കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷ വിദ്യാഭ്യാസ പദ്ധതികളിലെ 80:20 ആനുപാതം ഹൈക്കോടതി റദ്ദാക്കി; പുതിയ ഉത്തരവിറക്കണം

Google Oneindia Malayalam News

കൊച്ചി: ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികള്‍ ജനസംഖ്യാ അടിസ്ഥാനത്തില്‍ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവ്. കോച്ചിങ് സെന്ററുകള്‍, സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയുടെ കാര്യത്തില്‍ സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ 80-20 അനുപാതമാണ് സ്വീകരിക്കുന്നത്. 80 ശതമാനം മുസ്ലിങ്ങള്‍ക്കും 20 ശതമാനം മറ്റു ന്യൂനപങ്ങള്‍ക്കും. 2015 വരെയുള്ള കാലയളവില്‍ ഇറങ്ങിയ വിവിധ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ അനുപാതം നിലവില്‍ വന്നത്. ഇതിനെതിരെ അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കള്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികയിലാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. നിലവില്‍ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നത് ഭരണഘടനാ വിരുദ്ധമായ രീതിയിലാണ്. ഇത് തിരുത്തി തുല്യത ഉറപ്പാക്കണം. പുതിയ ഉത്തരവിറക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

കൊവിഡ് രണ്ടാംതരംഗം; രാജ്യ വ്യാപകമായുള്ള പരിശോധന തുടരുന്നു, ചിത്രങ്ങള്‍

k

2011ലെ സെന്‍സസ് പ്രകാരം 45 ശതമാനമാണ് സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍. ഇതില്‍ 59 ശതമാനം മുസ്ലിങ്ങളും 40 ശതമാനം ക്രൈസ്തവരും ബാക്കി മറ്റു ന്യൂനപക്ഷ വിഭാഗങ്ങളുമാണ്. ജനസംഖ്യാ അനുപാതത്തില്‍ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധി നടപ്പാക്കിയാല്‍ മുസ്ലിങ്ങള്‍ക്ക് 59 ശതമാനമാകും കിട്ടുക. ക്രൈസ്തവര്‍ക്ക് 40 ശതമാനവും.

മമതയെ കാത്തിരുന്ന് മോദിയും ഗവര്‍ണറും മടുത്തു!! വൈകിയെത്തി, ഉടനെ മടങ്ങി... അമ്പരപ്പിച്ച് മറുപടിമമതയെ കാത്തിരുന്ന് മോദിയും ഗവര്‍ണറും മടുത്തു!! വൈകിയെത്തി, ഉടനെ മടങ്ങി... അമ്പരപ്പിച്ച് മറുപടി

അതേസമയം, ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മുസ്ലിങ്ങളുടെ ജീവിത സാഹചര്യം വളരെ പിന്നാക്കമാണെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങള്‍ മുസ്ലിങ്ങളെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിച്ചു. കേരളത്തില്‍ പാലോളി കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഈ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഉന്നത പരീക്ഷകള്‍ക്ക് മുസ്ലിം വിദ്യാര്‍ഥികളെ യോഗ്യരാക്കാന്‍ കോച്ചിങ് സെന്ററുകള്‍ സ്ഥാപിക്കണമെന്ന് നിര്‍ദേശിച്ചത്. ഇത് പ്രകാരമാണ് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളും കോച്ചിങ് സെന്ററുകളും അനുവദിക്കുമ്പോള്‍ 80-20 ആനുപാതം പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ചില ക്രൈസ്തവ നേതാക്കള്‍ നിരന്തരമായി ഉന്നയിച്ചിരുന്നു. മുസ്ലിങ്ങള്‍ അനര്‍ഹമായി ആനുകൂല്യം നേടുന്നു എന്ന പ്രചാരണമുണ്ടായി. ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തമുള്ള സ്‌കോളര്‍ഷിപ്പല്ല 80-20 അനുപാതത്തില്‍ വിതരണം ചെയ്യുന്നതെന്നും പാലോളി കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമുള്ള സ്‌കോളര്‍ഷിപ്പുകള്‍ മാത്രമാണെന്നും ഒരു വിഭാഗം പറയുന്നു. വരും ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ചൂടുപിടിക്കുമെന്നാണ് കരുതുന്നത്.

ഇഷ റബ്ബയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
first man in the world who took vaccine passed away

English summary
Minority Education Scholarship distribution should be based on Population: Kerala High Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X