൊള്ളുന്ന ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത് ശരിക്കും കേരള കോണ്‍ഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്. കെ എം മാണി അഴിമതിക്കാരനായതുകൊണ്ടാണ് നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാര്‍ വാദിച്ചത്.

മലയാളികളുടെ 'കണ്ണ് തള്ളിയ' ചില വൈറല്‍ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍
Recommended Video
അതേസമയം, സുപ്രീം കോടതിയില്‍ കെഎം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്നാണ് എല്‍ഡിഎഫ് കണ്‍വീനറും സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ വിജയരാഘവന്‍ പറയുന്നത്. വ്യക്തിപരമായി യുഡിഎഫ് അഴിമതി നടത്തിയിട്ടില്ലെന്നും യുഡിഎഫിന്റെ അഴിമതിക്കെതിരായിരുന്നു സമരം എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരെയാണ് കോടതിയില്‍ പറഞ്ഞത്, ബാക്കിയെല്ലാം മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതാണെന്നുമാണ് വിജയരാഘവന്‍ വ്യക്തമാക്കുന്നത്. അതേസമയം, ജോസ് കെ മാണി ഇനിയും ഇടതുമുന്നണിയില്‍ തുടരണമോ എന്നതടക്കമുള്ള ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തിയിരുന്നു.
സാരിയില്‍ അതിസുന്ദരിയായി നവ്യ നായര്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications