Get Updates
Get notified of breaking news, exclusive insights, and must-see stories!

'മനുഷ്യ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം'; ആതിരയെ അഭിനന്ദിച്ച് വീണ ജോര്‍ജ്

മലപ്പുറം: റോഡരികില്‍ തെരുവ് പാട്ടുപാടി ക്ഷീണിച്ച ഒരു ഉമ്മയെ സഹായിക്കാന്‍ ഓടിയെത്തിയ നിലമ്പൂരിലെ പത്താം ക്ലാസുകാരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലപ്പുറം നിലമ്പൂരിലെ പോത്തുകല്ലിലായിരുന്നു സംഭവം. സ്‌കൂള്‍ തുറക്കുന്നത് മുന്നോടിയായുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി സാധനം വാങ്ങാനായി ടൗണിലേക്ക് എത്തിയ ആതിര എന്ന വിദ്യാര്‍ത്ഥിയാണ് റോഡരികില്‍ ക്ഷീണിച്ച ഉമ്മയെ സഹായിക്കാന്‍ എത്തിയത്.

വീഡിയോ വൈറലായതോടെ നിരവധി പേരാണ് ആതിരയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ ആതിരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആതിരയുടെ ദൃശ്യങ്ങള്‍ ആരുടെയും ഹൃദയത്തെ തൊടുന്നതാണ്. കേരളത്തിലെ മനുഷ്യ സ്നേഹത്തിന്റെയും മതേതരത്വത്തിന്റെയും വറ്റാത്ത മുഖം കാണിച്ചു തന്നതിന് ആതിരയ്ക്ക് മന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു.

veena george

ഇതിനിടെ തനിക്ക് ആരാകണമെന്ന ആഗ്രഹവും ആതിര മന്ത്രിയോട് പങ്കുവച്ചു. തനിക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാണ് ഇഷ്ടം എന്ന് ആതിര മന്ത്രിയോട് പറഞ്ഞു. സ്‌കൂള്‍ തുറക്കും മുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ അച്ഛനൊപ്പം രാത്രിയില്‍ ടൗണിലെത്തിയപ്പോഴാണ് പാട്ടുപാടി തളര്‍ന്ന കുടുംബത്തെ ആതിര കണ്ടത്. കാഴ്ചയില്ലാത്ത ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം ഒരു ഉമ്മ തൊണ്ടയിടറി പാടുന്നത് കേട്ട് ഓടിയെത്തിയ ആതിര അവരോട് വിശ്രമിക്കാന്‍ പറഞ്ഞ് മൈക്ക് ഏറ്റ് വാങ്ങുകയായിരുന്നു.

ഏറെ നേരമായി പാടിക്കൊണ്ടിരുന്ന സ്ത്രീയുടെ പാട്ടിലെ ഇടര്‍ച്ചയാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആതിരയുടെ മനസിനെ തൊട്ടുണര്‍ത്തിയത്. ഉടന്‍ തന്നെ റോഡ് കടന്ന് യുവതിയുടെ കയ്യില്‍ നിന്ന് മൈക്ക് എടുത്ത് പാടുകയായിരുന്നു. തെരുവുഗായകരില്‍ നിന്ന് പെട്ടെന്നുണ്ടായ ശബ്ദ വ്യത്യാസം ആളുകള്‍ ശ്രദ്ധിക്കാനും തുടങ്ങി. ഇതോടെ കുടുംബത്തെ സഹായിക്കാന്‍ നിരവധി പേര്‍ രംഗത്തെത്തി.

'ലാ ഇലാഹ ഇല്ലള്ളാഹു, താലോലം താലോലം' തുടങ്ങിയ ആതിരയുടെ മനോഹരമായ ഗാനങ്ങളും സഹജീവി സ്നേഹവും അവിടെ കൂടി നിന്നവരുടെയെല്ലാം കണ്ണും ഹൃദയവും നിറച്ചു. മലപ്പുറം പോത്തുകല്ല് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആതിര കെ. അനീഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+