• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വടി കിട്ടിയിട്ടും അടിക്കാനാകാതെ കോണ്‍ഗ്രസ്; സിപിഎം നിലപാട് എന്ത്? ലീഗും ജോസഫും രണ്ടു തട്ടില്‍

കൊച്ചി: മുസ്ലിം-ക്രൈസ്തവ വോട്ടര്‍മാര്‍ എല്‍ഡിഎഫിനൊപ്പം നിന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ ഒരു കാരണമെന്ന് യുഡിഎഫ് വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞു, എംഎല്‍എമാരും മന്ത്രിമാരും സത്യപ്രതിഞ്ഞ ചെയ്തു. ആദ്യ നിയമസഭാ സമ്മേളനം ആരംഭിച്ചു. ഇതിനിടെയാണ് ഹൈക്കോടതി ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളിലെ അനുപാതം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയിരിക്കുന്നത്.

ഏഴിമല നാവിക അകാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ്: ചിത്രങ്ങള്‍ കാണാം

ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം സര്‍ക്കാരിനെതിരായ ഒരു വടിയാണ് കിട്ടിയിരിക്കുന്നത്. എന്നാല്‍ അത് പ്രയോഗിക്കാന്‍ സാധിക്കാതെ മൗനം പാലിക്കേണ്ട അവസ്ഥയിലാണിവര്‍...

കോടതി ഉത്തരവ് ഇങ്ങനെ

കോടതി ഉത്തരവ് ഇങ്ങനെ

ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതിയിലെ 80:20 അനുപാതം റദ്ദാക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കാനും പുതിയ ഉത്തരവ് ഇറക്കാനും കോടതി നിര്‍ദേശിച്ചു. ജനസംഖ്യാ അനുപാതത്തില്‍ ക്ഷേമ പദ്ധതി വിതരണം ചെയ്യണമെന്നാണ് ഹൈക്കോടതി ഉത്തരവിന്റെ പൊരുള്‍.

യുഡിഎഫില്‍ രണ്ട് നിലപാട്

യുഡിഎഫില്‍ രണ്ട് നിലപാട്

ഈ വിധിയോട് വ്യത്യസ്ത രീതിയിലാണ് യുഡിഎഫിലെ ഘടക കക്ഷികള്‍ പ്രതികരിച്ചത്. വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. എന്നാല്‍ വിധിയെ സ്വാഗതം ചെയ്യുകയാണ് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ് ചെയ്തത്. രണ്ടു ന്യൂനപക്ഷ പാര്‍ട്ടികള്‍ രണ്ട് നിലപാട് എടുത്തിരിക്കുന്നു.

എങ്ങനെ തിരിച്ചുവിടും

എങ്ങനെ തിരിച്ചുവിടും

മുന്നണിയിലെ പ്രധാന കക്ഷികള്‍ വ്യത്യസ്തമായ നിലപാട് എടുത്തത് കാരണം കോണ്‍ഗ്രസ് വിഷമവൃത്തത്തിലായി. ഏതെങ്കിലും ഒരു ഭാഗത്ത് നിലയുറപ്പിച്ചാല്‍ മറുഭാഗം എതിരാകുമോ എന്ന ആശങ്ക. സര്‍ക്കാരിനെതിരെ ഈ വിഷയം കോണ്‍ഗ്രസ് എങ്ങനെ തിരിച്ചുവിടുമെന്നാണ് ഇനി അറിയേണ്ടത്.

കോണ്‍ഗ്രസ് മറുപടി പറയണം

കോണ്‍ഗ്രസ് മറുപടി പറയണം

ഹൈക്കോടതി വിധിക്കെതിരെയാണ് എല്ലാ മുസ്ലിം സംഘടനകളും. മുസ്ലിം ജനവിഭാഗത്തെ ഉദ്ദേശിച്ചുള്ള സ്‌കോളര്ഷിപ്പ്, കോച്ചിങ് സെന്റര്‍ വിഷയത്തിലാണ് 80:20 അനുപാതം സ്വീകരിച്ചിരുന്നത്. ഇതില്‍ അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ആണ് എന്ന് എംഎ ബേബിയുടെ പ്രതികരണവും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. സര്‍ക്കാരിനെതിരെ നീങ്ങിയാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടി വരും.

ഇടതുപക്ഷം സ്‌കോര്‍ ചെയ്യാന്‍ സാധ്യത

ഇടതുപക്ഷം സ്‌കോര്‍ ചെയ്യാന്‍ സാധ്യത

100 ശതമാനം മുസ്ലിങ്ങള്‍ക്ക് വേണ്ടിയുള്ള പദ്ധതിയില്‍ നിന്ന് 20 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുകയാണ് ചെയ്തത് എന്ന് മുസ്ലിം സംഘടനകള്‍ പറയുന്നു. വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് മുസ്ലിം സംഘടനകളുടെ ആവശ്യം അംഗീകരിച്ചാല്‍ ഇടതുപക്ഷം വീണ്ടും സ്‌കോര്‍ ചെയ്യും. അതോടെ രാഷ്ട്രീയമായി അവസരം ഉപയോഗിക്കാനാകാതെ കോണ്‍ഗ്രസ് മൗനം പാലിക്കേണ്ടി വരും.

മുഖ്യമന്ത്രി പ്രതികരിക്കുമോ

മുഖ്യമന്ത്രി പ്രതികരിക്കുമോ

നിയമസഭാ സമ്മേളനം തിങ്കളാഴ്ച വീണ്ടും ആരംഭിക്കുകയാണ്. ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കിയേക്കും. അതിന് വേണ്ടി യുഡിഎഫിന് ഒറ്റക്കെട്ടായി സമ്മര്‍ദ്ദം ചെലുത്താന്‍ സാധിച്ചേക്കില്ല. വിഷയം പഠിച്ച് പ്രതികരിക്കാമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. എങ്കിലും കോടതിയെ വിഷയം കൃത്യമായി ബോധിപ്പിക്കാന്‍ സര്‍ക്കാരിനായില്ല എന്ന ആക്ഷേപം മുസ്ലിം സംഘടനകള്‍ക്കിടയിലുണ്ട്.

കോശി കമ്മിറ്റി റിപ്പോര്‍ട്ട്

കോശി കമ്മിറ്റി റിപ്പോര്‍ട്ട്

മുസ്ലിം വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പാലൊളി കമ്മിറ്റിയെ നിയോഗിച്ച പോലെ ക്രൈസ്തവ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ജെബി കോശി കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. കോശി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ അത് വേഗം നടപ്പാക്കുക കൂടി ചെയ്താല്‍ ഇടതുപക്ഷത്തിന് ക്രൈസ്തവര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കും. വിഷയത്തില്‍ അവസരം കൂടുതലുള്ളത് ഇടതുപക്ഷത്തിനാണെന്ന് ചുരുക്കം.

മോഹന്‍ലാലിന്റെ നീരാളിയിലെ താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

cmsvideo
  Mullappally Ramachandran To quit as KPCC President | Oneindia Malayalam

  English summary
  Minority Scheme: Congress will not be take stick due to deferent opinion in UDF; What is LDF Stand?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X