കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുരളീധരന് വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലീൻ ചിറ്റ്; പിൻമാറാതെ സലീം മടവൂർ... ഇനി സിവിസിയ്ക് മുന്നിൽ

Google Oneindia Malayalam News

ദില്ലി/കോഴിക്കോട്: കേന്ദ്ര മന്ത്രി വി മുരളീധരനെതിരെ പ്രോട്ടോകോള്‍ ലംഘനം ആരോപിച്ച് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം അവസാനിച്ചു. വി മുരളീധരന്‍ പ്രോട്ടോകള്‍ ലംഘനം നടത്തിയിട്ടില്ല എന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണ്ടെത്തല്‍.

വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?വി മുരളീധരനെ തള്ളി എന്‍ഐഎ കോടതി! അത് ഡിപ്ലോമാറ്റിക് ബാഗേജ് തന്നെയെന്ന്... ഇനി മുരളി മാറ്റിപ്പറയുമോ?

സ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യുംസ്മിത മേനോന്‍ വിവാദം: മുരളീധരന്റെ മന്ത്രിസ്ഥാനത്തിനും വെല്ലുവിളി? കേന്ദ്ര നേതൃത്വം എന്ത് ചെയ്യും

പിആര്‍ കമ്പനി മാനേജരും ഇപ്പോള്‍ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും ആയ സ്മിത മേനോനെ പ്രോട്ടോകോള്‍ ലംഘിച്ച് അബുദാബിയിലെ മന്ത്രിതല സമ്മേളനത്തില്‍ പങ്കെടുപ്പിച്ചു എന്നായിരുന്നു ആരോപണം. എന്തായാലും പരാതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സലീം മടവൂര്‍ വണ്‍ഇന്ത്യയോട് വ്യക്തമാക്കിയത്. വിശദാംശങ്ങള്‍...

പ്രോട്ടോകോള്‍ ലംഘനമില്ലെന്ന്...

പ്രോട്ടോകോള്‍ ലംഘനമില്ലെന്ന്...

വി മുരളീധരന്‍ ഒരു പ്രോട്ടോകോള്‍ ലംഘനവും നടത്തിയിട്ടില്ല എന്നാണ് വിദേശകാര്യ മന്ത്രാലയലം പറയുന്നത്. യുഎഇ എംബസിയിലെ വെല്‍ഫെയര്‍ ഓഫീസര്‍ ആയിരുന്നു അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതോടെ സലീം മടവൂര്‍ അടക്കം നല്‍കിയ എല്ലാ പരാതികളും തള്ളുകയും ചെയ്തു.

സിവിസിയ്ക്ക് പരാതി

സിവിസിയ്ക്ക് പരാതി

വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്ടെത്തലിന്റെ പേരില്‍ പരാതിയില്‍ നിന്ന് പിന്‍മാറില്ലെന്ന് ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ അധ്യക്ഷന്‍ സലീം മടവൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു. കേന്ദ്ര വിജിലന്‍സ് കമ്മീഷന് (സിവിസി) വി മുരളീധരനെതിരെയുള്ള പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ താഴെയുള്ള എംബസി

മന്ത്രിയുടെ താഴെയുള്ള എംബസി

കേന്ദ്ര വിദേശ കാര്യ മന്ത്രിയുടെ കീഴിലുള്ള സ്ഥാപനം ആണ് എംബസി. ആ എംബസിയാണ് ഇപ്പോള്‍ ഫയല്‍ ക്ലോസ് ചെയ്തിരിക്കുന്നത്. മന്ത്രി പറഞ്ഞിട്ട് തെറ്റ് ചെയ്ത എംബസി തന്നെ ഇപ്പോള്‍ ഒരു തെറ്റും സംഭവിച്ചിട്ടില്ല എന്ന് റിപ്പോര്‍ട്ട് കൊടുത്തിരിക്കുകയാണ് എന്നും സലീം മടവൂര്‍ വണ്‍ഇന്ത്യയോട് പറഞ്ഞു.

സ്മിത മേനോന്‍

സ്മിത മേനോന്‍

2019 നവംബറില്‍ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തില്‍ പിആര്‍ കമ്പനി മാനേജര്‍ ആയ സ്മിത മേനോനെ പങ്കെടുപ്പിച്ചു എന്നതായിരുന്നു ആരോപണം. ഇന്ത്യയില്‍ നിന്നുള്ള സംഘത്തില്‍ സ്മിത മേനോന്‍ അംഗമായിരുന്നില്ല എന്നും വിവരാവകാശ രേഖയുടെ അടിസ്ഥാനത്തില്‍ സലീം മടവൂര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു.

വിശദീകരണം

വിശദീകരണം

തന്റെ അനുവാദത്തോടെയല്ല സ്മിത മേനോന്‍ പരിപാടിയില്‍ പങ്കെടുത്തത് എന്നായിരുന്നു വി മുരളീധരന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ വി മുരളീധരന്റെ അനുമതിയോടെയാണ് താന്‍ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് എന്ന് സ്മിത മേനോന്‍ തന്നെ പിന്നീട് വ്യക്തമാക്കി. ഇതോടെ മന്ത്രിയും നിലപാട് മാറ്റുകയായിരുന്നു.

 മഹിള മോര്‍ച്ച

മഹിള മോര്‍ച്ച

അബുദാബിയിലെ പരിപാടിയ്ക്ക് ശേഷം ആണ് സ്മിത മേനോനെ മഹിള മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി നിയമിക്കുന്നത്. ഈ നിയമനവും പിന്നീട് ബിജെപിയില്‍ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. മഹിള മോര്‍ച്ച സെക്രട്ടറിയാകുന്നതിന് മുമ്പ് സ്മിത മേനോനെ അറിയുമായിരുന്നില്ല എന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പ്രതികരിച്ചത്.

പിന്തുണച്ച് സുരേന്ദ്രന്‍

പിന്തുണച്ച് സുരേന്ദ്രന്‍

സ്മിത മേനോന്‍ വിവാദത്തില്‍ ബിജെപിയുടെ ഒരു പക്ഷം വി മുരളീധരനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തില്‍ മുരളീധരനെ പരസ്യമായി പിന്തുണച്ച് കെ സുരേന്ദ്രനും രംഗത്ത് വന്നു. സ്മിത മേനോന്‍ വി മുരളീധരന്റെ അല്ല, തന്റെ നോമിനിയാണ് എന്നായിരുന്നു സുരേന്ദ്രന്‍ വ്യക്തമാക്കിയത്.

സ്മിത മേനോൻ മാത്രമല്ല, ഭര്‍ത്താവും വിവാദത്തില്‍; ഒടുവിൽ മുരളീധരന് വേണ്ടി രംഗത്തിറങ്ങി കെ സുരേന്ദ്രൻസ്മിത മേനോൻ മാത്രമല്ല, ഭര്‍ത്താവും വിവാദത്തില്‍; ഒടുവിൽ മുരളീധരന് വേണ്ടി രംഗത്തിറങ്ങി കെ സുരേന്ദ്രൻ

Recommended Video

cmsvideo
'കൊവിഡ് കിറ്റ് ഫണ്ടിൽ' മുരളീധരനെ പൊരിച്ച് ശശി തരൂർ | Oneindia Malayalam

English summary
Ministry of External Affairs gives clean chit to V Muraleedharan on protocol breach allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X