കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈദരലി തങ്ങളുടെ പേരില്‍ കൂട്ടായ്മ; വിയോജിപ്പുമായി മുനീര്‍, മുഈനലിക്കെതിരെ തല്‍ക്കാലം നടപടിയില്ല

Google Oneindia Malayalam News

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മ രൂപീകരിച്ചതിനെ തള്ളിപ്പറഞ്ഞ് മുതിര്‍ന്ന നേതാവ് എം കെ മുനീര്‍. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മ രൂപീകരിച്ചത് മുസ്ലീം ലീഗിന്റെ അനുമതിയോടെ അല്ല എന്ന് എം കെ മുനീര്‍ വ്യക്തമാക്കി.

ഹൈദരലി തങ്ങളുടെ മകന്‍ മുഈനലി തങ്ങളുടെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കൂട്ടായ്മ രൂപീകരിച്ചത്. ഇതിനെതിരെ ആണ് എം കെ മുനീര്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ മറ്റ് മുസ്ലീം ലീഗ് നേതാക്കള്‍ പ്രതികരിച്ചിട്ടില്ല. പാര്‍ട്ടി അനുമതിയോടെ അല്ല കൂട്ടായ്മ രൂപീകരിച്ചത് എങ്കിലും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ തല്‍ക്കാലം നടപടി വേണ്ട എന്നാണ് നേതൃത്വത്തിന്റെ തീരുമാനം.

1

ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍ചരിത്രമാകും ഈ പോരാട്ടവീര്യം; തോല്‍വിയിലും തലയുയര്‍ത്തി തരൂര്‍

മുഈനലി തങ്ങള്‍ പിതാവിന്റെ പേരിലുണ്ടാക്കിയ ഫൗണ്ടേഷന്‍ ലീഗിലും പുറത്തും വലിയ തര്‍ക്ക വിഷയമായി മാറിയിരിക്കേ മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗമായ എം കെ മുനീറിന്റെ വിമര്‍ശനം പ്രസക്തമാണ്. പിതാവിന്റെ പേരില്‍ ഒരു കൂട്ടായ്മ തുടങ്ങാന്‍ മുഈനലിക്ക് തടസ്സമില്ല. എന്നാല്‍ അതിന് മുസ്ലീം ലീഗില്‍ നിന്ന് പുറത്തായവരെ കൂട്ടുപിടിക്കുന്നതിലെ ശരികേട് മുനീര്‍ ഉന്നയിച്ചു.

2

മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം ഇത്തരത്തില്‍ ഒരു സമിതി ഉണ്ടാക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എന്നാണ് എം കെ മുനീര്‍ അസന്നിഗ്ധമായി പറഞ്ഞത്. അതേസമയം മുഈനലി രൂപീകരിച്ച കൂട്ടായ്മയ്ക്ക് അമിത പ്രാധാന്യം കൊടുക്കേണ്ടെന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. അതിനാലാണ് വിഷയത്തില്‍ തല്‍ക്കാലം നടപടി എടുക്കേണ്ട എന്ന നിലപാടിലേക്ക് മുസ്ലീം ലീഗ് എത്തിയത്.

അത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻഅത്ഭുതമൊന്നും സംഭവിച്ചില്ല; ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

3

ചന്ദ്രിക വിഷയം തൊട്ട് പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന മുഈനലി തങ്ങളോട് ഏറ്റുമുട്ടുന്നത് തലവേദനയാകും എന്നത് ലീഗ് തിരിച്ചറിഞ്ഞിട്ടുമുണ്ട്. ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ കൂട്ടായ്മയില്‍ മുഈനലി തങ്ങളടക്കം 11 ലീഗ് നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒപ്പം ലീഗ് നടപടിയെടുത്ത കെ എസ് ഹംസയും എം എസ് എഫിന്റെ ഹരിത നേതാക്കളും യോഗത്തിന് എത്തിയിരുന്നു.

13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്13 മിനിറ്റ് കട്ട് ചെയ്യും..!! മോണ്‍സ്റ്ററിന് ബഹ്‌റൈനില്‍ പ്രദര്‍ശനാനുമതി എന്ന് റിപ്പോര്‍ട്ട്

4

അതേസമയം ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനിലൂടെ ലീഗിലെ വിമത പ്രവര്‍ത്തനം സജീവമാകുന്നത് തടയിടാനുള്ള ജാഗ്രത മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നുണ്ടാകും. അതിനാല്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം ഔദ്യോഗികമായി പ്രസ്താവനയിറക്കും. ഫൗണ്ടേഷനുമായി ബന്ധപ്പെടുന്നവര്‍ക്ക് അപ്രഖ്യാപിത വിലക്കും ഏര്‍പ്പെടുത്തിയേക്കാം.

English summary
MK Muneer against Panakkad Hyderali thangal foundation by Moyeen Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X