കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രിമാരുടെയും ബന്ധുക്കളുടെയും ഇടപാടുകള്‍ ഓഡിറ്റിന് വിധേയമാക്കണം: ജസ്റ്റിസ് ആര്‍ ബസന്ത്‌

Google Oneindia Malayalam News

കോഴിക്കോട്: മന്ത്രിമാരുടേയും അവരുടെ ബന്ധുക്കളുടെയും ഇടപാടുകളുടെ അക്കൗണ്ടുകൾ സൂക്ഷിക്കണമെന്നും അത് ഓഡിറ്റിനു വിധേയമാക്കണമെന്നും റിട്ട ജസ്റ്റിസ് ആർ ബസന്ത് പറഞ്ഞു. ഗവ ലോ കോളേജിൽ ആർടിഐ ഫെഡറേഷനും ക്ലിജിയോയുമായി ചേർന്ന് സംഘടിപ്പിച്ച വിവരാവകാശ നിയമം സംബന്ധിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലയാളി പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സൗജന്യ ബാഗേജ് ഓഫറുമായി എമിറേറ്റ്‌സ്
മന്ത്രിമാരുടെയും രാഷ്ട്രീയക്കാരുടെയും അവരുടെ ബന്ധുക്കളുടെയും ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം. അഴിമതി തുടച്ചു നീക്കാനുള്ള ഫലപ്രദമായ മാർഗമാണ് വിവരാവകാശ നിയമം. ജനാധിപത്യത്തിൽ ജന ങ്ങൾക്കാണ് പരമാധികാരം. ജനങ്ങളുടെ അറിയാനുള്ള അവകാശം വളരെപ്രധാനമാണ്. വിവരത്തിൽ നിന്നാണ് ജ്ഞാനവും വിവേകവുമുണ്ടാകുന്നത്. വിവരം ലഭിച്ച് ഉൽബുദ്ധരാകുന്ന വോട്ടർമാർ ശരിയായ ഭരണാധികാരികളെ തെരഞ്ഞെടുക്കും. കേശവാനന്ദ ഭാരതി കേസിനും മേനക ഗാന്ധി കേസിനും ശേഷം നിയമ രംഗത്തുണ്ടായ സുപ്രധാന മുന്നേറ്റമാണ് വിവരാവകാശ നിയമം - ജ: ബസന്ത് ചൂണ്ടിക്കാട്ടി.

basant-


അറിയാനുള്ള അവകാശം ഫലപ്രദമായി വിനിയോഗിക്കാൻ ജനങൾ മുന്നോട്ടു വന്നാൽ സർക്കാർ സംവിധാനങ്ങളെ നിരീക്ഷണ കാമറകൾക്കു മുന്നിൽ എന്നപോലെ ഭയപ്പെടുത്തി നിർത്താൻ പറ്റുമെന്ന് പ്രമുഖ വിവരാവകാശ പ്രവർത്തകൻ അഡ്വ ഡിബി ബിനു പറഞ്ഞു. ആർ.ടി.ഐ ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി പത്മ ൻ കോഴൂർ, അഡ്വരാജീവ് സംസാരിച്ചു. റിട്ട ജഡ്ജ് അഡ്വ.കെവി സച്ചിദാനന്ദൻ മോഡറേറ്റായിരുന്നു. ഡോ സി തിലകാനന്ദൻ സ്വാഗതവും എ കെ ശ്രീജൻ നന്ദിയും പറഞ്ഞു.

ശ്രീദേവിക്ക് വേണ്ടി ഓടിയവർ സാധാരണക്കാർക്ക് വേണ്ടിയും ഓടുമോ? മാധ്യമപ്രവർത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്!ശ്രീദേവിക്ക് വേണ്ടി ഓടിയവർ സാധാരണക്കാർക്ക് വേണ്ടിയും ഓടുമോ? മാധ്യമപ്രവർത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്!

സൈക്കോ ശങ്കറിന്റെ കുറ്റകൃത്യ ചരിത്രം ഞെട്ടിക്കുന്നത്! പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന മാനസികരോഗിസൈക്കോ ശങ്കറിന്റെ കുറ്റകൃത്യ ചരിത്രം ഞെട്ടിക്കുന്നത്! പീഡിപ്പിച്ച ശേഷം കുത്തിക്കൊല്ലുന്ന മാനസികരോഗി

English summary
ministers and their relatives accounts are should comes under RTI act says Jutice R Basanth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X