• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുരിതാശ്വാസ നിധിയിലേക്ക് ആടിനെ വിറ്റ് സുബൈദ നൽകിയത് 5510 രൂപ; പങ്കുവെച്ച് എംഎൽഎ മുകേഷ്

കൊല്ലം; സാലറി ചാലഞ്ചിനെതിരെ അധ്യാപകർ ഉത്തരവ് കത്തിച്ച സംഭവം വലിയ വിവാദമായിരുന്നു. അഞ്ച് മാസമായി ആറ് ദിവസത്തെ സാലറി പിടിക്കാൻ തിരുമാനിച്ച സർക്കാർ നടപടിയ്ക്കെതിരെയാണ് ചില അധ്യാപകർ രംഗത്തെത്തിയത്. എന്നാൽ ഇതിനിടയിലും നിരവധി പേർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നുണ്ട്. ഉപജീവനമാർഗമായ തന്റെ ആടിനെ വിറ്റ് സംഭാവന നൽകിയ സുബൈദയെന്ന സ്ത്രീയെ കുറിച്ച് പറയുകയാണ് എംഎൽഎ മുകേഷ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഉത്തരവുകൾ കത്തിച്ചവർ അറിയുന്നതിന്...ഇന്നത്തെ എന്റെ ദിവസം ആരംഭിച്ചത് എന്റെ മണ്ഡലത്തിലെ ഇന്നത്തെ നായിക സുബൈദാ ഉമ്മയുടെ വീട്ടിൽ നിന്നുമാണ്...ആ ഉമ്മയുടെ 5510 രൂപയ്ക്ക് അവരുടെ ജീവന്റെ വിലയുണ്ട് കാരണം അവരുടെ ഉപജീവന മാർഗം കൂടി ആയിരുന്നു അവരുടെ ആടുകൾ...

ജീവിത പ്രാരാബ്ദങ്ങള്‍ക്ക് ഇടയിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ആഗ്രഹിച്ചിരുന്ന സുബൈദ ഉമ്മ അതിന് വഴി കണ്ടത് ആടിനെ വിറ്റ്.

cmsvideo
  ദുരിതാശ്വാസനിധിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷം രൂപ നല്‍കി | Oneindia Malayalam

  കൊല്ലം പോര്‍ട്ട് ഓഫീസിനു സമീപം ചായക്കട നടത്തുന്ന പോര്‍ട്ട് കൊല്ലം സംഗമം നഗര്‍-77 ലെ സുബൈദ ഉമ്മയാണ് ആടിനെ വിറ്റ് കിട്ടിയ തുകയില്‍ നിന്ന് 5510 രൂപ കൈമാറിയത്. ഹൃദ്രോഗ ബാധിതനായി ഓപ്പറേഷന് വിധേയനായ ഭര്‍ത്താവ് അബ്ദുള്‍ സലാമിനും ഹൃദ്രോഗിയായ സഹോദരനുമൊപ്പമാണ് താമസം.

  ആടിനെ വിറ്റപ്പോള്‍ കിട്ടിയ പന്ത്രണ്ടായിരം രൂപയില്‍ അയ്യായിരം വാടക കുടിശ്ശിക നല്‍കി രണ്ടായിരം കറണ്ട് ചാര്‍ജ്ജ് കുടിശ്ശികയും നല്‍കി. ദിവസവും മുടങ്ങാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ചാനലില്‍ കാണുന്ന സുബൈദ ഉമ്മ കുട്ടികള്‍ വിഷുകൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത് അറിഞ്ഞതു മുതല്‍ ആലോച്ചിതാണ് സംഭാവന നല്‍കണമെന്നത്.

  ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം ചായക്കടയില്‍ കച്ചവടവും വരവും കുറവാണ്. ഭാര്‍ത്താവിനും അനുജനും മുഴുവന്‍ സമയം കടയില്‍ ജോലി ചെയ്യാനും ആവതില്ല. എന്നിരുന്നാലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്നത് സുബൈദഉമ്മയുടെ അടങ്ങാത്ത ആഗ്രഹമായിരുന്നു. . അടിനെ വിറ്റായാലും ഒടുവില്‍ ആഗ്രഹം സഫലമായ ചാരിതാര്‍ത്ഥ്യത്തിലാണ് സുബൈദ ഉമ്മ... ഉമ്മയെ വീട്ടിൽ എത്തി അഭിനന്ദിച്ചു.....

  മോദിയെ കുന്തമുനയിൽ നിർത്തി കോൺഗ്രസ്! മെയ് 3 കഴിഞ്ഞാൽ കൊവിഡ് അപ്രത്യക്ഷമാവില്ല,5 ചോദ്യങ്ങൾ!!

  'ഇല്ല,നമ്മൾ തോൽക്കില്ല..നമ്മളൊരുമിച്ച് അതിജീവിയ്ക്കും',വൈറലായി എം സ്വാരജിന്റെ കുറിപ്പ്

  രാഹുൽ ഗാന്ധി വീണ്ടും ട്രാക്കിലേക്ക്; അമിത് ഷാ എവിടെ? ഷായെ മോദി മാറ്റി നിർത്തിയതിന് പിന്നിൽ

  കൂടുതൽ cmdrf വാർത്തകൾ

  English summary
  MLA Mukesh about CMDRF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X