മുനീറിനെന്തിന് റേഞ്ച്‌റോവര്‍, ബീക്കണ്‍ ലൈറ്റ് മാറ്റിയതെന്തിന്? മുഖ്യധാരയ്ക്ക് മിണ്ടാട്ടമില്ല
കായംകുളം: കഴിഞ്ഞ ദിവസം മന്ത്രി എംകെ മുനീര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് കോളേജ് അധ്യാപകന്‍ മരിച്ച സംഭവത്തിലെ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. എന്നാല്‍ മുഖ്യധാര മാധ്യമങ്ങളില്‍ പലര്‍ക്കും സഭവത്തിന്റെ 'ഗൗരവം' പിടികിട്ടിയിട്ടില്ലെന്ന് തോന്നുന്നു!
മന്ത്രിയുടെ വാഹനം ഇടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു എന്നാണ് മനോരമയും മാതൃഭൂമിയും അടക്കമുള്ള പത്രങ്ങളിലെ വാര്‍ത്ത. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനമായിരുന്നോ ഇത് എന്ന ചോദ്യത്തിന് ഉത്തരം ഇല്ല. അപകടം നടന്ന ഉടന്‍ പോലീസും മറ്റും കൃത്രിമം കാണിയ്ക്കാന്‍ നടത്തിയ ശ്രമങ്ങളും ഈ വാര്‍ത്തകളില്‍ കാണില്ല.

ഔദ്യോഗിക വാഹനം അല്ല
മന്ത്രി എംകെ മുനീറിന്റെ ഔദ്യോഗിക വാഹനം അല്ല അപകടം ഉണ്ടാക്കിയത്. എങ്കിലും സ്റ്റേറ്റ് കാര്‍ എന്ന രീതിയില്‍ ബീക്കണ്‍ ലൈറ്റും വച്ചാണ് വണ്ടി ഓടിച്ചിരുന്നത്.

1.7 കോടിയുടെ കാര്‍
ഒരു സാധാരണ കാര്‍ ആയിരുന്നില്ല അത്. ഒരുകോടി എഴുപത് ലക്ഷം രൂപ വില വരുന്ന ആഡംബര കാര്‍ ആയ റേഞ്ച് റോവര്‍ ആ്‌രുന്നു അത്.

മുനീറിന്റെ കാറോ?
മന്ത്രി മുനീറിന്റെ സ്വന്തം കാര്‍ ആയിരുന്നോ അത്? അല്ല കോഴിക്കോട് സ്വദേശിയുടെ കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ ആണിത്. രജിസ്റ്റര്‍ നമ്പര്‍ KL 56 J 999.

ഇംഗ്ലണ്ടില്‍ നിന്ന് കൊണ്ടുവന്ന കാര്‍
ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തതാണ് ഈ കാര്‍ എന്നാണ് വിവരം.

മന്ത്രിയ്‌ക്കെന്തിന് ഈ കാര്‍
സര്‍ക്കാര്‍ വാഹനം ഉള്ളപ്പോള്‍ മന്ത്രിയ്‌ക്കെന്തിനാണ് സ്വകാര്യ വാഹനം എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഔദ്യോഗിക വാഹനം കേടുവന്നതിനാലും മറ്റ് വാഹനങ്ങള്‍ ലഭിക്കാതിരുന്നതിനാലും ആണത്രെ ഈ വാഹം ഉപയോഗിച്ചത്.

അനുമതിയുണ്ട്
രേഖാമൂലം ഉള്ള അനുമതിയോടെയാണ് താന്‍ ഈ സ്വകാര്യ വാഹനം ഉപയോഗിച്ചതെന്നാണ് മുനീറിന്റെ വിശദീകരണം.

കള്ളക്കളി
അപകടം നടന്ന ഉടന്‍ തന്നെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന ബീക്കണ്‍ ലൈറ്റ് എടുത്തുമാറ്റിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

സ്‌റ്റേറ്റ് കാര്‍ ആക്കി മാറ്റി
അപകടം നടന്നതിന് ശേഷം വാഹനം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ നമ്പര്‍ പ്ലേറ്റ് മറച്ച് 'സ്റ്റേറ്റ് കാര്‍ 17' എന്ന ബോര്‍ഡ് പോലീസ് സ്ഥാപിച്ചു എന്നാണ് മറ്റൊരു ആക്ഷേപം.












Click it and Unblock the Notifications