Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ, വിശ്വാസികളോട് മാപ്പ് പറഞ്ഞിട്ട് പോരെ പ്രഹസനം'; വി മുരളീധരൻ

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ മണ്ഡലമായ തലശേരിയിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ 64 ലക്ഷം രൂപ അനുവദിച്ച സർക്കാർ നടപടിയിയിൽ പ്രതികരിച്ച് മന്ത്രി വി മുരളീധരൻ. ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം എന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ നിൽക്കുമ്പോഴാണ് സി പി എമ്മിന്റെ കുളം കലക്കൽ രാഷ്ട്രീയമെന്നും മുരളീധരൻ പോസ്റ്റിൽ പറഞ്ഞു. മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ

"സ്പീക്കർ എ.എൻ ഷംസീറിന്റെ മണ്ഡത്തിലെ ഗണപതി ക്ഷേത്രത്തിന്റെ കുളം നവീകരിക്കാൻ ഭരണാനുമതി" " മിത്തിനെ മുത്താക്കാൻ " എന്തിന് ലക്ഷങ്ങൾ ഷംസീറേ ?! ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ ഈ പ്രഹസനം? ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ, ഹൈന്ദവ ആചാരങ്ങളെയും, വിശ്വാസങ്ങളെയും ചവിട്ടി മെതിയ്ക്കും. വിശ്വാസികൾ ശബ്ദമുയർത്തിയാൽ കേസെടുക്കും. സമുദായ സംഘടനകളടക്കം ഹൈന്ദവ സമൂഹം ഒരു തിരുത്ത് ആവശ്യപ്പെട്ട് തെരുവിൽ ഉണ്ട്. കുളം കലക്കുന്ന സമീപനവും, അവസരവാദ നാടകവും സിപിഎം ആദ്യം അവസാനിപ്പിക്കട്ടെ' ,മുരളീധരന്റെ പോസ്റ്റിൽ പറയുന്നു.

 vmurali-

മിത്ത് വിവാദത്തിൽ ഷംസീർ മാപ്പ് പറഞ്ഞില്ലെങ്കിൽ അദ്ദേഹത്തെ വർഗീയവാദിയായി കേരളത്തിലെ ജനം വിലയിരുത്തും എന്ന് കഴിഞ്ഞ ദിവസം വി മുരളീധരൻ പറഞ്ഞിരുന്നു. 'വർഗീയവാദമാണ് സ്പീക്കറുടെ ഉള്ളിലുള്ളത്. അതുകൊണ്ടാണ് അദ്ദേഹം പറ്റിയ തെറ്റ് ഏറ്റുപറയാൻ പോലും തയ്യാറാക്കാത്തത്. ഇന്നലെ ശിവഗിരി മഠം സ്പീക്കർ മാപ്പ് പറണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എൻ എസ് എസ് ആവശ്യപ്പെട്ടു. കേരളത്തിലെ ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് , വിശ്വാസങ്ങളെ അവഹേളിച്ച് കൊണ്ട് ഞാൻ ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ മുന്നോട്ട് പോകുകയെന്നത് കേരളത്തിലെ വിശ്വാസി സമൂഹത്തിനെ മുഴുവൻ അധിക്ഷേപിക്കുന്നതിന് തുല്യമാണ്', എന്നും ഷംസീർ പറഞ്ഞിരുന്നു.

അതേസമയം തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നായ കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രത്തിനാണ് സർക്കാർ ഫണ്ട് അനുവദിച്ചത്. ഇത് സംബന്ധിച്ചുള്ള സ്പീക്കറുടെ കുറിപ്പ് ഇങ്ങനെ'ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും'.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+