Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗവർണർക്ക് അഹങ്കാരം, കേരളം തലകുനിക്കില്ല; വിമർശിച്ച് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ​ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് അഹങ്കാരമെന്ന് മന്ത്രി വി ശിവൻ കുട്ടി. ​ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ലെന്നും അ​ദ്ദേഹം പറഞ്ഞു. ഒരു സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തകർക്കാൻ ശ്രമിക്കുന്ന ആളൊട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നും മന്ത്രി ചോദിച്ചു.

പ്രശസ്ത ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ​ഗുണ എന്ന് വിളിച്ചാണ് ​ഗവർണർ അധിക്ഷേപിച്ചതെന്ന് മന്ത്രി പറഞ്ഞു. സുപ്രീം കോടതി മുൻ ജഡ്ജി രോഹിൻടൻ നരിമാനും അദ്ദേഹത്തിന്റെ അച്ഛൻ ഫാലി എസ് നരിമാനുമെതിരെ ​ഗവർണർ അധിക്ഷേപം ചൊരിഞ്ഞത് നാം കണ്ടു.

കേരളത്തിന്റെ മുഖ്യമന്ത്രിയോട് കൈക്കൊള്ളുന്ന സമീപനം കണ്ടാൽ ഏതെങ്കിലും ഒരു മലയാളിക്ക് ​ഗവർണറോട് മിണ്ടാൻ കഴിയുമോ എന്നും ശിവൻ കുട്ടി ചോദിച്ചു. ​ഗവർണറുടെ കുറേ നാളുകളായുള്ള സമീപനങ്ങളെ പാടെ മറന്നു കൊണ്ട് ​ഗവർണറോട് ഇടപഴകാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ‌

റിപ്പബ്ലിക്ക് ദിനം പ്രസം​ഗത്തിൽ കേന്ദ്ര സർക്കാരിനെ പുകഴ്ത്താൻ മാത്രമാണ് ​ഗവർണർ കൂടുതൽ സമയം ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ നേട്ടങ്ങളെ കുറിച്ച് വളരെ കുറച്ചാണ് ​ഗവർണർ പറഞ്ഞത്. രാജ്ഭവൻ പ്രവർത്തിക്കുന്നത് ആർ എസ് എസ് നിർദ്ദേശ പ്രകരാമാണ് എന്ന് സംശയടിച്ചാൽ തെറ്റില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.

റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിൽ ​ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് പങ്കെടുത്തുവെങ്കിലും അകൽച്ച പ്രകടമായിരുന്നു. റിപ്പബ്ലിക്ക് ദിനാഘോഷ വേദയിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പറഞ്ഞുമായിരുന്നു ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസം​ഗം.

ഉന്നത വിദ്യാഭ്യാസ രം​ഗത്തെ ബാഹ്യ ഇടപെടലുകൾ മേഖലയെ മലിനമാക്കുന്നു. ബാഹ്യ ഇടപെടലുകൾ ഇല്ലാത്ത സ്വതന്ത്ര്യ സ്ഥാപനങ്ങൾ കേരളത്തിന് വേണമെന്നും ​ഗവർണർ പറഞ്ഞിരുന്നു. കേരളം ആരോ​ഗ്യകരമായ ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കണം. വിയോജിപ്പുകൾ ആക്രമണങ്ങളിലേക്ക് പോകുന്നത് ജനാധിപത്യത്തെ വഞ്ചിക്കലാണ്.

അധികാരത്തിനായുള്ള മത്സരങ്ങൾ ഭരണ നിർവഹണത്തെ ബാധിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്താണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുന്നതെങ്കിലും ഇരുവരും മുഖത്ത് നോക്കിയില്ല. ഇന്നലെ നിയമസഭയിലും ഇരുവരും മിണ്ടിയില്ല.

അതേ സമയം നയ പ്രഖ്യാന പ്രസം​ഗം മുഴുവൻ വായിക്കാതെ നിയമസഭയിൽ നിന്ന് മടങ്ങിയ ​ഗവർണറിന്റെ നടപടിയെ സി പി എം സംസ്ഥാന സെക്രട്ടറി എം ​ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു. ​ഗവർണറുടേത് നിലവിട്ടനിലയാണെന്ന് അദ്ദേഹം ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+