ഭർത്താവുമായി അകന്നുകഴിയുന്നു! യുവ എംഎൽഎ പ്രതിഭാ ഹരി വിവാഹബന്ധം വേർപ്പെടുത്തുന്നു, പേരും മാറ്റി...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  യുവ സിപിഎം MLA പ്രതിഭാ ഹരി വിവാഹമോചിതയാകുന്നു

  ആലപ്പുഴ: കായംകുളം എംഎൽഎയും, സിപിഎമ്മിന്റെ യുവ വനിതാ നേതാവുമായ പ്രതിഭാ ഹരി വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ടുനിന്ന ദാമ്പത്യം ജീവിതം അവസാനിപ്പിക്കുന്നതിനായി ആലപ്പുഴ കുടുംബ കോടതിയിലാണ് പ്രതിഭാ ഹരി ഹർജി നൽകിയത്.

  പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം, സംഭവം അങ്കമാലിയിൽ...

  ഷക്കീലയുടെ കബറടക്കിയ മൃതേദഹം പുറത്തെടുത്തു! പള്ളിവളപ്പിൽ പോസ്റ്റ്മോർട്ടം... കാക്കിയിട്ട് പള്ളിവളപ്പിൽ പ്രവേശിക്കേണ്ടെന്ന് മഹല്ല് കമ്മിറ്റി...

  എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും, സിപിഐഎമ്മിലും സജീവ സാന്നിദ്ധ്യമാണ്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് പ്രതിഭാ ഹരിയെ കൂടുതൽ ശ്രദ്ധേയയാക്കിയത്.

  കുടുംബകോടതിയിൽ...

  കുടുംബകോടതിയിൽ...

  കായംകുളം എംഎൽഎയും സിപിഎം വനിതാ നേതാവുമായ പ്രതിഭാ ഹരി ആലപ്പുഴ കുടുംബകോടതിയിലാണ് വിവാഹമോചന ഹർജി സമർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തിരുന്നു.

  അകന്നു കഴിയുന്നു...

  അകന്നു കഴിയുന്നു...

  കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവ് തന്നെ സംരക്ഷിക്കുന്നില്ലെന്നും, മകനെ അന്വേഷിക്കുന്നില്ലെന്നുമാണ് പ്രതിഭയുടെ ആരോപണം. പത്തു വർഷത്തോളമായി ഭർത്താവിൽ നിന്ന് അകന്നുകഴിയുകയാണെന്നും ഇവരുടെ ഹർജിയിൽ പറയുന്നു.

  കെഎസ്ഇബി...

  കെഎസ്ഇബി...

  പ്രതിഭയുടെ ഭർത്താവ് ഹരി കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. തകഴി സ്വദേശികളായ ഇരുവരും വർഷങ്ങൾക്ക് മുൻപാണ് വിവാഹിതരായത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ ഭർത്താവിൽ നിന്ന് പ്രതിഭ അകന്നുകഴിയുകയാണെന്ന് നേരത്തെയും കിംവദന്തികൾ പ്രചരിച്ചിരുന്നു.

  തീരുമാനമായില്ല...

  തീരുമാനമായില്ല...

  പ്രതിഭയുടെ ഹർജി ഫയലിൽ സ്വീകരിച്ച ആലപ്പുഴ കുടുംബകോടതി ഇരുവരെയും ആദ്യഘട്ട കൗൺസിലിങിന് അയച്ചിരുന്നു. എന്നാൽ കഴിഞ്ഞദിവസം നടത്തിയ കൗൺസിലിങിൽ ദമ്പതികളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായില്ല.

  നടപടിക്രമം...

  നടപടിക്രമം...

  വിവാഹമോചന ഹർജിയിലെ നടപടിക്രമങ്ങളനുസരിച്ച് ഇനിയും കൗൺസിലിങ് നടത്തേണ്ടതുണ്ട്. അതിനാൽ അടുത്തഘട്ടത്തിലെ കൗൺസിലിങ് കൂടി പൂർത്തിയാക്കിയശേഷം മാത്രമേ ഹർജിയിൽ കൂടുതൽ നടപടികൾ സ്വീകരിക്കുകയുള്ളു.

  പേരും മാറ്റി...

  പേരും മാറ്റി...

  സിപിഎമ്മിന്റെ വനിതാ എംഎൽഎമാരിൽ ഏറെ ശ്രദ്ധേയയായ പ്രതിഭാ ഹരി സോഷ്യൽ മീഡിയയിലും സജീവസാന്നിദ്ധ്യമാണ്. എന്നാൽ വിവാഹമോചന ഹർജി ഫയൽ ചെയ്തതിന് പിന്നാലെ ഫേസ്ബുക്ക് പേജിലെ പേരിലും ഇവർ മാറ്റംവരുത്തിയിട്ടുണ്ട്. ഇപ്പോൾ അഡ്വക്കേറ്റ് യു പ്രതിഭ എംഎൽഎ എന്നുമാത്രമാണ് ഫേസ്ബുക്ക് പേജിലെ പേര്.

  രാഷ്ട്രീയത്തിൽ സജീവം...

  രാഷ്ട്രീയത്തിൽ സജീവം...

  എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച പ്രതിഭാ ഹരി ഡിവൈഎഫ്ഐയിലും സിപിഎം പ്രാദേശിക കമ്മിറ്റികളിലും സുപ്രധാന സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്. തകഴി സ്വദേശിയും യുവ അഭിഭാഷകയുമായ പ്രതിഭാ ഹരി തകഴി പഞ്ചായത്ത് പ്രസിഡന്റ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

  എംഎൽഎ...

  എംഎൽഎ...

  ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പ്രതിഭാ ഹരിക്ക് സീറ്റ് നേടിക്കൊടുത്തത്. കായംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെതിരെയായിരുന്നു പ്രതിഭാ ഹരി മത്സരത്തിനിറങ്ങിയത്.

  മികച്ച ജയം...

  മികച്ച ജയം...

  യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിനോടും, കായംകുളം മേഖലയിൽ സ്വാധീനമുള്ള ബിഡിജെഎസ് സ്ഥാനാർത്ഥി ഷാജി എം പണിക്കരോടും കടുത്ത മത്സരം കാഴ്ചവെച്ചായിരുന്നു പ്രതിഭാ ഹരി ജയിച്ചുകയറിയത്. രണ്ട് പുരുഷ സ്ഥാനാർത്ഥികളെയും തറപ്പറ്റിച്ച് 11857 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രതിഭയുടെ വിജയം.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  mla prathibha hari filed divorce petition in alappuzha family court.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്